നാഗ ചൈതന്യയ്‌ക്കൊപ്പം അഭിനയിക്കാന്‍ സായ് പല്ലവി ചോദിച്ചത്; കരിയറിലെ ഏറ്റവും വലിയ പ്രതിഫലം!

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് സായ് പല്ലവി. തമിഴ്‌നാട് സ്വദേശിയായ സായ് പല്ലവിയുടെ അരങ്ങേറ്റം മലയാളത്തിലൂടെയായിരുന്നു. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ പ്രേമം ആയിരുന്നു സായ് പല്ലവിയുടെ ആദ്യ സിനിമ. പ്രേമവും സായ് പല്ലവിയുടെ മലര്‍ മിസും ഐക്കോണിക്കായി മാറുകയും ചെയ്തു. മലയാള സിനിമയിലെ എക്കാലത്തേയും വലിയ വിജയങ്ങളിലൊന്നായിരുന്നു പ്രേമം. ഇന്നും ചിത്രത്തിലെ ഓരോ രംഗങ്ങളേക്കുറിച്ചും സിനിമാ പ്രേമികള്‍ സംസാരിക്കാറുണ്ട്. കേരളത്തിന് പുറത്തും പ്രേമം വന്‍ ചര്‍ച്ചയായി മാറിയിരുന്നു.

പ്രേമത്തിലൂടെ സായ് പല്ലവിയ്ക്ക് ലഭിച്ചത് സ്വപ്‌നതുല്യമായ തുടക്കമായിരുന്നു. ഇത്ര ഗംഭീരമായൊരു അരങ്ങേറ്റം സമീപകാലത്തൊന്നും ഒരു നടിയ്ക്കും ലഭിച്ചിട്ടുണ്ടാകില്ല. പിന്നാലെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി വന്ന കലിയിലും കയ്യടി നേടാന്‍ സായ് പല്ലവിയ്ക്ക് സാധിച്ചു. തുടര്‍ന്നാണ് സായ് പല്ലവി തെലുങ്കിലേക്ക് എത്തുന്നത്. ഫിദയായിരുന്നു സായ് പല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രം. ഫിദ വന്‍ വിജയമായി. സായ് പല്ലവി തന്നെയായിരുന്നു ആ വിജയത്തിന്റെ മുഖ്യകാരണവും. ഇതോടെ സായ് പല്ലവിയ്ക്ക് പിന്നെ തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

Sai Pallavi

തെലുങ്കിലെ സ്ഥിരം നായിക വേഷങ്ങളില്‍ നിന്നുമുപരിയായ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളാണ് സായ് പല്ലവിയെ തേടിയെത്താറുള്ളത്. മികച്ചൊരു നര്‍ത്തകിയായ സായ് പല്ലവി തന്റെ ഡാന്‍സ് പ്രകടനം കൊണ്ട് ഞെട്ടിച്ച സിനിമകളും നിരവധിയാണ്. തമിഴിലും തെലുങ്കിലുമെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സായ് പല്ലവിയെ ആരാധകര്‍ ലേഡി പവര്‍ സ്റ്റാര്‍ എന്നാണ് അഭിസംബോധന ചെയ്യുന്നത്. അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപോലെ സ്വീകാര്യതയുള്ള നായികയാണ് സായ് പല്ലവി.

എന്നാല്‍ സായ് പല്ലവിയുടേതായി അവസാനമിറങ്ങിയ സിനിമകളില്‍ ചിലത് പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഇതോടെ താരത്തിന്റെ ശക്തമായൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം സായ് പല്ലവിയും നാഗ ചൈതന്യയുമാണ് പുതിയ സിനിമയില്‍ ഒരുമിക്കുന്നത്. 2021 ല്‍ പുറത്തിറങ്ങിയ ലവ് സ്റ്റോറിയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ചിത്രം വലിയ വിജയമാവുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.

Sai Pallavi

അതേസമയം പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നാഗ ചൈതന്യയ്‌ക്കൊപ്പം അഭിനയിക്കുന്ന ചിത്രത്തില്‍ സായ് പല്ലവിയുടെ പ്രതിഫലം അഞ്ച് കോടിയാണെന്നാണ്. സായ് പല്ലവിയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. ഈ ചിത്രത്തില്‍ നാഗ ചൈതന്യയ്ക്ക് ലഭിക്കുന്ന പ്രതിഫലം ഏഴ് കോടിയാണ്. നായകനും നായികയും തമ്മിലുള്ള പ്രതിഫലത്തിലെ അന്തരം വളരെ വലുതായ സിനിമാ മേഖലയില്‍ സായ് പല്ലവിയ്ക്ക് നായകന് ലഭിക്കുന്നതിനേക്കാള്‍ രണ്ട് കോടിയുടെ കുറവ് മാത്രമാണുള്ളത് എന്നത് ശ്രദ്ധേയമാണ്.

ഗാര്‍ഗിയാണ് സായ് പല്ലവിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരൂപക ശ്രദ്ധ നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. സായ് പല്ലവിയുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല്. നാഗ ചൈതന്യയ്‌ക്കൊപ്പമുള്ള സിനിമയ്ക്ക് പുറമെ തമിഴിലേക്കും സായ് പല്ലവി മടങ്ങിയെത്തുന്നുണ്ട്. ശിവകാര്‍ത്തികേയനാണ് ചിത്രത്തിലെ നായകന്‍. മലയാളത്തില്‍ അതിരന്‍ ആണ് സായ് പല്ലവി ഒടുവിലായി അഭിനയിച്ച സിനിമ.

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X