സെക്കന്റ് ഹാന്റ് ഐറ്റം! മാന്യന്റെ 50 കോടി കൊള്ളയടിച്ചുവെന്ന് ട്വീറ്റ്; ഒറ്റവരിയില്‍ വായടപ്പിച്ച് സമാന്ത

കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് സമാന്ത. നടന്‍ നാഗ ചൈതന്യയുമായുള്ള വിവാഹ മോചനത്തിന് പിന്നാലെ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടന്ന അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും വളരെ വലുതായിരുന്നു. ഇതിനെതിരെ താരം തന്നെ നേരിട്ട് പ്രതികരിച്ചു തന്നെയായിരുന്നു. പിന്നാലെ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലെ ഡാന്‍സ് നമ്പറിന്റെ പേരിലായിരുന്നു സമാന്ത സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നത്.

പാട്ടിന്റെ ലിറിക്കല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. തെലുങ്ക് ഗാനം മാത്രമല്ല, മലയാളം, തമിഴ്, ഹിന്ദി, കന്നഡ പതിപ്പുകളും ഹിറ്റായി മാറിയിരുന്നു. മലയാളം പതിപ്പ് പാടിയത് രമ്യ നമ്പീശനായിരുന്നു. ഇതിനിടെ പാട്ടിലെ വരികള്‍ പുരുഷന്മാരെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ചു കൊണ്ട് പാട്ടിനെതിരെ ചിലര്‍ പരാതിയുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്തായാലും കഴിഞ്ഞ ദിവസം പുഷ്പ റിലീസ് ചെയ്യുകയും മികച്ച പ്രതികരണങ്ങള്‍ ലഭിക്കുകയും ചെയ്യുകയാണ്. സമാന്തയുടെ ഡാന്‍സിനും കയ്യടി നേടുന്നുണ്ട്.

താരത്തിനെതിരെ ചിലര്‍

എന്നാല്‍ താരത്തിനെതിരെ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിരിക്കുകയാണ്. താരത്തിന്റെ വിവാഹ മോചനത്തേയും ഐറ്റം സോംഗിനേയും ചേര്‍ത്തുവച്ചു കൊണ്ടാണ് ചിലരുടെ വിമര്‍ശനങ്ങള്‍. എന്നാല്‍ മുമ്പ് തന്റെ വിവാഹ മോചനത്തെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയയുടെ വിധിക്കലുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയത് പോലെ തന്നെ പുതിയ ട്രോളുകളേയും നേരിടുകയാണ് സമാന്ത. തന്നെക്കുറിച്ചുള്ള മോശം ട്വീറ്റിന് സമാന്ത നല്‍കിയ മറുപടി ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

സെക്കന്റ് ഹാന്‍ഡ് ഐറ്റം

''സമാന്ത വിവാഹ മോചിതയായ, നശിച്ചു പോയ സെക്കന്റ് ഹാന്‍ഡ് ഐറ്റമാണ്. ഒരു ജെന്റില്‍മാന്റെ പക്കല്‍ നിന്നും കൊള്ളയടിച്ച 50 കോടിയാണ് അവളുടെ പക്കലുള്ളത്'' എന്നായിരുന്നു താരത്തെ അപമാനിക്കുന്ന തരത്തിലുള്ള ട്വീറ്റ്. ഈ ട്വീറ്റിന് മറുപടിയുമായി സമാന്ത തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ദൈവം നിന്റെ ആത്മാവിനെ അനുഗ്രഹിക്കട്ടെ എന്നായിരുന്നു സമാന്തയുടെ മറുപടി. സമാന്തയുടെ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഇത്തരക്കാരോട് അവരുടെ ഭാഷയില്‍ സംസാരിക്കാന്‍ നിക്കേണ്ടതില്ലെന്നും ഇങ്ങനെ മറുപടി നല്‍കി വായടപ്പിക്കുകയാണ് നല്ലതെന്നുമാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്.

പുഷ്പയിലെ ഡാന്‍സ്

നേരത്തെ പുഷ്പയിലെ ഡാന്‍സ് നമ്പറിനെക്കുറിച്ച് ്‌സമാന്ത സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. പ്രേക്ഷകരോട് നന്ദി പറഞ്ഞ് കൊണ്ട് പങ്കുവെച്ച് കൊണ്ട് നടി ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു ആ ഗാനരംഗത്തിന്റെ ഷൂട്ടിങ് എന്ന് നടി പറഞ്ഞു. താളവും ചുവടും ഒപ്പിയ്ക്കുക എന്നത് വളരെ അധികം മടുപ്പിക്കലായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിയ്ക്കവെ സാമന്ത പറഞ്ഞത്. തീയേറ്ററില്‍ തന്റെ പാട്ടിന് ഡാന്‍സ് ചെയ്യുന്ന ആരാധകരെക്കുറിച്ചുള്ള സമാന്തയുടെ പ്രതികരണവും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അതേസമയം സമാന്തയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Recommended Video

ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam
ഫാമിലി മാന്‍ ടു

ഫാമിലി മാന്‍ ടുവിലെ സമാന്തയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ ബോളിവുഡിലേക്ക് ചുവടുമാറ്റാനുള്ള ഒരുക്കത്തിലാണ് സമാന്ത. സാമിനെ നായികയാക്കി താപ്‌സി പന്നു പാന്‍ ഇന്ത്യന്‍ സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ ഇതേക്കുറിച്ച് സമാന്തയും താപ്‌സി പന്നുവും സംസാരിച്ചിരുന്നു. എന്നാല്‍ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല ഇരുവരും. സ്ത്രീപക്ഷത്തു നിന്ന് കഥ പറയുന്ന സിനിമയായിരിക്കും ഇതെന്നാണ് ഇരുവരും പറഞ്ഞത്. ഫാമിലി മാനിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ ഒടിടി പുരസ്‌കാരവും സാമിനെ തേടിയെത്തിയിരുന്നു.

More from Filmibeat

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X