അല്ലു അർജുന്റെ പ്രണയം ആദ്യം അറിഞ്ഞത് സാമന്ത, വീണത് നടന്റെ നാവിൽ നിന്ന്തന്നെ; സംഭവമിങ്ങനെ!
സ്നേഹ റെഡ്ഡിയുമായി അല്ലു അർജുൻ പ്രണയത്തിലായ സമയത്ത്, അദ്ദേഹം അക്കാര്യം പറഞ്ഞ രണ്ടുപേരിൽ ഒരാൾ സാമന്ത ആയിരുന്നു, ആ സംഭവം ഇങ്ങനെ..
തെന്നിന്ത്യയിൽ നിന്ന് പാൻ ഇന്ത്യൻ ലെവലിൽ ആരാധകരുടെ ഇഷ്ടം നേടിയെടുത്തിട്ടുള്ള നടനാണ് അല്ലു അർജുൻ. അടുത്തിടെയാണ് അല്ലു അർജുൻ പാൻ ഇന്ത്യൻ ലെവലിൽ അറിയപ്പെടുന്ന നടനായി മാറിയത്. എന്നാൽ പണ്ട് മുതലേ മലയാളികൾക്ക് പ്രിയങ്കരനാണ് നടൻ. 2004 ൽ പുറത്തിറങ്ങിയ അല്ലുവിന്റെ ആര്യ എന്ന ചിത്രം മലയാളത്തിലേക്ക് മാെഴി മാറ്റിയത് മുതൽ അല്ലു അർജുൻ കേരളത്തിലെ താരമാണ്.
അല്ലു അർജുന്റെതായി പിന്നീട് എത്തിയ ഹാപ്പി, ബണ്ണി, കൃഷ്ണ തുടങ്ങി ഒട്ടുമിക്ക സിനിമകളും മലയാളത്തിൽ ഹിറ്റായിരുന്നു. ആക്ഷനും ഡാൻസും റൊമാൻസുമെല്ലാം ഒരുപോലെ വഴങ്ങുന്ന അല്ലു അർജുന് യുവാക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
കേരളത്തിൽ നിന്ന് ലഭിക്കുന്ന സ്നേഹത്തെ പറ്റി അല്ലു അർജുൻ പലപ്പോഴും വാചാലനായിട്ടുണ്ട്. അതേസമയം പുഷ്പ എന്ന സിനിമയുടെ വിജയത്തോടെ ഉത്തരേന്ത്യയിൽ നിന്നും നിരവധി ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് നടൻ ഇപ്പോൾ. സുകുമാർ സംവിധാനം ചെയ്ത 2021 ൽ പുറത്തിറങ്ങിയ സിനിമ വൻ വിജയമായി മാറിയിരുന്നു. സിനിമയിൽ വില്ലനായെത്തിയത് ഫഹദ് ഫാസിലാണ്.

പുഷ്പയ്ക്ക് ശേഷം അല്ലു അർജുന്റെ പുതിയ സിനിമകളൊന്നും ഇതുവരെ റിലീസ് ചെയ്തിട്ടില്ല. എന്നാൽ പുഷ്പ 2 അണിയറയിൽ ഒരുങ്ങിക്കൊണ്ടിരക്കുകയാണ് എന്നാണ് വിവരം. അല്ലു അർജുനെ പോലെ അല്ലുവിനെ കുടുംബവും ഇന്ന് തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.
തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട ദമ്പതിമാരിൽ ഒരാളാണ് അല്ലു അർജുനും സ്നേഹ റെഡ്ഡിയും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. ഇവരുടെ ചിത്രങ്ങളും യാത്ര വിശേഷങ്ങളും കുഞ്ഞുങ്ങളുടെ വിശേഷങ്ങളുമൊക്കെ വാർത്തകളിൽ നിറയാറുണ്ട്.
വിവാഹിതരായിട്ട് ഒരു ദശാബ്ദത്തിലേറെ ആയെങ്കിലും അവർ ഇപ്പോഴും പ്രണയത്തിലാണെന്നാണ് ഇവരുടെ ചിത്രങ്ങൾ കണ്ട് ആരാധകർ പറയാറുള്ളത്. ഇന്നലെ ആയിരുന്നു ഇരുവരും തങ്ങളുടെ 12-ാം വിവാഹ വാർഷികം ആഘോഷിച്ചത്, ഇരുവരും സോഷ്യൽ മീഡിയയിൽ പരസ്പരം ആശംസകൾ പങ്കുവച്ച് എത്തിയിരുന്നു. ആരാധകരും ദമ്പതികൾക്ക് ആശംസയുമായി എത്തിയിരുന്നു.
ഒരുമിച്ചുള്ള സെൽഫി ചിത്രം പങ്കുവച്ചു കൊണ്ടാണ് അല്ലു സ്നേഹയ്ക്ക് ആശംസകൾ നേർന്നത്. ഹാപ്പി ആനിവേഴ്സറി ക്യൂട്ടീ എന്ന കുറിപ്പോടെയാണ് അല്ലു ചിത്രം പങ്കുവച്ചത്. സ്നേഹയും അല്ലുവിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ചിരുന്നു. അർഹ, അയാൻ എന്നിങ്ങനെ രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. 2011 ൽ ആയിരുന്നു ഇരുവരും വിവാഹിതരായത്.
ആദ്യ കാഴ്‌ചയിൽ തന്നെ അല്ലുവിന് തോന്നിയ പ്രണയമാണ് പിന്നീട് വിവാഹത്തിലെത്തിയത്. അമേരിക്കയിൽ സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ വെച്ച് ഒരു സുഹൃത്ത് വഴിയാണ് നടൻ സ്നേഹയെ പരിചയപ്പെട്ടത്. അതാണ് പ്രണയമായി മാറിയത്. പിന്നീട് ഇവർ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.
വ്യത്യസ്ത കുടുംബത്തിൽ പശ്ചാത്തലത്തിൽ നിന്നുള്ളവരായതു കൊണ്ട് തന്നെ ആദ്യം വീട്ടുകാരുടെ ഭാഗത്തു നിന്ന് എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു. ഹൈദരാബാദിലെ പ്രശസ്തനായ ബിസിനസുകാരനാണ് സ്നേഹയുടെ അച്ഛൻ. ഇരുവരും തങ്ങളുടെ പ്രണയത്തിൽ ഉറച്ചു നിന്നതോടെ ഇരുവരുടെയും ഇഷ്ടത്തിന് വീട്ടുകാർ വഴങ്ങുകയായിരുന്നു.

അതേസമയം പ്രണയത്തിലായിരുന്ന സമയത്ത് ഈ ബന്ധം മറച്ചു വയ്ക്കാൻ അല്ലു അർജുൻ ശ്രമിച്ചിരുന്നു. വിവാഹം ഉറപ്പിക്കുന്നതിന് മുൻപ് അല്ലു സ്നേഹയെ ആകെ രണ്ടു പേർക്ക് മാത്രമാണ് പരിചയപ്പെടുത്തി കൊടുത്തത്. അതിൽ ഒരാളായിരുന്നു സാമന്ത. അക്കാലത്ത് സാമന്ത സാം ജാം എന്നൊരു തെലുങ്ക് ടോക്ക് ഷോ അവതരിപ്പിക്കുന്നുണ്ടായിരുന്നു. അതിൽ ഒരു എപ്പിസോഡിൽ അതിഥി ആയി എത്തിയതായിരുന്നു അല്ലു അർജുൻ.
'ഞാൻ എന്തിനാണ് ഇക്കാര്യം നിങ്ങളോട് പറഞ്ഞതെന്ന് അറിയില്ല.. വളരെ യാദൃശ്ചികമായി വന്നതാണ്' എന്നായിരുന്നു ഇക്കാര്യം പറഞ്ഞ ശേഷം അല്ലുവിന്റെ പ്രതികരണം. എന്നാൽ നിങ്ങൾ എന്റെ നല്ല സുഹൃത്താണ് എന്നോട് ഇക്കാര്യം പറഞ്ഞതിൽ ഞാനും എക്സൈറ്റഡ് ആണെന്നായിരുന്നു സാമന്തയുടെ മറുപടി.


Click it and Unblock the Notifications