For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചത്തിട്ടില്ലാ..! പൊരുതും ഞാന്‍! രോഗത്തെക്കുറിച്ച് ആദ്യമായി സമാന്ത, വികാരഭരിതയായി താരം

  |

  തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് സമാന്ത. തമിഴിലും തെലുങ്കിലുമെല്ലാം ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ടിരിക്കുകയാണ് സമാന്ത. ഇതിനിടെ ഫാമിലി മാന്റെ വിജയത്തോടെ ബോളിവുഡിലും ശക്തമായൊരു സാന്നിധ്യം അറിയിക്കാന്‍ സമാന്തയ്ക്ക് സാധിച്ചിട്ടുണ്ട്. താരത്തിന്റെ ഹിന്ദി സിനിമയ്ക്കായി കാത്തിരിക്കുകയാണ് സിനിമ ലോകവും ആരാധകരും. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയങ്ങളിലൂടെയാണ് സമാന്ത കടന്നു പോകുന്നത്.

  Also Read: അതിൽ കുഴപ്പമൊന്നുമില്ല, അവിടെ മോഹൻലാൽ ചെയ്തത് കണ്ടില്ലേ; വീഡിയോ വൈറലാക്കി തമിഴ് പ്രേക്ഷകർ

  അതേസമയം തന്റെ വ്യക്തിജീവിതത്തില്‍ ഏറ്റവും മോശം സമയങ്ങളില്‍ ഒന്നില്‍ കൂടെയാണ് സമാന്ത കടന്നു പോകുന്നത്. ഏറെ നാളത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം സമാന്തയും നാഗ ചൈതന്യയും പിരിഞ്ഞത് ഈയ്യടുത്തായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങളും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം താന്‍ അസുഖ ബാധിതയാണെന്ന് വെളിപ്പെടുത്തുന്നത്. താരത്തിന് ഗുരുതര ആരോഗ്യപ്രശ്‌നമാണെന്ന് നാളുകളായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു സമാന്ത. ഇപ്പോഴിതാ താരം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. തന്റെ പുതിയ സിനിമയായ യശോദയിലൂടെയാണ് സമാന്ത ബോക്‌സ് ഓഫീസിലേക്ക് വീണ്ടുമെത്തുന്നത്. ഈ സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി താരം സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങള്‍ക്ക് മുന്നിലും വീണ്ടുമെത്തുകയാണ്.

  Also Read: എല്ലാവർക്കും അതിൽ സന്തോഷമല്ല; ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനായതിന് പിന്നാലെ വിഘ്നേശ് ശിവൻ

  കഴിഞ്ഞ ദിവസം യശോദയുടെ പ്രൊമോഷന്‍ പരിപാടികള്‍ ആരംഭിച്ചതായി സമാന്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഒരു പ്രൊമോഷന്‍ പരിപാടിക്കിടെ തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് മനസ് തുറക്കുന്ന സമാന്തയുടെ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വളരെ വൈകാരികമായിട്ടാണ് വീഡിയോയില്‍ സമാന്ത സംസാരിക്കുന്നത്.

  ''ഞാന്‍ എന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് പോലെ ചില ദിവസങ്ങള്‍ നല്ലതായിരിക്കും, ചിലത് മോശമായിരിക്കും. ചില ദിവസങ്ങളില്‍ ഇനിയൊരു അടി കൂടി വെക്കുക എന്നത് കഷ്ടമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ തിരിഞ്ഞു നോക്കുമ്പോള്‍, ഞാന്‍ ഒരുപാട് വേദനകള്‍ താണ്ടി ഒരുപാട് ദൂരം വന്നിരിക്കുന്നതായി മനസിലാകുന്നുണ്ട്. ഞാന്‍ ഇവിടെ നില്‍ക്കുന്നത് പൊരുതാനാണ്'' എന്നാണ് താരം പറയുന്നത്.

  അതേസമയം തന്റെ ആരോഗ്യസ്ഥിതി പലരും റിപ്പോര്‍ട്ട് ചെയ്യുന്നത് പോലെ ജീവന് ആപത്തുണ്ടാകുന്ന ഘട്ടത്തിലെത്തിയിട്ടില്ലെന്നും സമാന്ത പറയുന്നു. ''ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ ജീവന് ഭീഷണിയാകുന്ന അത്ര മോശമാണ് എന്റെ ആരോഗ്യമെന്ന് ചില റിപ്പോര്‍ട്ടുകള്‍ കണ്ടു. നിലവില്‍ ഞാനുള്ള ഘട്ടം ജീവന് ഭീഷണിയാകുന്നതല്ല. ഞാന്‍ ഇതുവരേയും മരിച്ചിട്ടില്ല. ആ തലക്കെട്ടുകള്‍ തീര്‍ത്തും അനവസരത്തിലുള്ളതാണ്'' എന്നാണ് സമാന്ത പറയുന്നത്.

  ആക്ഷന്‍ ത്രില്ലറാണ് സമാന്തയുടെ യശോദ. ചിത്രത്തില്‍ തന്റെ കുഞ്ഞിനെ രക്ഷിക്കാനായി ഏതറ്റം വരേയും പോകാന്‍ തയ്യാറാകുന്ന അമ്മയുടെ വേഷമാണ് സമാന്ത അഭിനയിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഫാമിലി മാനിന് ശേഷം സമാന്തയെ വീണ്ടും ആക്ഷന്‍ റോളില്‍ കാണാമെന്നുറപ്പാണ്. വരലക്ഷ്മി ശരത്കുമാര്‍, ഉണ്ണി മുകുന്ദന്‍, തുടങ്ങിയവരും യശോദയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

  നിരവധി സിനിമകളാണ് സമാന്തയുടേതായി അണിയറയിലുള്ളത്. ഹിന്ദിയിലും തെലുങ്കിലും ചിത്രങ്ങള്‍ തയ്യാറാകുന്നുണ്ട്. ഖുഷി, ശാകുന്തളം തുടങ്ങിയ സിനിമകളാണ് തെലുങ്കിലുള്ളത്. ഹിന്ദിയില്‍ താപ്സി പന്നു നിർമ്മിക്കുന്ന ചിത്രവും പുരോഗമിക്കുന്നുണ്ട്.

  English summary
  I Will Fight Says Samantha On Her Health Condition Emotional Video Goes Viral In Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X