വഷളാകുന്ന രോഗം, കാത്തിരിക്കാന്‍ വയ്യ! സമാന്തയെ സിനിമകളില്‍ നിന്നും പുറത്താക്കുന്നോ?

തന്റെ കരിയറിന്റെ ഏറ്റവും മികച്ച സമയങ്ങളിലൂടെ കടന്നു പോകുമ്പോഴും തന്റെ വ്യക്തിജീവിതത്തിന്റെ ഏറ്റവും മോശം സമയങ്ങളിലൂടെയാണ് സമാന്ത കടന്നു പോകുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായ സമാന്ത ബോളിവുഡിലും സാന്നിധ്യം അറിയിക്കാനിരിക്കെയാണ് താരത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമായി മാറുന്നത്. ഇതോടെ ഇപ്പോഴിതാ താരത്തെ പല സിനിമകളില്‍ നിന്നും ഒഴിവാക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയാണ്.

ഒരു ബോളിവുഡ് ചിത്രത്തില്‍ നിന്നും തെലുങ്ക് ചിത്രത്തില്‍ നിന്നും സിറ്റഡലിന്റെ ഹിന്ദി പതിപ്പില്‍ നിന്നുമെല്ലാം സമാന്തയെ മാറ്റുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കില്‍ ഖുഷിയെന്ന ചിത്രമാണ് സമാന്തയുടേതായി ചിത്രീകരണം നടക്കാനിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി സമാന്തയുടെ ടീം രംഗത്തെത്തിയിരിക്കുകയാണ്.

Samantha

റിപ്പോര്‍ട്ടുകളില്‍ പറയുന്നത് പോലെ സമാന്തയെ സിനിമകളില്‍ നിന്നും മാറ്റിയിട്ടില്ലെന്നാണ് താരത്തിന്റെ പ്രതിനിധികള്‍ പറയുന്നത്. ചില ഷൂട്ടുകള്‍ വൈകിയേക്കുമെങ്കിലും ഒരു സിനിമയില്‍ നിന്നും താരം പിന്മാറുകയോ താരത്തെ മാറ്റുകയോ ചെയ്തിട്ടില്ലെന്നും താരത്തിന്റെ ടീം പറയുന്നു. സമാന്ത ഇപ്പോള്‍ വിശ്രമിക്കുകയാണെന്നും താരത്തിന്റെ പ്രതിനിധിയായ മഹേന്ദ്ര അറിയിച്ചിട്ടുണ്ട്.

ജനുവരിയില്‍ സമാന്ത ഖുഷിയുടെ ചിത്രീകരണത്തിനായി എത്തുമെന്നാണ് അദ്ദേഹം പറയുന്നത്. വിജയ് ദേവരക്കൊണ്ടയാണ് ചിത്രത്തിലെ നായകന്‍. ഈ സിനിമയുടെ ചിത്രീകരണത്തിന് ശേഷമായിരിക്കും സമാന്ത തന്റെ ഹിന്ദി ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമാവുക. എന്നാല്‍ അപ്രതീക്ഷിത സാഹചര്യങ്ങള്‍ മൂലം ഈ സിനിമകളുടെ ചിത്രീകരണം ആറ് മാസത്തോളമാണ് വൈകുന്നത് എന്നതും വസ്തുതയാണ്.

നേരത്തെ താരം തന്റെ ഹിന്ദി ചിത്രത്തിനായി ജനുവരിയിലായിരുന്നു ഡേറ്റ് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ താരത്തിന് എപ്രിലിലോ മെയിലോ മാത്രമേ ജോയിന്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ആരേയും കാത്ത് നിര്‍ത്താന്‍ താല്‍പര്യമില്ലാത്തതിനാല്‍ അണിയറ പ്രവര്‍ത്തകരുമായി സംസാരിക്കുകയാണെന്നും താരത്തിന്റെ ടീം അറിയിക്കുന്നുണ്ട്.

സമാന്ത ഒരു സിനിമയില്‍ നിന്നും പിന്മാറിയിട്ടില്ലെന്നും വാര്‍ത്തകള്‍ സത്യമല്ലെന്നും താരത്തിന്റെ പ്രതിനിധികള്‍ വ്യക്തമാക്കുന്നു. നേരത്തെ 2022 ലെ പോപ്പുലര്‍ ഇന്ത്യന്‍ താരങ്ങളുടെ ഐഎംഡിബി പട്ടികയില്‍ ടോപ് ടെന്നില്‍ ഇടം നേടിയ താരമാണ് സമാന്ത. അഞ്ചാമതാണ് സമാന്തയുടെ സ്ഥാനം.

തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് സമാന്ത കടന്നു പോകുന്നത്. ദ ഫാമിലി മാന്‍ നേടിയ മിന്നും വിജയത്തിന് പിന്നാലെ താരത്തെ തേടി ഹിന്ദിയില്‍ നിന്നും ധാരാളം ഓഫറുകളെത്തുകയായിരുന്നു. പിന്നാലെ വന്ന തെന്നിന്ത്യന്‍ സിനിമകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. യശോദയാണ് സമാന്തയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം മികച്ച വിജയം നേടുകയും ചെയ്തിരുന്നു. ശാകുന്തളമാണ് സമാന്തയുടെ പുതിയ തെലുങ്ക് ചിത്രം.

ഫാമിലി മാന്റെ വിജയത്തിന് പിന്നാലെ ഹിന്ദിയിലും സജീവമാവുകയാണ് സമാന്ത. നടി താപ്‌സി പന്നു നിര്‍മ്മിക്കുന്ന സിനിമയില്‍ സമാന്തയാണ് നായിക. പിന്നാലെയാണ് സിറ്റഡലിന്റെ ഹിന്ദി പതിപ്പിലും സമാന്തയെത്തുന്നത്. കരിയര്‍ ഇങ്ങനെ കുതിച്ചുയരവെയാണ് സമാന്തയുടെ ആരോഗ്യസ്ഥിതി മോശമാകുന്നത്. മസിലുകളുടെ ശക്തി കുറഞ്ഞു പോകുന്ന രോഗമാണ് താരത്തിന്. വിദേശത്ത് ചികിത്സ തേടിയിരുന്നു ഇതിനായി താരം.

യശോദയാണ് സമാന്തയുടെ അവസാനമായി പുറത്തിറങ്ങിയ തെലുങ്ക് ചിത്രം. മലയാള നടന്‍ ഉണ്ണി മുകുന്ദനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. തമിഴില്‍ കാത്തു വാക്കുളെ രണ്ട് കാതല്‍ ആണ് സമാന്തയുടെ അവസാന റിലീസ്. നയന്‍താരയും വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും സമാന്തയുടെ പ്രകടനം കയ്യടി നേടിയിരുന്നു.

ഈയ്യടുത്തായിരുന്നു സമാന്തയും നാഗ ചെെതന്യയും വിവാഹ മോചിതരാകുന്നത്. ഇതും വാർത്തകളില്‍ നിറഞ്ഞിരുന്നു. ഈയ്യടുത്താണ് താരം തന്റെ രോഗ വിവരം വെളിപ്പെടുത്തുന്നത്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X