ഒന്നും മറച്ചുവയ്ക്കാനില്ല! അവളുടെ പേര് കേൾക്കുമ്പോഴേ എന്റെ മുഖം തിളങ്ങും; തബുവിനെ കുറിച്ച് നാഗാർജുന പറഞ്ഞത്!

തെലുങ്ക് സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള നടന്മാരിൽ ഒരാളാണ് നാഗാര്‍ജുന. തെലുങ്കിലെ സൂപ്പർ താരമായ നടൻ ബോളിവുഡ് അടക്കമുള്ള മറ്റു ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെലുങ്കിൽ പ്രമുഖ സിനിമാ കുടുംബത്തിൽ നിന്നുള്ളയാളാണ് നാഗാർജുന. തലമുറകളായി ലഭിച്ച വലിയൊരു ആരാധകവൃന്ദം തന്നെ നാഗാര്‍ജുനയ്ക്ക് ചുറ്റുമുണ്ട്. നാഗാർജുനയുടെ ഭാര്യ അമല അക്കിനേനിയും മകളായ നാഗ ചൈതന്യയും അഖിൽ അക്കിനേനിയുമെല്ലാം തെലുങ്ക് ആരാധകരുടെ പ്രിയതാരങ്ങളാണ്.

അതേസമയം ഓണ്‍സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ നാഗാര്‍ജുനയുടെ ഓഫ്സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. നാഗാര്‍ജുനയുടേയും അമലയുടേയും പ്രണയവും വലിയ വാര്‍ത്തയായിരുന്നു. 1992 ലായിരുന്നു അമലയുടേയും നാഗാര്‍ജുനയുടേയും വിവാഹം. ഓണ്‍സ്‌ക്രീനിലും ഓഫ്സ്‌ക്രീനിലും അന്ന് ഇന്നും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് നാഗാര്‍ജുനയും അമലയും. എന്നാല്‍ ഇടക്കാലത്ത് ഇവരുടെ വിവാഹ ബന്ധത്തില്‍ വിള്ളലുകള്‍ വീഴുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

nagarjuna tabu

നാഗാര്‍ജുനയും ബോളിവുഡ് താരം തബുവും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളായിരുന്നു അതിന് കാരണം. ഒരുകാലത്ത് സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു നാഗാർജുന-തബു പ്രണയ ഗോസിപ്പ്. തബുവും നാഗാര്‍ജുനയും വളരെ അടുത്ത സുഹൃത്തുക്കളും വര്‍ഷങ്ങളുടെ സൗഹൃദമുള്ളവരുമായിരുന്നു. അതിനിടയിലാണ് ഇവർ പ്രണയത്തിലാണെന്നുള്ള വാർത്തകൾ പ്രചരിക്കുന്നത്. പലപ്പോഴും ഇത് സംബന്ധിച്ച് പല ചോദ്യങ്ങളും ഇവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

ഒരിക്കൽ നാഗാർജുനയോട് തബുവുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ, തബുവിന്റെ പേര് കേൾക്കുമ്പോൾ തന്നെ തന്റെ മുഖം തിളങ്ങും എന്ന മറുപടിയാണ് താരം നൽകിയത്. 2017 ൽ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ ആയിരുന്നു ഈ പരാമർശം. തബു എപ്പോഴും തന്റെ 'സുന്ദരിയായ സുഹൃത്തായി' തുടരുമെന്ന് നാഗാർജുന വ്യക്തമാക്കി.

'തബു എന്റെ ഏറ്റവും മികച്ച സുഹൃത്താണ്. വളരെ കാലം മുൻപ് തുടങ്ങിയ സൗഹൃദമാണ് ഞങ്ങളുടേത്. എനിക്ക് അന്നൊരു 21, 22 വയസുണ്ടാകും. അവൾക്ക് ഏതാണ്ട് 16 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജീവിതകാലത്തിന്റെ പകുതിയിലധികവും ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. ഞങ്ങളുടെ സൗഹൃദത്തെ കുറിച്ച് എന്ത് പറഞ്ഞാലും അത് കുറഞ്ഞു പോകും. അവളെ കുറിച്ച് എനിക്കൊന്നും മറച്ചു വെക്കാനില്ല. അവളുടെ പേര് പറയുമ്പോഴേ എന്റെ മുഖം തിളങ്ങും. അത്ര സിമ്പിൾ ആണ് ഞങ്ങളുടെ ബന്ധം.

ഈ പറഞ്ഞതിനെ നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. അത് നിങ്ങളുടെ കാഴ്ചപ്പാടാണ്. എന്നെ സംബന്ധിച്ചിടത്തോളം അവൾ നല്ലൊരു വ്യക്തിയാണ്. നല്ലൊരു സുഹൃത്താണ്. അവൾ എന്നും അങ്ങനെ തന്നെയായിരിക്കും', എന്നായിരുന്നു നാഗാർജുനയുടെ വാക്കുകൾ. നിന്നെ പെല്ലടത്ത, ആവിട മാ അവിടെ എന്നിങ്ങനെ രണ്ടു സിനിമകളിലാണ് ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്.

nagarjuna tabu

നാഗാർജുനയുടെ ഭാര്യ അമലയും തബുവുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ആളാണ്. 2006ൽ ഇവർ പ്രണയത്തിലാണെന്ന വാർത്തകൾ വ്യാപകമായപ്പോൾ അമല പ്രതികരിക്കുകയുണ്ടായി. 'സ്‌ഫോടനങ്ങളും പ്രളയവും പോലെയുള്ള ഗൗരവ്വമുള്ള വിഷയങ്ങള്‍ക്കിടയിലും അമലയുടെ സുഹൃത്ത് എന്താണ് അവളുടെ വീട്ടില്‍ ചെയ്യുന്നത് എന്നാണോ ആളുകള്‍ അന്വേഷിക്കുന്നത്. ഇത് ശരിക്കും സങ്കടപ്പെടുത്തുന്നതാണ്. എന്റെ കൂരയ്ക്ക് കീഴെ എന്ത് നടക്കുന്നുവെന്നത് ആരേയും ബാധിക്കേണ്ടതില്ല. ഞാന്‍ സന്തുഷ്ടയാണ്' എന്നാണ് അമല പറഞ്ഞത്.

ഹൈദരാബാദിൽ വരുമ്പോൾ തബു താമസിക്കുന്നത് തങ്ങളുടെ വീട്ടിലാണെന്നും അമല കൂട്ടിച്ചേർത്തു. ഒരിക്കൽ കോഫി വിത്ത് കരണിൽ അതിഥിയായി എത്തിയപ്പോൾ തബുവും ഗോസിപ്പുകളിൽ പ്രതികരിച്ചിരുന്നു. തനിക്ക് ഏറ്റവും അടുപ്പമുള്ള ആളുകളിൽ ഒരാളാണ് നാഗാർജുന. ഞങ്ങളുടെ ബന്ധത്തെ വിശേഷിപ്പിക്കാൻ പ്രത്യേകിച്ച് പേരുകൾ ഒന്നുമില്ല. ആളുകൾ പറയുന്നതിലൊന്നും തനിക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് തബു പറഞ്ഞത്.

Read more about: nagarjuna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X