'എല്ലാവരെയും പോലെ എനിക്കും മോശം അനുഭവങ്ങളുണ്ട്; ആ നടൻ ഒരുപാട് ബുദ്ധിമുട്ടിച്ചു'; തുറന്നു പറഞ്ഞ് ഹൻസിക!
തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ഹൻസിക മോട്‍വാനി. ബാലതാരമായി സിനിമയിലേക്ക് എത്തിയതാണ് ഹൻസിക. ബോളിവുഡ് സിനിമകളിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. എന്നാൽ ആദ്യമായി നായികയാവുന്നതും താരമായി മാറുന്നതും തെന്നിന്ത്യൻ സിനിമകളിലൂടെയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് ഹൻസിക കൂടുതലും അഭിനയിച്ചിട്ടുള്ളത്. വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റെതായ ഇടം നേടിയെടുക്കാൻ സാധിച്ച നായികയാണ് ഹൻസിക.
അല്ലു അർജുൻ നായകനായ തെലുങ്ക് ചിത്രം ദേശമുദുരുവിലൂടെയാണ് ഹൻസിക ആദ്യമായി നായികയാവുന്നത്. ചിത്രത്തിൽ ഗംഭീര പ്രകടനം നടത്തിയ ഹൻസികയ്ക്ക് പിന്നീട് നിരവധി അവസരങ്ങളാണ് തെലുങ്കിൽ നിന്ന് ലഭിച്ചത്. എൻടിആറിനെപ്പോലെയുള്ള മുൻനിര നായകന്മാർക്കൊപ്പമെല്ലാം ഹൻസിക അഭിനയിച്ചിട്ടുണ്ട്. എന്നാൽ തമിഴിൽ ആയിരുന്നു ഹൻസിക കൂടുതൽ സിനിമകൾ ചെയ്തത്. വിജയ്, സൂര്യ, ധനുഷ്, ചിമ്പു തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം ശ്രദ്ധേയ സിനിമകൾ ചെയ്ത താരം തമിഴിലെ തിരക്കുള്ള നായികമാരിൽ ഒരാളായി മാറുകയായിരുന്നു.

കരിയറിൽ തുടർച്ചയായ വിജയങ്ങൾ കൊണ്ട് തിളങ്ങി നിന്നിരുന്ന ഹൻസികയ്ക്ക് ഒരു ഘട്ടത്തിൽ ഒരു തെലുങ്ക് നായകൻ കാരണം ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഹൻസിക ഇക്കാര്യം തുറന്ന് പറഞ്ഞത്. ഇൻഡസ്ട്രിയിലെ പലരെയും പോലെ തനിക്കും അപമാനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നു പറയുകയായിരുന്നു.
തന്റെ കരിയറിന്റെ തുടക്കത്തിൽ തെലുങ്കിലെ ഒരു നടൻ തന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നാണ് ഹൻസിക പറഞ്ഞത്. എന്നും രാത്രി ഡേറ്റിങ്ങിന് പോകാൻ നിർബന്ധിക്കുമായിരുന്നു. പക്ഷേ, താൻ അതിനോട് ഉചിതമായ രീതിയിൽ പ്രതികരിച്ചെന്നും താരം പറഞ്ഞു. നായകന്റെ പേര് വെളിപ്പെടുത്താതെ ആയിരുന്നു ഹൻസികയുടെ പരാമർശം. ഇതോടെ ആ നായകൻ ആരാണെന്നുള്ളത് പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.
അതേസമയം, മറ്റു ഭാഷകളിൽ നിന്നൊന്നും താരത്തിന് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. തമിഴിലെ മിക്ക മുൻനിര നായകന്മാർക്കൊപ്പവും അഭിനയിച്ചിട്ടുള്ള ഹൻസികയ്ക്ക് അവിടെ അവിടെ വലിയ ആരാധക വൃന്ദമാണ് ഉള്ളത്. ഹാൻസികയ്ക്കായി ആരാധകർ അവിടെ ക്ഷേത്രം പണിതെന്ന വാർത്ത പോലും മുൻപ് പുറത്ത് വന്നിട്ടുണ്ട്. വമ്പൻ ഹിറ്റുകളായ ചിത്രങ്ങൾ കുറവാണെങ്കിലും തെന്നിന്ത്യൻ നായിക എന്ന നിലയിൽ ഹൻസികയ്ക്ക് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ചു.
അതിനിടെ നിരവധി വിവാദങ്ങളും നടിയുടെ പേരിൽ ഉണ്ടായിട്ടുണ്ട്. നയൻതാരയുമായി നടൻ ചിമ്പു ബ്രേക്കപ്പ് ആയ ശേഷം.. നടനുമായി ഹൻസിക പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന് വാർത്തകൾ ഉൾപ്പടെ വന്ന ശേഷം അപ്രതീക്ഷിതമായി ഹൻസിക ആ ബന്ധം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അതിനു ശേഷം നിരവധി ഗോസിപ്പുകൾ ഹൻസികയുടെ പേരിൽ വന്നിരുന്നു.

അടുത്തിടെയാണ് ഹൻസികയും ബിസിനസുകാരനായ സൊഹൈൽ കാട്ടൂരിയയും തമ്മിലുള്ള വിവാഹം നടന്നത്. സന്തോഷകരമായ ദാമ്പത്യ ജീവിതം ആഘോഷിക്കുകയാണ് നടിയിപ്പോൾ. അടുത്തിടെ ഒരു അഭിമുഖത്തിൽ, ചിമ്പുവുമായുള്ള വേർപിരിയലിനെ കുറിച്ചും സൊഹൈലുമായുള്ള തന്റെ പ്രണയ വിവാഹത്തെ കുറിച്ചും ഹൻസിക മനസു തുറന്നിരുന്നു. തന്റെ ജീവിതത്തിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി രസകരമായ പല കാര്യങ്ങളും ഹൻസിക പങ്കുവച്ചു.
തന്റെ അവസാനത്തെ പ്രണയബന്ധം വളരെ വിചിത്രമായിരുന്നു എന്നാണ് ഹൻസിക പറഞ്ഞത്. എന്നാൽ ആ കഥ അവസാനിച്ചു. ആ വേർപിരിയലിന് ശേഷം വീണ്ടും ഒരു യെസ് പറയാൻ തനിക്ക് എട്ട് വർഷമെടുത്തുവെന്ന് ഹൻസിക വെളിപ്പെടുത്തി. ദൈവം തനിക്ക് ഒരു നല്ല വഴി കാണിച്ചു തന്നുവെന്നും അവൾ പറഞ്ഞു. താനൊരു റൊമാന്റിക് വ്യക്തിയാണെന്നും പ്രണയത്തിലും വിവാഹത്തിലും തനിക്ക് വിശ്വാസമുണ്ടെന്നും ഹൻസിക പറഞ്ഞിരുന്നു.


Click it and Unblock the Notifications