സൂപ്പർസ്റ്റാറിന്റെ അധികമാർക്കും അറിയാത്ത ഭാര്യ, ചിലറക്കാരിയല്ല! ദഗ്ഗുബതി വെങ്കടേഷിന്റെ കുടുംബ വിശേഷങ്ങൾ!

തെലുങ്കിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് നടൻ ദഗ്ഗുബതി വെങ്കിടേഷ്. തെലുങ്ക് സിനിമകൾക്ക് പുറമെ ഹിന്ദിയിലും നടൻ തിളങ്ങിയിട്ടുണ്ട്. മൊഴിമാറ്റ സിനിമകളിലൂടെയും മറ്റും മലയാളികൾക്കും സുപരിചിതനാണ് നടൻ. കരിയറിന്റെ തുടക്കത്തിൽ തന്നെ നിരവധി ഹിറ്റ് സിനിമകളിൽ നായകനാവാൻ ദഗുബതി വെങ്കിടേഷിന് കഴിഞ്ഞിരുന്നു. അങ്ങനെയാണ് നായക നടനിൽ നിന്ന് സൂപ്പർ തരത്തിലേക്ക് അതിവേഗം നടൻ വളർന്നത്.

ഇന്ന് തെലുങ്ക് സിനിമയിൽ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് വെങ്കടേഷ്. അതിനുപുറമെ തെലുങ്കിലെ ഏറ്റവും വലിയ നിർമ്മാതാവുമാണ് നടൻ. 37 വർഷം നീണ്ട കരിയറിൽ ഏകദേശം നൂറോളം സിനിമകളിൽ നായകനായി അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ അടക്കം നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

venkatesh

വെങ്കിടേഷ് സഹ-ഉടമസ്ഥനായ സുരേഷ് പ്രൊഡക്ഷൻസ് ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കമ്പനികളിലൊന്നാണ്, അതിന് കീഴിൽ നിരവധി സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. നടനെന്ന നിലയിൽ തെലുങ്ക് സിനിമയ്ക്ക് നൽകിയ സംഭാവന കൊണ്ട് എല്ലാ തരം ആരാധകരുടെയും ഹൃദയം കീഴടക്കാൻ ദഗ്ഗുബതി വെങ്കിടേഷിന് കഴിഞ്ഞിട്ടുണ്ട്. ആക്ഷനും റൊമാന്സും ഒക്കെ തനിക്ക് നല്ലപോലെ വഴങ്ങുമെന്ന് നടൻ തെളിയിച്ചിട്ടുണ്ട്.

കുടുംബ പ്രേഷകരുടെ ഇഷ്ട നടൻ കൂടിയാണ് അദ്ദേഹം. ഏറെ പ്രതീക്ഷയോടെയാണ് തെലുങ്ക് പ്രേക്ഷകർ അദ്ദേഹത്തിന്റെ ഓരോ ചിത്രവും കാണാറുള്ളത്. അതേ സമയം സിനിമയിൽ സൂപ്പർ താരമായി നിറഞ്ഞു നിൽക്കുമ്പോഴും തന്റെ വ്യക്തി ജീവിതം സ്വകാര്യമാക്കി വയ്ക്കാൻ നടൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലൂടെ മറ്റു താരങ്ങളൊക്കെ കുടുംബ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ഇക്കാലത്ത്‌ കുടുംബത്തോടൊപ്പം വളരെ വിരളമായി മാത്രമാണ് നടനെ പലപ്പോഴും കാണാറുള്ളത്. എന്നാലും അദ്ദേഹത്തിന്റെ കുടുംബവിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ താൽപര്യം കാണിക്കാറുണ്ട്.

തെലുങ്ക് നിർമ്മാതാവ് ഡി. രാമനായിഡുവിന്റെ മരുമകളായ നീരാജയെയാണ് നടൻ വിവാഹം കഴിച്ചത്. തെലങ്കാനയിലെ ഹൈദരാബാദിൽ ജനിച്ച നീരജ എംബിഎ ബിരുദ ധാരി കൂടിയാണ്. 1985 ൽ ആയിരുന്നു നീരജയുടെയും ദഗ്ഗുബതി വെങ്കിടേഷിന്റെയും വിവാഹം, നാല് കുട്ടികളാണ് ഇവർക്കുള്ളത്. അതിൽ മൂന്ന് പേരും പെൺകുട്ടികളാണ്.

ഇവരുടെ മൂത്ത മകൾ ആശ്രിത, ഹൈദരാബാദ് റേസ് ക്ലബ് ചെയർമാനായ ആർ.സുരേന്ദർ റെഡ്ഡിയുടെ ചെറുമകനായ വിനായക് റെഡ്ഡിയെ ആണ് വിവാഹം കഴിച്ചിരിക്കുന്നത്. ഭാവന ദഗുബതി, ഹയവാഹിനി ദഗുബതി എന്നിവരാണ് മറ്റു പെൺമക്കൾ. മകൻ അർജുൻ ദഗുബതി പ്രേക്ഷകർക്കെല്ലാം സുപരിചിതനാണ്. തെലുങ്കിലെ യുവ താരമാണ് അർജുൻ.

അതേസമയം വളരെ അപൂർവമായി മാത്രമാണ് സൂപ്പർസ്റ്റാർ വെങ്കിടേഷിനെയും ഭാര്യ നീരജയെയും സോഷ്യൽ മീഡിയയിലും പൊതുവേദികളിലും കാണാറുള്ളത്. വളർത്തു മൃഗങ്ങളെയൊക്കെ അളവറ്റ് സ്നേഹിക്കുന്ന വ്യക്തിത്വമാണ് നീരാജയുടേതെന്നാണ് പറയപ്പെടുന്നത്. വളർത്തു നായ്കൾക്കൊപ്പമാണ് താരപത്നി കൂടുതൽ സമയം ചെലവഴിക്കാറുള്ളയ്‌തെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

venkatesh

നടൻ നാഗർജുനയുടെ കുടുംബവുമായും വെങ്കടേഷിന് ബന്ധമുണ്ട്. വെങ്കിടേഷിന്റെ സഹോദരി ലക്ഷ്മിയെ ആണ് നാഗാർജുന വിവാഹം കഴിച്ചിരിക്കുന്നത്. നാഗാർജുനയ്ക്കും കുടുംബത്തിനും ഒപ്പമുള്ള വെങ്കിടേഷിന്റെ ചിത്രങ്ങൾ പലപോഴും വൈറലായിട്ടുണ്ട്.

ദൃശ്യം 2, എഫ്3 ഫൺ ആൻഡ് ഫ്രസ്‌ട്രേഷൻസ് എന്നി സിനിമകളാണ് വെങ്കടേഷിന്റെതായി ഒടുവിൽ പുറത്തിറങ്ങിയത്. ജീത്തു ജോസഫിന്റെ മലയാളം റീമേക്കായ ദൃശ്യത്തിലെ വെങ്കടേഷിൻറെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. കിസി കാ ഭായ്‌ കിസി കി ജാൻ എന്ന ഹിന്ദി ചിത്രവും സൈന്ധവ് എന്ന തെലുങ്ക് ചിത്രവുമാണ് നടന്റേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്.

More from Filmibeat

Read more about: venkatesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X