ഇക്കാരണം കൊണ്ട് വെങ്കടേഷ് ചിത്രം നഷ്ടമായി; തെലുങ്ക് സിനിമയോട് ഐശ്വര്യ മുഖം തിരിക്കാന്‍ കാരണം!
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം നേടി സിനിമയിലെത്തിയ താരമാണ് ഐശ്വര്യ. തമിഴിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ഐശ്വര്യ ഹിന്ദിയിലെത്തി. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു ഐശ്വര്യ. തമിഴിലും ഹിന്ദിയിലും ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള ഐശ്വര്യ ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബംഗാളി സിനിമയിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. അതേസമയം തന്റെ കാലത്തെ മറ്റ് പല നടിമാരേയും പോലെ തെലുങ്ക് സിനിമയില്‍ അഭിനയിച്ചിരുന്നില്ല ഐശ്വര്യ. ഇന്നുവരെ ഐശ്വര്യ തെലുങ്കില്‍ ഒരു സിനിമ പോലും ചെയ്തിട്ടില്ല. തുടക്കകാലത്ത് ഒരു പാട്ടില്‍ എത്തിയതെന്നല്ലാതെ.
തമിഴിലും ഹിന്ദിയിലുമുള്ള ഐശ്വര്യയുടെ സിനിമകള്‍ തെലുങ്കിലേക്ക് ഡബ്ബ് ചെയ്യപ്പെട്ടിട്ടുണ്ട്. ഒറിജിനല്‍ പതിപ്പും ഡബ്ബ് പതിപ്പും കണ്ടും മറ്റുള്ളവരെ പോലെ തെലുങ്ക് സിനിമാ ആരാധകരും ഐശ്വര്യയുടെ ആരാധകരായി മാറുകയായിരുന്നു. ഐശ്വര്യയുടെ തെലുങ്ക് അരങ്ങേറ്റം എന്നത് ഇപ്പോഴും ആരാധകരുടെ മനസിലെ സ്വപ്‌നമായി തുടരുകയാണ്. സൂപ്പര്‍ താരങ്ങള്‍ പോലും ആരാധിക്കുന്ന നടിയാണ് ഐശ്വര്യ. താരറാണിയായ ഐശ്വര്യയുടെ തെലുങ്ക് അരങ്ങേറ്റത്തിന് പക്ഷെ ഒരിക്കല്‍ കളമൊരുങ്ങിയിരുന്നു. അന്നത് മുടങ്ങാന്‍ കാരണം തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമായ വെങ്കടേഷിന്റെ ഒരു സിനിമ ആയിരുന്നു.

ഐശ്വര്യ തങ്ങളുടെ ചിത്രത്തിലെ നായികയായി എത്തുക എന്നത് ഒരുകാലത്ത് പല നടന്മാരുടേയും സംവിധായകരുടേയും നിര്‍മ്മാതാക്കളുടേയും വലിയ സ്വപ്‌നമായിരുന്നു. എന്നാല്‍ ആ അവസരം നഷ്ടപ്പെട്ട താരമാണ് വെങ്കടേഷ്. 1997 ല്‍ പുറത്തിറങ്ങിയ വെങ്കടേഷ് ചിത്രമായ പ്രേമിന്‍ചുകുന്ദത്തില്‍ നായികയായി ആദ്യം മനസില്‍ കണ്ടിരുന്നത് ഐശ്വര്യ റായിയെ ആയിരുന്നു. ജയന്ത സി പരണ്‍ജിയായിരുന്നു സിനിമയൊരുക്കിയത്. പിന്നീട് വന്‍ വിജയമായി മാറിയ സിനിമയാണിത്. 50 തീയേറ്ററില്‍ നൂറ് ദിവസം ഓടി തെലുങ്ക് സിനിമയില്‍ ചരിത്രമായി മാറുകയായിരുന്നു ചിത്രം. വെങ്കടേഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന്.

ഈ സിനിമയുടെ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് ഐശ്വര്യ തന്റെ കരിയര്‍ തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. ഐശ്വര്യ വേണ്ടത്ര പ്രശസ്തയല്ലെന്ന് തോന്നിയ സംവിധായകന്‍ ഐശ്വര്യയെ നായിക ആക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറി. ഇതോടെ അഞ്ജല സവേരിയെ നായികയാക്കി ചിത്രം ഒരുക്കി. ചിത്രത്തോടൊപ്പം അഞ്ജലയുടെ കാവേരി എന്ന കഥാപാത്രവും വന്‍ ഹിറ്റായി മാറി. പിന്നീട് ചിരഞ്ജീവി, ബാലകൃഷ്ണ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഞ്ജല അഭിനയിക്കുകയും ചെയ്തു. അന്ന്് ഐശ്വര്യയായിരുന്നു നായിക എങ്കില്‍ തെലുങ്ക് സിനിമയ്ക്ക് ഐശ്വര്യയുടെ വരവിനായി ഇപ്പോഴും കാത്തിരിക്കേണ്ടി വരില്ലായിരുന്നു.

അതേവര്‍ഷം തന്നെ, 1997, ആയിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം നടന്നത്. ഇരുവര്‍ എന്ന ചിത്്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. പിന്നാലെ അതേ വര്‍ഷം തന്നെ ഓര്‍ പ്യാര്‍ ഹോ ഗയ എന്ന ചിത്രത്തിലൂടെ ഐശ്വര്യ ഹിന്ദിയിലുമെത്തി. പിന്നീടിങ്ങോട്ട്് തമിഴിലും ഹിന്ദിയിലും മാറി മാറി ഹിറ്റുകള്‍ സമ്മാനിക്കുകയായിരുന്നു ഐശ്വര്യ. ഹോളിവുഡിലും സാന്നിധ്യം അറിയിച്ച ഐശ്വര്യ ഗ്ലോബല്‍ ഐക്കണായി വളരുകയായിരുന്നു. ഇപ്പോള്‍ ബിഗ് സ്‌ക്രീനിലേക്കുള്ള ഐശ്വര്യയുടെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Recommended Video

2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. പൊന്നിയന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യ തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നത്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐശ്വര്യ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിച്ചത്. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. വിക്രം, ജയം രവി, കാര്‍ത്തി, ജയറാം, തൃഷ, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ രാജേഷ്, പ്രഭു തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











