വിവാഹത്തിന് മുന്നേ ഗർഭിണിയായ പവൻ കല്യാണിന്റെ മുൻ ഭാര്യ രേണു ദേശായി; താരങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത്!

തെലുങ്കിലെ സൂപ്പർ താര പരിവേഷമുള്ള നായകന്മാരിൽ ഒരാളാണ് പവൻ കല്യാൺ. വലിയ ആരാധക പിന്തുണയാണ് നടനുള്ളത്. തന്റെ വ്യക്തിത്വം കൊണ്ടും പ്രേക്ഷകരുടെ ഇഷ്ടം നേടാൻ പവൻ കല്യാണ് സാധിച്ചിട്ടുണ്ട്. ഒരുപാട് ഹിറ്റ് സിനിമകളാണ് നടൻ തെലുങ്ക് സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. കരിയറിൽ അത്യപൂർവ വളർച്ച നേടുമ്പോഴും വ്യക്തി ജീവിതത്തിൽ പലപ്പോഴും പരാജയപ്പെട്ടിട്ടുള്ള നടൻ കൂടിയാണ് പവൻ കല്യാൺ.

നിരവധി പ്രണയങ്ങളും മൂന്ന് വിവാഹങ്ങളും നടന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അങ്ങനെ ഒരു സമയത്ത് നടന്റെ ഭാര്യ ആയിരുന്ന ആളാണ് നടി രേണു ദേശായി. സംഭവ ബഹുലമായിരുന്നു ഇവരുടെ പ്രണയവും വിവാഹവുമൊക്കെ. വിവാഹത്തിന് മുൻപ് തന്നെ രേണു ഗർഭിണി ആവുകയും ഇവർക്ക് കുഞ്ഞ് ജനിക്കുകയും ചെയ്തതൊക്കെ വാർത്തയായിരുന്നു. ഇപ്പോൾ ആ സംഭവങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.

pawan kalyan

1996 ലാണ് പവന്‍ കല്യാൺ ആദ്യം വിവാഹം ചെയ്യുന്നത്. അന്ന് കേവലം പത്തൊൻപത് വയസ് മാത്രം പ്രായമുണ്ടായിരുന്ന നന്ദിനി എന്ന പെണ്‍കുട്ടിയെയാണ് താരം വിവാഹം കഴിച്ചത്. ഇവരുടേത് ഒരു അറേഞ്ചഡ് വിവാഹമായിരുന്നു. എന്നാൽ അധികം വൈകാതെ ഈ ബന്ധം തകർന്നു.

പവൻ കല്യാൺ സിനിമകളിൽ സജീവമായി വരുന്ന സമയമായിരുന്നു അത്. നടന് ആ സമയത്ത് ഉണ്ടായ ചില അവിഹിത ബന്ധങ്ങളാണ് അതിന് കാരണമായത് എന്നാണ് പറയപ്പെടുന്നത്. അത് ശരി വയ്ക്കുന്ന പോലെ വിവാഹം കഴിഞ്ഞ ഭാര്യ കൂടെയുള്ളപ്പോള്‍ തന്നെ നടൻ നടി രേണു ദേശായിയുടെ കൂടെ ലിവിങ് റിലേഷൻ ആരംഭിച്ചിരുന്നു. ബദ്രി എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ച ശേഷമാണു ഇവർ തമ്മിൽ പ്രണയത്തിലാകുന്നതും ഒന്നിച്ച് ജീവിതം ആരംഭിക്കുന്നതും.

അതുകൊണ്ട് തന്നെ രേണുവിനൊപ്പമുള്ള പവനിന്റെ ലിവിങ് റിലേഷന്‍ അക്കാലത്ത് വാര്‍ത്തകളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി. ഒരുമിച്ചു ജീവിതം ആരംഭിച്ചു മൂന്ന് വർഷം കഴിഞ്ഞപ്പോൾ, 2004 ൽ രേണു ഗർഭിണിയാവുകയും ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു.

ആ സമയത്തും പവൻ നന്ദിനിയുമായുള്ള വിവാഹ ജീവിതവും അവസാനിപ്പിച്ചിരുന്നില്ല. പിന്നീട് 2007 ല്‍ ആ ബന്ധം നിയമപരമായി തന്നെ അവസാനിപ്പിക്കുകയും രണ്ടു വർഷത്തിന് ശേഷം 2009 ൽ പവനും രേണു ദേശായിയും വിവാഹം കഴിക്കുകയുമായിരുന്നു.

pawan kalyan renu desai

ഈ ബന്ധത്തില്‍ രണ്ടാമതൊരു കുഞ്ഞ് കൂടി ഇവർക്ക് ജനിച്ചിരുന്നു. എന്നാൽ വളരെ കുറച്ചു കാലം മാത്രമാണ് ഈ വിവാഹ ബന്ധം മുന്നോട്ട് പോയത്. വൈകാതെ തന്നെ ഇവർക്കിടയിൽ പ്രശ്നങ്ങൾ ആരംഭിക്കുകയും 2012 ല്‍ ഇരുവരും വിവാഹബന്ധം നിയമപരമായി അവസാനിപ്പിക്കുകയും ചെയ്യുകയായിരുന്നു.

നിലവിൽ റഷ്യന്‍ മോഡലായ അന്ന ലെഷ്‌നെവയെ വിവാഹം കഴിച്ചു രണ്ടു മക്കളുമായി സന്തോഷകരമായ ദാമ്പത്യ ജീവതം നയിക്കുകയാണ് നടൻ. 2013 ലാണ് നടി കൂടിയായ അന്നയെ പവൻ വിവാഹം കഴിക്കുന്നത്. അധികം വൈകാതെ ഇവർക്ക് കുട്ടികളുമുണ്ടായി.

അതേസമയം, പവനുമായി വേർപിരിഞ്ഞ ശേഷം നിർമ്മാതാവായും നടിയായും രേണു ദേശായി ഇൻഡസ്ട്രിയിൽ എത്തിയിരുന്നു. 2018 ൽ താൻ പ്രണയത്തിലാണെന്ന് രേണു ദേശായി പ്രഖ്യാപിച്ചിരുന്നെങ്കിലും ആരാണ് അതെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇപ്പോൾ ലണ്ടനിൽ രണ്ടു മക്കൾക്കുമൊപ്പമാണ് രേണുവിന്റെ താമസം. മക്കളുടെ ആവശ്യങ്ങൾക്ക് അച്ഛൻ പവൻ കല്യാണും എത്താറുണ്ട്.

Read more about: pawan kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X