കീര്‍ത്തി ചെയ്തത് തെറ്റ്, നായികയാക്കിയത് അബദ്ധം! താരത്തിനെതിരെ മഹേഷ് ബാബു സിനിമയുടെ നിര്‍മ്മാതാക്കള്‍

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച കീര്‍ത്തി ഇന്ന് തമിഴിലേയും തെലുങ്കിലേയുമെല്ലാം നിറ സാന്നിധ്യമാണ്. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമായ മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുന്ന സര്‍ക്കാരു വാരി പാട്ടയാണ് കീര്‍ത്തിയുടെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. ഇതാദ്യമായാണ് മഹേഷ് ബാബും കീര്‍ത്തി സുരേഷും ഒരുമിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ഈ ജോഡിയെ ഓണ്‍ സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്നത്.

എന്നാല്‍ സിനിമയുടെ പ്രഖ്യാപനം മുതല്‍ ചില മഹേഷ് ബാബു ആരാധകര്‍ കീര്‍ത്തിയുടെ കാസ്റ്റിംഗിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു. മറ്റൊരു നടിയെയായിരുന്നു ചിത്രത്തില്‍ നായികയാക്കേണ്ടിയിരുന്നതെന്നും കീര്‍ത്തി മഹേഷ് ബാബുവിന് ചേര്‍ന്ന നായികയല്ലെന്നും ചില ആരാധകര്‍ താരത്തെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് എത്തുകയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും കീര്‍ത്തിയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Keerthy Suresh

കീര്‍ത്തിയുടെ മ്യൂസിക് വീഡിയോ ആയ ഗാന്ധാരി കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. ഈ മ്യൂസിക് വീഡിയോയ്ക്ക് തീരെ നിലവാരമില്ലെന്നും ഇത് സര്‍ക്കാരു വാരി പാട്ടയുടെ അണിയറ പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മ്യൂസിക് വീഡിയോയ്ക്ക് തീരെ പ്രൊഡക്ഷന്‍ ക്വാളിറ്റിയില്ലെന്നും താരത്തിന്റെ ലുക്കടക്കം അമേച്വറിഷ് ആണെന്നുമാണ് വീഡിയോയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനം. ഒരു വിഭാഗം ആളുകള്‍ വീഡിയോയ്ക്കും കീര്‍ത്തിയുടെ പ്രകടനത്തിനും കയ്യടിക്കുന്നുണ്ട്. ഇതിനോടകം തന്നെ വീഡിയോ ട്രെന്റായി മാറുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഇഷ്ടമായില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തെലുങ്ക് മാധ്യമങ്ങളില്‍ സജീവമാകുന്നത്.

മുന്‍നിര കൊറിയോഗ്രാഫറായ ബ്രിന്ദ ഗോപാലാണ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. സര്‍ക്കാരു വാരി പാട്ടയുടെ റിലീസ് കഴിയുന്നത് വരെ കീര്‍ത്തി ഇത്തരത്തിലുള്ള പ്രൊജക്ടുകളുടെ ഭാഗമാകരുതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളുടെ സത്യാവസ്ഥ ഇതുവരേയും പുറത്ത് വന്നിട്ടില്ല. കീര്‍ത്തിയോ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ പ്രതികരിച്ചിട്ടില്ല. എങ്കിലും സോഷ്യല്‍ മീഡിയയില്‍ ഈ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

മഹാനടിയിലൂടെ ദേശീയ പുരസ്‌കാരം അടക്കം നേടിയ നടിയാണ് കീര്‍ത്തി. എന്നാല്‍ കീര്‍ത്തിയുടേതായി ഈയ്യടുത്തിറങ്ങിയ സിനിമകളില്‍ പലതും പരാജയമായിരുന്നു. ഇതിനാല്‍ കീര്‍ത്തി ഭാഗ്യമില്ലാത്ത നായികയാണെന്നും മഹേഷ് ബാബുവിന്റെ സിനിമ പരാജയപ്പെട്ടാല്‍ കീര്‍ത്തിയാകും കാരണമെന്നും പറഞ്ഞും ചില ആരാധകര്‍ എത്തിയിട്ടുണ്ട്. അതേസമയം കീര്‍ത്തിയെ തളര്‍ത്താനുള്ള ഇത്തരം ശ്രമങ്ങളില്‍ നിന്നും ശക്തമായി തന്നെ കീര്‍ത്തി തിരികെ വരുമെന്ന പ്രതീക്ഷയിലാണ് കീര്‍ത്തിയുടെ ആരാധകര്‍.

Read more about: keerthy suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X