രാം ചരണും ഉപാസനയും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ; താരപത്നി നൽകിയ മറുപടി!
തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർ താരകുടുംബങ്ങളിൽ ഒന്നാണ് ചിരഞ്ജീവിയുടേത്. മകൻ രാം ചരണിന് കുഞ്ഞ് പിറന്നതിന്റെ ആഘോഷത്തിലാണ് താരകുടുംബം ഇപ്പോൾ. ജൂണ്‍ 20 നായിരുന്നു രാം ചരണിനും ഭാര്യ ഉപാസനയ്ക്കും മകള്‍ പിറന്നത്. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവിലാണ് ചിരഞ്ജീവിയുടെ കുടുംബത്തിലേക്ക് പുതിയ അംഗമെത്തുന്നത്. വിവാഹം കഴിഞ്ഞിട്ട് പതിനൊന്ന് വർഷത്തിലേറെ ആയെങ്കിലും കുഞ്ഞിന് ജന്മം നല്‍കാനുള്ള തീരുമാനത്തിലേക്ക് രാം ചരണും ഉപാസനയും എത്തുന്നത് ഇപ്പോഴാണ്.
ഏറെ നാളുകൾ കാത്തിരുന്ന് വന്ന പ്രിയതാരപുത്രിയുടെ വരവ് ആരാധകരും ആഘോഷമാക്കുകയാണ്. ജനിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂവെങ്കിലും ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ താരമാണ് രാം ചരണിന്റേയും ഉപസാനയുടേയും മകള്‍. കഴിഞ്ഞ ദിവസമായിരുന്നു താരപുത്രിയുടെ പേരിടല്‍ ചടങ്ങ്. അമ്മയുടെ വീട്ടില്‍ വച്ച് നടന്ന ചടങ്ങിന്റെ ദൃശ്യങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിയിരുന്നു.

ജനിക്കുന്നതിന് മുമ്പേ താരമായ തന്റെ കൊച്ചുമകളെ മെഗാ പ്രിന്‍സസ് എന്നാണ് ചിരഞ്ജീവി നേരത്തെ വിശേഷിപ്പിച്ചത്. ഇന്നലെ നടന്ന പേരിടല്‍ ചടങ്ങിന് ശേഷവും ചിരഞ്ജീവി തന്നെയാണ് താരപുത്രിയുടെ പേര് ലോകത്തെ അറിയിച്ചത്. ക്ലിന്‍ കാര കൊനിഡേല എന്നാണ് രാം ചരണും ഉപാസനയും മകൾക്ക് പേരിട്ടിരിക്കുന്നത്. ലളിതാസഹസ്രനാമത്തില്‍ നിന്നാണ് താരപുത്രിയ്ക്ക് പേര് കണ്ടെത്തിയതെന്നും പ്രകൃതിയുടെ മൂര്‍ത്തീഭാവം എന്നാണ് അർത്ഥമെന്നും ചിരഞ്ജീവി പറഞ്ഞു.
കുഞ്ഞിനു വേണ്ടി അച്ഛനും അമ്മയും ഒപ്പം മുത്തശ്ശനുമെല്ലാം ഒരുപാട് കാര്യങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട് എന്നൊക്കെയാണ് പുറത്തു വരുന്ന വിവരങ്ങൾ. എന്തായാലും വളരെയധികം സന്തോഷത്തിലാണ് താരകുടുംബം ഇപ്പോൾ. എന്നാൽ കുറച്ചു നാളുകൾക്ക് മുൻപ് വരെ ഇതായിരുന്നില്ല സാഹചര്യം. കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ നിരന്തരം പലതരത്തിലുള്ള ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് രാം ചരണും ഉപാസനയ്ക്കും. ഇതിനുപുറമെ കുറെ പരിഹാസങ്ങളും.
അതിനിടെ തന്നെ നിരവധി കിംവദന്തികളും ഇവരുടെ പേരിൽ പ്രചരിച്ചിരുന്നു. ഒരിക്കൽ ഇരുവരും വിവാഹമോചിതരാക്കൻ പോകുന്നു എന്നടക്കമുള്ള വാർത്തകൾ പ്രചരിക്കുകയുണ്ടായി. പൊതുവെ ഇത്തരം കിംവദന്തികളോടൊന്നും രാം ചരണും ഉപാസനയും പ്രതികരിക്കാറില്ല. എന്നാൽ അത്തരമൊരു വാർത്ത വന്നപ്പോൾ ഉപാസന അതിനോട് പ്രതികരിച്ചു. കുട്ടികളുണ്ടാവാത്തതും ശരീരഭാരം വർധിച്ചതുമായും ബന്ധപ്പെട്ട് വന്ന വാർത്തകൾക്കും ഉപാസന അന്ന് മറുപടി നൽകി.
തന്റെ ശരീരഭാരത്തെ കുറിച്ചുള്ള കമന്റുകൾക്ക് താൻ അതിനുവേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട് എന്നായിരുന്നു ഉപാസന പറഞ്ഞത്. രാം ചരണിന് യോജിച്ച ഭാര്യ താനല്ലെന്ന് എല്ലാവരും പറയുമ്പോൾ അത് ഒരു അഭിനന്ദനമായാണ് എടുക്കുന്നതെന്നും അവർ പറഞ്ഞു. കുട്ടികൾ ഇല്ലാത്തതിനെ കുറിച്ചുളള കമന്റുകൾക്ക് തനിക്ക് അതിനുള്ള പ്രായമായിട്ടില്ലെന്നും ഒരു കുടുംബമായി ജീവിതം ആരംഭിക്കുന്നതിന് ഇനിയും സമയമുണ്ടെന്നുമായിരുന്നു ഉപാസനയുടെ പ്രതികരണം.

അതേസമയം വിവാഹമോചന വാർത്തകൾക്ക് ശക്‌തമായ മറുപടിയായിരുന്നു ഉപാസന നൽകിയത്. "ഞാൻ എന്റെ ഭർത്താവിനെ സ്നേഹിക്കുന്നു, അദ്ദേഹം എന്നെ തിരികെ സ്നേഹിക്കുന്നു," എന്നാണ് ഉപാസന പറഞ്ഞത്. മറ്റുള്ളവർ എന്ത് എഴുതുന്നു എന്നത് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും താരപത്നി വ്യക്തമാക്കി. ഉപാസനയുടെ മറുപടി അൽപ്പം പരുഷമായി തോന്നുമെങ്കിലും മിക്ക അഭ്യൂഹങ്ങൾക്കുമുള്ള ഉത്തരമായിരുന്നു ആ മറുപടി. ആറ് വർഷങ്ങൾക്ക് മുൻപായിരുന്നു ഈ സംഭവം.
2012 ലാണ് രാം ചരണും ഉപാസനയും വിവാഹിതരാകുന്നത്. ഏറെനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഇരുവരും ഒരുമിച്ച് പഠിക്കുന്ന കാലം മുതല്‍ക്കേ സുഹൃത്തുക്കളായിരുന്നു. ഈ ചങ്ങാത്തം പിന്നീട് പ്രണയത്തിലേക്ക് എത്തി. അപ്പോളോ ആശുപത്രി ശൃംഖലയുടെ വൈസ് ചെയര്‍പേഴ്‌സനാണ് നിലവില്‍ ഉപാസന. അതേസമയം ആർആർആർ നേടിയ രാജ്യാന്തര തലത്തിലുള്ള വിജയത്തിന്റെ തിളക്കത്തിലാണ് രാം ചരൺ. ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രാം ചരണ്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications