സമാന്തയുടെ മുഖത്തിന്റെ ഷേപ്പ് തന്നെ മാറിപ്പോയി? രോഗം മോശമാകുന്നു! ചിത്രം കണ്ട് ആരാധകര്‍ ആശങ്കയില്‍

തെന്നിന്ത്യന്‍ താരത്തില്‍ നിന്നും പാന്‍ ഇന്ത്യന്‍ താരമായി മാറിയ നടിയാണ് സമാന്ത. നായികയായി തമിഴിലും തെലുങ്കിലുമൊക്കെ നിരവധി സിനിമകളാണ് സമാന്തയുടേതായി അണിയറയിലുള്ളത്. തെന്നിന്ത്യന്‍ സിനിമയ്ക്ക് പുറമെ സമാന്തയുടെ ബോളിവുഡ് ചിത്രങ്ങളും അണിയറയിലുണ്ട്. തെന്നിന്ത്യന്‍ സിനിമയില്‍ നേടിയ വിജയം ബോളിവുഡിലും ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് സമാന്ത.

ദ ഫാമിലി മാന്‍ സീരീസിലൂടെയാണ് സമാന്ത പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടുന്നത്. സീരീസിലെ സമാന്തയുടെ ഇതുവരെ കാണാത്ത വേഷം വന്‍ കയ്യടി നേടിയിരുന്നു. പിന്നാലെ താരത്തെ തേടി നിരവധി സിനിമകളാണ് ബോളിവുഡില്‍ നിന്നുമെത്തിയത്. തെലുങ്കിലും സമാന്ത ലീഡ് റോളിലുള്ള സിനിമകള്‍ അണിയറയിലുണ്ട്. തമിഴിലും സമാന്തയുടേതായ സിനിമകള്‍ തയ്യാറെടുക്കുന്നുണ്ട്.

കരയറിലെ ഏറ്റവും മികച്ച സമയത്തിലൂടെ

തന്റെ കരയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് സമാന്ത ഇപ്പോള്‍ കടന്നു പോകുന്നതെന്ന് നിസ്സംശയം പറയാം. എന്നാല്‍ കരിയറില്‍ വലിയ കുതിപ്പ് നടത്തുമ്പോഴും സമാന്തയുടെ വ്യക്തി ജീവിതം പ്രതസന്ധികളുടേതാണ്. ഈയ്യടുത്തായിരുന്നു താരം വിവാഹ മോചിതയായത്. ഏറെ നാളത്തെ പ്രണയത്തിനും വിവാഹത്തിനും ശേഷമാണ് സമാന്തയും നടന്‍ നാഗ ചൈതന്യയും പിരിയുന്നത്.

ആരോഗ്യസ്ഥിതി

ഇതിന് പിന്നാലെയാണ് താരത്തിന്റെ ആരോഗ്യസ്ഥിതിയും മോശമാകുന്നത്. പേശികളുടെ ശക്തി കുറയുന്ന മയോസൈറ്റോസിസ് എന്ന രോഗമാണ് സമാന്തയ്ക്കുള്ളത്. ഏറെ നാളുകളായി അലട്ടിയിരുന്ന രോഗം ഈയ്യടുത്ത് ശക്തമാവുകയായിരുന്നു. ഇതോടെ സമാന്ത വിദേശത്ത് ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് താരത്തിന്റെ സിനിമകളൊക്കെ ചിത്രീകരണം വൈകിയിരിക്കുകയാണ്. റിലീസ് കാത്തു നിന്ന സിനിമകളും വൈകിയിട്ടുണ്ട്.

തിരിച്ചെത്തി

ഈയ്യടുത്താണ് സമാന്ത തിരിച്ചെത്തിയത്. പിന്നാലെ തന്നെ താരം ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തുകയും ചെയ്തിരുന്നു. ആരാധകരും സിനിമാ ലോകവുമെല്ലാം താരത്തിന്റെ സുഖപ്രാപ്തിയ്ക്കായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ സമാന്തയുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം അത് ആരാധകര്‍ക്കിടയില്‍ ആശങ്ക ഉണര്‍ത്തുന്നുണ്ട്. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ സമാന്തയുടെ ചിത്രങ്ങള്‍ വൈറലായതോടെ താരം ക്ഷീണിതയായെന്നാണ് ആരാധകര്‍ പറഞ്ഞത്.

മുഖത്തിന്റെ ഷെയ്പ്പ്

ഇപ്പോഴിതാ സമാന്ത പങ്കുവച്ച പുതിയൊരു ചിത്രവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ താരം പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്. രോഗത്തെ തുടര്‍ന്ന് സമാന്തയുടെ മുഖത്തിന്റെ ഷെയ്പ്പ് തന്നെ മാറിപ്പോയിട്ടുണ്ടോ എന്നാണ് ചിത്രം കണ്ട ആരാധകര്‍ ചോദിക്കുന്നുണ്ട്. നിരവധി പേരാണ് താരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. താരത്തിന്റെ ശക്തമായൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ശാകുന്തളം

അതേസമയം തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള സംശയങ്ങളും താന്‍ ക്ഷീണിതയാണെന്നുള്ള ആശങ്കകളുമൊക്കെ ഉയര്‍ന്ന സമയത്ത് സമാന്ത തന്റെ വര്‍ക്കൗട്ട് സെഷനില്‍ നിന്നുമുള്ള ചിത്രം പങ്കുവച്ചത് നേരത്തെ വൈറലായിരുന്നു. സമാന്തയുടെ ഭംഗിയൊക്കെ പോയെന്ന് പറഞ്ഞ ഓണ്‍ ലൈന്‍ മാധ്യമത്തിനെതിരെ സമാന്ത തന്നെ രംഗത്തെത്തിയിരുന്നു. നിങ്ങള്‍ക്ക് ഇതുപോലെ മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ചികിത്സയും മരുന്നുകളുമൊന്നും നേരിടേണ്ടി വരരുതെന്ന് താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നായിരുന്നു സമാന്ത പറഞ്ഞത്.

അതേസമയം ശാകുന്തളം ആണ് സമാന്തയുടെ പുതിയ സിനിമ. മലയാള നടന്‍ ദേവ് മോഹന്‍ ആണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ട്രെയിലര്‍ ചര്‍ച്ചയായി മാറിയിരുന്നു. ദുശ്യന്തന്റേയും ശകുന്തളുടേയും കഥ പറയുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. പിന്നാലെ ഖുഷി എന്ന ചിത്രവും തെലുങ്കില്‍ സമാന്തയുടേതായി തയ്യാറെടുക്കുന്നുണ്ട്.

റൂസോ സഹോദരന്മാരുടെ സിറ്റഡല്‍ എന്ന സീരിസിന്റെ ഹിന്ദി പതിപ്പിലാണ് സമാന്ത ഇപ്പോള്‍ അഭിനയിക്കുന്നത്. വരുണ്‍ ധവാനും സീരീസിലുണ്ട്. ഇതിന്റെ ചിത്രീകരണത്തിനായി മുംബൈയിലെത്തിയ സമാന്തയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി സിനിമകളാണ് സമാന്തയെ നായികയാക്കി ബോളിവുഡിന്റെ അണിയറയില്‍ ഒരുങ്ങുന്നത്. താപ്‌സി പന്നു നിര്‍മ്മിക്കുന്ന ചിത്രമടക്കം ചര്‍ച്ചയിലുണ്ട്.

More from Filmibeat

Read more about: samantha സമാന്ത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X