കുട്ടികൾക്കായി അല്ലു അർജുൻ ആ ശീലങ്ങൾ മാറ്റി?, വിവാഹ ശേഷം നടനിലുണ്ടായ മാറ്റങ്ങൾ!
തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരമാണ് നടൻ അല്ലു അർജുൻ. തെലുങ്കിലെ താരകുടുംബങ്ങളിൽ ഒന്നിൽ നിന്നാണ് അല്ലു അർജുൻ സിനിമയിലേക്ക് എത്തുന്നത്. നടൻ ചിരഞ്ജീവിയുടെ സഹോദരീപുത്രനായ അല്ലു വളരെ പെട്ടെന്ന് തന്നെ തെലുങ്കിലെ മുൻനിര താരമായി മാറുകയായിരുന്നു. ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന അല്ലുവിന് ഇന്ത്യയൊട്ടാകെ ആരാധകരുണ്ട്. പുഷ്പയുടെ ഗംഭീര വിജയമാണ് നടന്റെ പ്രശസ്‌തി വർധിപ്പിച്ചത്.
എന്നാൽ അതിനും മുൻപേ മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് അല്ലു അർജുൻ. 2004ൽ പുറത്തിറങ്ങിയ ആര്യ എന്ന ചിത്രം മലയാളത്തിലേക്ക് മാെഴി മാറ്റി റിലീസ് ചെയ്തത് മുതൽ അല്ലു അർജുൻ കേരളത്തിൽ താരമാണ്. പിന്നീട് എത്തിയ ഹാപ്പി, ബണ്ണി, കൃഷ്ണ തുടങ്ങിയ അല്ലു അർജുൻ സിനിമകളെല്ലാം കേരളത്തിൽ വമ്പൻ ഹിറ്റായിരുന്നു. ആക്ഷനും ഡാൻസും റൊമാൻസുമെല്ലാം ഒരുപോലെ വഴങ്ങുന്ന അല്ലു അർജുന് യുവാക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കേരളത്തിൽ നിന്ന് ലഭിക്കുന്ന സ്നേഹത്തെ പറ്റി അല്ലു അർജുൻ പലപ്പോഴും വാചാലനായിട്ടുണ്ട്.

അതേസമയം പുഷ്പയുടെ വിജയം നടന്റെ കരിയറിൽ വഴിത്തിരിവായി മാറിയിരിക്കുകയാണ്. സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരമടക്കം സ്വന്തമാക്കി, ഈ നേട്ടം കൈവരിക്കുന്ന ആദ്യ നടനായി മാറിയിരിക്കുകയാണ് അല്ലു അർജുൻ. അതിനിടെ ബോളിവുഡിൽ നിന്നടക്കം നടന് അവസരങ്ങൾ വരുന്നുണ്ടെന്നാണ് വിവരം.
എന്നാൽ പുഷ്പ 2ന്റെ തിരക്കുകളിലാണ് അല്ലു അർജുൻ. മറ്റു സിനിമകളൊന്നും കമ്മിറ്റ് ചെയ്യാതെ പൂർണമായും പുഷ്പയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് നടൻ എന്നാണ് വിവരം. അടുത്ത വർഷം ഓഗസ്റ്റ് 15ന് ആണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
ഇതിനിടെ അല്ലു അർജുനുമായി ബന്ധപ്പെട്ട ഒരു വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിവാഹത്തിന് മുൻപ് അല്ലു അർജുൻ പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളായിരുന്നു എന്നാണ് പറയുന്നത്. വളരെ പരുഷ സ്വഭാവമായിരുന്നുവെന്നും എപ്പോഴും അങ്ങനെയായിരുന്നു നടപ്പെന്നും പറയുന്നു. എന്നാൽ പിന്നീട് അല്ലു സ്വയം മാറി.

എന്നാൽ വിവാഹത്തോടെ ഇതെല്ലാം മാറുകയായിരുന്നു. സ്‌നേഹ റെഡ്ഡിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് ശേഷം അല്ലു അർജുന്റെ സ്വഭാവം തന്നെ മാറി. മുൻകോപവും ദേഷ്യപ്പെടുന്നതെല്ലാം കുറഞ്ഞു. മക്കളായ അയാനും അർഹയും ജനിച്ചതോടെ വീണ്ടും വലിയ മാറ്റങ്ങൾ നടനിലുണ്ടായി. ദേഷ്യം പൂർണമായി മാറിയതിനൊപ്പം നടനിൽ ക്ഷമയും വന്നു. സംസാര രീതിയടക്കം മാറി. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വിവരം അനുസരിച്ച്, വിവാഹത്തിനും കുട്ടികൾക്കും ശേഷം അല്ലു അർജുൻ തന്റെ ജീവിതശൈലി പൂർണ്ണമായും മാറ്റുകയായിരുന്നു.
അതേസമയം പുഷ്പയ്ക്ക് ശേഷം അർജുൻ റെഡ്ഡി സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയ്‌ക്കൊപ്പമാണ് അല്ലുവിന്റെ അടുത്ത ചിത്രം എന്നാണ് വിവരം. നിലവിൽ തന്റെ ആദ്യ ബോളിവുഡ് സിനിമയായ അനിമലിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലാണ് സന്ദീപ്. രൺബീർ കപൂർ നായകനാകുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇതിനു ശേഷമാകും അല്ലു അർജുനൊപ്പമുള്ള സിനിമ ആരംഭിക്കുക. ഈ ചിത്രത്തിന് ശേഷം അല്ലുവിന്റെയും ബോളിവുഡ് അരങ്ങേറ്റം ഉണ്ടാകുമെന്ന റിപ്പോർട്ടുകളും ഉണ്ട്.


Click it and Unblock the Notifications