ജാതിയില്‍ ഇടഞ്ഞ് വീട്ടുകാര്‍, സെല്‍വമണിയ്ക്കായി റോജ കാത്തിരുന്നത് 10 കൊല്ലം; നായികയുടെ സിനിമാറ്റിക് പ്രണയം!

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള നായികയാണ് റോജ. ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ റോജയ്ക്ക് സാധിച്ചിരുന്നു. ശ്രീലത റെഡ്ഡി എന്നാണ് റോജയുടെ യഥാര്‍ത്ഥ പേര്. സിനിമയിലെത്തിയപ്പോഴാണ് റോജയായി മാറുന്നത്. അഭിനയത്തിന് പുറമെ രാഷ്ട്രീയ രംഗത്തും റോജ സജീവമാണ്.

ആന്ധ്രാക്കാരിയാണ് റോജ. തിരുപ്പതിയിലായിരുന്നു ജനനം. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് റോജ സിനിമയിലേക്ക് എത്തുന്നത്. സംവിധായകന്‍ സെല്‍വമണിയാണ് റോജയെ കണ്ടെത്തുന്നത്. ചെമ്പരത്തി എന്ന സിനിമയിലേക്ക് നായികയെ അന്വേഷിച്ച് നടക്കുകയായിരുന്നു സെല്‍വമണി. ഈ സമയത്താണ് ഒരു കല്യാണ ആല്‍ബത്തില്‍ റോജയെ അദ്ദേഹം കാണുന്നത്.

Roja

റോജയെ കണ്ടതും നായികയായി ആ മുഖം സെല്‍വമണി മനസില്‍ ഉറപ്പിച്ചു. റോജയെ, അന്നത്തെ ശ്രീലതയെ സെല്‍വമണി സിനിമയിലേക്ക് ക്ഷണിച്ചു. എല്ലാവരുടേയും സ്വപ്‌നമായ ആ അവസരം പക്ഷെ അംഗീകരിക്കാന്‍ റോജയുടെ വീട്ടുകാര്‍ തയ്യാറായില്ല. സിനിമ സംസ്‌കാരത്തിന് ചേരുന്നതല്ല എന്നായിരുന്നു അവര്‍ പറഞ്ഞ കാരണം. ചിത്രത്തിലെ നായകന്‍ പ്രശാന്ത് ആയിരുന്നു. അതിനാല്‍ മാത്രം ഒരു സിനിമയില്‍ അഭിനയിപ്പിക്കാം എന്ന് കുടുംബം സമ്മതിച്ചു.

അങ്ങനെ റോജ സിനിമയില്‍ അരങ്ങേറി. 1992ലാണ് ചെമ്പരത്തി പുറത്തിറങ്ങുന്നത്. പക്ഷെ ഒരൊറ്റ സിനമയിലൂടെ നിര്‍ത്താം എന്ന് പറഞ്ഞ കരിയര്‍ അതോടെ കുതിച്ചുയര്‍ന്നു. റോജയെ തേടി തമിഴിലേയും തെലുങ്കിലേയും മലയാളത്തിലേയും സിനിമാക്കാരെത്തി. തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുന്ന താരമായി അധികം വൈകാതെ തന്നെ റോജ വളര്‍ന്നു. കന്നഡയിലും റോജ അഭിനയിച്ചിട്ടുണ്ട്.

അതിനിടെയാണ് റോജ പ്രണയത്തിലാകുന്നത്. തന്നെ സിനിമയിലേക്ക് കൊണ്ടു വന്ന സെല്‍വമണി തന്നെയായിരുന്നു റോജയുടെ മനസില്‍ ഇടം നേടിയ പുരുഷന്‍. നായികയും സംവിധായകനുമായുള്ള പ്രണയം അധികം വൈകാതെ തന്നെ എല്ലാവരും അറിഞ്ഞു. ഒരിക്കല്‍ സംവിധായകന്‍ ഭാരതി രാജ പരസ്യമായി ഒരു പൊതുവേദിയില്‍ വച്ച് റോജയും സെല്‍വമണിയും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് പ്രഖ്യാപിക്കുക വരെ ചെയ്തു.

രജനീകാന്തും ആ വേദിയിലുണ്ടായിരുന്നു. വേദിയില്‍ വച്ച് തന്നെ എങ്ങനെയാണ് നല്ലൊരു ഭര്‍ത്താവാവുക എന്ന് രജനീകാന്ത് സെല്‍വമണിയെ ഉപദേശിക്കുകയും ചെയ്തു. സെല്‍വമണി തന്നെ റോജയെ വിവാഹം കഴിക്കുമെന്ന കാര്യം അപ്പോഴേക്കും ഉറപ്പായിരുന്നു. എന്നാല്‍ റോജയുടെ കുടുംബം മാത്രം വിവാഹത്തെ എതിര്‍ത്തു. ജാതിയായിരുന്നു എതിര്‍പ്പിന് കാരണമായത്. റെഡ്ഡി ജാതിക്കാരായ റോജയുടെ കുടുംബം സെല്‍വമണിയെ വിവാഹം കഴിക്കുന്നതിനെ എതിര്‍ത്തു.

Roja

റെഡ്ഡി ജാതിയില്‍ പെട്ടവര്‍ മറ്റു ജാതികളില്‍ നിന്നും വിവാഹം ചെയ്യില്ല എന്നത് വിവാഹത്തിന് വെല്ലുവിളിയായി. എന്നാല്‍ പ്രണയത്തില്‍ നിന്നും പിന്മാറാന്‍ റോജയും സെല്‍വമണിയും തയ്യാറായില്ല. ഇതിനിടെ സെല്‍വമണിയുടെ കരിയറും ഏറെക്കുറെ അവസാന ഘട്ടത്തിലെത്തി. വരുമാനവും അതോടെ കുറഞ്ഞു. മകളെ സാമ്പത്തിക ഭദ്രതയില്ലാത്തൊരാളുടെ കൂടെ വിടുക എന്നതും വീട്ടുകാര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത ഒന്നായിരുന്നു. അങ്ങനെ പ്രതിസന്ധികള്‍ ഒന്നിന് മുകളില്‍ ഒന്നായി വന്നു കൊണ്ടിരുന്നു. എങ്കിലും അവര്‍ ഒരുമിച്ചു തന്നെ നിന്നു.

ഇരുവരും ഒരുമിക്കാനായി കാത്തിരുന്നത് ഒന്നും രണ്ടുമല്ല, നീണ്ട പത്ത് വര്‍ഷങ്ങളാണ്. ഒടുവില്‍ ആ പ്രണയത്തിന് മുന്നില്‍ കുടുംബം തലകുനിച്ചു. അപ്പോഴേക്കും സെല്‍വമണിയെ റോജയുടെ കുടുംബത്തിന് ബോധിക്കുകയും ചെയ്തിരുന്നു.

More from Filmibeat

Read more about: roja റോജ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X