സാമന്ത ഗാര്‍ഹിക പീഡനത്തിന്റെ ഇര, വീട്ടുകാര്‍ മറച്ചുവച്ചു? സ്റ്റൈലിസ്റ്റിന്റെ വെളിപ്പെടുത്തല്‍
ആരാധകരെയാകെ നിരാശയിലാക്കി കൊണ്ടാണ് സാമന്തയും നാഗ ചൈതന്യയും പിരിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തിന്റെ നാലാം വാര്‍ഷികം അടുത്തെത്തി നില്‍ക്കെയായിരുന്നു താരങ്ങള്‍ പിരിയുന്നത്. അതുകൊണ്ട് തന്നെ ആരാധകരും നിരാശരാണ്. നാളുകളായി സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലെ ഗോസിപ്പ് കോളങ്ങളിലുമെല്ലാം നിറഞ്ഞു നിന്ന അഭ്യൂഹങ്ങള്‍ ശരിവച്ചു കൊണ്ടാണ് തങ്ങള്‍ പിരിയുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സാമന്തയും നാഗ ചൈതന്യയും അറിയിച്ചത്.
എന്നാല്‍ എന്തുകൊണ്ടാണ് താരങ്ങള്‍ പിരിയാന്‍ തീരുമാനിച്ചത് എന്ന ആരാധകരുടെ ചോദ്യത്തിന് ഇതുവരേയും ഉത്തരം ലഭിച്ചിട്ടില്ല. പല ചോദ്യങ്ങളും അഭ്യൂഹങ്ങളും ഇരുവരും പിരിഞ്ഞതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും മറ്റുമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ പിരിയാനുള്ള കാരണം താരങ്ങളോ അടുത്ത ബന്ധുക്കളോ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയ തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് കഥകള്‍ മെനയുകയാണ്.

ഇതിനിടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമന്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന സ്റ്റോറികളെല്ലാം ബന്ധം പിരിഞ്ഞതുമായി ബന്ധപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും വിലയിരുത്തുന്നതും. ഇതിനിടെ സാമന്തയുടെ സ്‌റ്റൈലിസ്റ്റ് പ്രീതം ജുകാല്‍ക്കറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പേരെടുത്ത് പറയാതെ പ്രീതം പങ്കുവച്ച കുറിപ്പ് സാമന്തയുടേയും നാഗ ചൈതന്യയുടേയും ഡിവോഴ്‌സുമായി ബന്ധപ്പെട്ടതാണ് എന്നാണ് വിലയിരുത്തലുകള്‍. മോശം ബന്ധത്തിന്റെ ഇരയാണ് സാമന്ത എന്ന സൂചനയാണ് പ്രീതമിന്റെ വാക്കുകള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.

''അവരാണ് വീട്ടിനുള്ളിലെ പുരുഷന്റെ യഥാര്‍ത്ഥ സ്വഭാവം ഒളിച്ചുവെക്കുന്നത്, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഉത്തരവാദികള്‍ അവരാണ്. ഇന്നത്തെ കാലത്ത് അതിക്രമം മാനസികമായ അധിക്ഷേപങ്ങളുടേയും വിമര്‍ശനത്തിന്റേയേും രൂപത്തിലാണ്'' എന്നായിരുന്നു പ്രീതം കുറിച്ചത്. പിന്നാലെ ഈ സ്റ്റോറികള്‍ പ്രീതം ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇതോടാണ് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ പ്രീതമിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നാഗാര്‍ജുനയുടെ ആരാധകര്‍. നാഗ ചൈതന്യയുടെ പിതാവാണ് നാഗാര്‍ജുന. അദ്ദേഹത്തിന്റെ ആരാധകരാണ് പ്രീതമിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രീതം സ്റ്റോറികളിലൂടെ പങ്കുവെക്കുന്നുണ്ട്.

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പേരുകളില്‍ നിന്നും നാഗ ചൈതന്യയുടെ സര്‍ നെയിം ആയ അക്കിനേനി എന്നത് സാമന്ത പിന്‍വലിച്ചതോടെയാണ് താര ദമ്പതികള്‍ പിരിയുകയാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. പിന്നാലെ സാമന്ത പങ്കുവച്ച പോസ്റ്റുകളും ഈ അര്‍ത്ഥത്തില്‍ വിലയിരുത്തപ്പെട്ടു. ചര്‍ച്ചകള്‍ സജീവമായി മാറിയതോടെ താരങ്ങളെ ബന്ധപ്പെടാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചുവെങ്കിലും ഇരുവരും മൗനം പാലിക്കുകയായിരുന്നു. ഇതോടെ ആരാധകരുടെ സംശയം വീണ്ടും ശക്തമായി മാറി.

അഭ്യൂഹങ്ങള്‍ ശക്തമായതോടെയാണ് തങ്ങള്‍ പിരിഞ്ഞുവെന്ന വാര്‍ത്ത സാമന്തയും നാഗ ചൈതന്യയും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തങ്ങള്‍ ഇനി ഭാര്യയും ഭര്‍ത്താവും ആയിരിക്കില്ലെന്നാണ് താരങ്ങള്‍ അറിയിച്ചത്. സുഹൃത്തുക്കളായിരിക്കുമെന്നും താരങ്ങള്‍ പറഞ്ഞു. പിന്നാലെ പ്രതികരണവുമായി നാഗാര്‍ജുനയും എത്തുകയായിരുന്നു. നിര്‍ഭാഗ്യകരം എന്നായിരുന്നു വേര്‍ പിരിയലിനെ നാഗാര്‍ജുന വിശേഷിപ്പിച്ചത്. സാമന്തയുമൊത്തുള്ള നിമിഷങ്ങളെല്ലാം തങ്ങള്‍ക്ക് പ്രിയപ്പെട്ടതായിരിക്കുമെന്നും നാഗാര്‍ജുന പറഞ്ഞിരുന്നു.
Recommended Video

അതേസമയം ഈയ്യടുത്താണ് നാഗ ചൈതന്യയുടെ ചിത്രം ലവ് സ്‌റ്രോറി റിലീസ് ചെയ്തത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. ചിത്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ദ ഫാമിലി മാന്‍ സീരീസിന്റെ രണ്ടാം സീസണിലാണ് സാമന്തയെ അവസാനമായി കണ്ടത്. സീരീസിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റേതായി നിരവധി സിനിമകള്‍ പുറത്തിറങ്ങാനുണ്ട്. ഇതിനിടെയാണ് വിവാഹ മോചന വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.


Click it and Unblock the Notifications