കോടീശ്വരന്മാരെ നിരസിച്ച് അസിസ്റ്റന്റ് ഡയറക്ടറെ കെട്ടിയ താരസുന്ദരി; മമ്മൂട്ടിയുടെ നായികയുടെ പ്രണയകഥ

തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് നിറഞ്ഞുനിന്ന നടിയാണ് റാസി. ബാല താരമായി സിനിമയിലെത്തിയ റാസി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ നായികയായിട്ടുണ്ട്. തമിഴ്. തെലുങ്ക്, മലയാളം, കന്നഡ ഹിന്ദി ഭാഷകളിലെല്ലാം നടി സാന്നിധ്യമറിയിച്ചു. വിജയ എന്നാണ് റാസിയുടെ യഥാര്‍ത്ഥ പേര്. തെലുങ്ക് സിനിമയില്‍ റാസി എന്നറിയപ്പെട്ടപ്പോള്‍ തമിഴ് തെലുങ്ക് ഭാഷകളില്‍ മന്ത്ര എന്ന പേരിലാണ് അറിയപ്പെട്ടത്.

കാക്കോത്തിക്കാവിലെ അപ്പുപ്പന്‍ താടികള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ റാസി. മമ്മൂട്ടി നായകനായ പല്ലാവൂര്‍ ദേവനാരായണന്‍ അടക്കമുള്ള ചിത്രങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം കുറച്ചു നാള്‍ സിനിമയില്‍ നിന്നൊക്കെ ഇടവേളയെടുത്തെങ്കിലും താരം പിന്നീട് തിരിച്ചെത്തി. നിലവില്‍ ടെലിവിഷന്‍ പരമ്പരകളിലാണ് റാസി അഭിനയിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രണയകഥയെക്കുറിച്ച് സംസാരിക്കുകയാണ് റാസി.

Raasi

സംവിധായകനായ ശ്രീമുനിയാണ് റാസിയുടെ ഭര്‍ത്താവ്. 2005 ലായിരുന്നു വിവാഹം കഴിക്കുന്നത്. വിവാഹം കഴിക്കുമ്പോള്‍ റാസി തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായിരുന്നു. എന്നാല്‍ ശ്രീമുനിയാകട്ടെ അസിസ്റ്റന്റ് ഡയറക്ടര്‍ മാത്രമായിരുന്നു. ഇരുവരും കണ്ടുമുട്ടുന്നത് ഒരു സിനിമയുടെ സെറ്റില്‍ വച്ചാണ്. സെറ്റിലുള്ളവരില്‍ ആരെയെങ്കിലും പ്രാങ്ക് ചെയ്യുക എന്നത് റാസിയുടെ സ്ഥിരം പരിപാടിയായിരുന്നു. അങ്ങനെ പ്രാങ്കിന് റാസി തിരഞ്ഞെടുത്തത് ശ്രീമുനിയെയായിരുന്നു. അത് വലിയൊരു സൗഹൃദത്തിലേക്ക് എത്തുകയായിരുന്നു.

പതിയെ തന്റെ ഓണ്‍ സ്‌ക്രീന്‍ ജീവിതത്തില്‍ നിന്നും പിന്മാറി കുടുംബിനിയാകാന്‍ റാസി ആഗ്രഹിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് റാസിയുടെ അച്ഛന്‍ മരണപ്പെടുന്നത്. അച്ഛന്റെ മരണം താരത്തിന് വലിയ ആഘാതമായിരുന്നു ഉണ്ടാക്കിയത്. ആ ഏകാന്തതയില്‍ റാസിയ്ക്ക് താങ്ങായി മാറിയത് ശ്രീമുനിയായിരുന്നു. അച്ഛന്റെ വേര്‍പാടില്‍ നിന്നും പതിയെ റാസി പുറത്തു വന്നു. അധികം വൈകാതെ താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീട്ടുകാര്‍ ആരംഭിച്ചു. വിവാഹ ആലോചനകളുമായി കോടീശ്വരന്മാരായ ബിസിനസുകാരും മറ്റും വന്നു. എന്നാല്‍ ആ ബന്ധങ്ങളോടെല്ലാം റാസി നോ പറഞ്ഞു.

Raasi

ശ്രീമുനിയെ ഞെട്ടിച്ചു കൊണ്ടായിരുന്നു തന്നെ വിവാഹം കഴിക്കാന്‍ പറ്റുമോ എന്ന് റാസി ചോദിക്കുന്നത്. നമ്മള്‍ വളരെ നല്ല സുഹൃത്തുക്കളാണ്. ഇരുവരും അവിവാഹിതരും. എങ്കില്‍ വിവാഹം കഴിച്ചുകൂടേ എന്ന് താരം ചോദിച്ചു. രണ്ട് ദിവസം വേണ്ടി വന്നു ശ്രീമുനിയ്ക്ക് മറുപടി നല്‍കാന്‍. അങ്ങനെ ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായിരുന്ന റാസി അസിസ്റ്റന്റ് ഡയറക്ടറായ ശ്രീമുനിയെ വിവാഹം കഴിക്കുകയായിരുന്നു. 20 വര്‍ഷത്തിലെത്തി നില്‍ക്കുകയാണ് റാസിയുടേയും ശ്രീമുനിയുടേയും ദാമ്പത്യ ജീവിതം.

തങ്ങളുടെ പ്രണയത്തിന്റെ ആഴത്തിന്റെ അടയാളമാണ് തന്റെ നെറ്റിയിലെ സിന്ദൂരമെന്നാണ് മുമ്പൊരിക്കല്‍ റാസി പറഞ്ഞത്. വര്‍ഷങ്ങളോളം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു റാസി. എന്നാല്‍ ഇടവേളയ്ക്ക് വിരാമമിട്ടു കൊണ്ട് 2013 ല്‍ റാസി അഭിനയത്തിലേക്ക് തിരികെ വരികയായിരുന്നു. തിരിച്ചുവരവില്‍ അമ്മ വേഷങ്ങളായിരുന്നു റാസിയെ തേടി കൂടുതലുമെത്തിയത്. ബിഗ് സ്‌ക്രീനിലേക്കും തിരിച്ചു വന്നുവെങ്കിലും റാസിയെ കുടുതലും കാണാന്‍ സാധിക്കുക ഇന്ന് ടെലിവിഷന്‍ പരമ്പരകളിലാണ്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X