വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ താരപുത്രി ഗർഭിണി?, നടി നിഹാരികയോട് ചോദ്യങ്ങളുമായി ആരാധകർ
തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ താരമാണ് നടി നിഹാരിക കോനിഡേല. നടനും നിര്‍മാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളും മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മരുമകളും കൂടിയാണ് നിഹാരിക കോനിഡേല. സോഷ്യൽ മീഡിയയിലൊക്കെ സജീവമാണ് താരം. വിവാഹത്തിന് മുൻപ് വരെ ചില സിനിമകളിൽ നിഹാരിക അഭിനയിച്ചിരുന്നു. എന്നാൽ പലതും വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല. കുറച്ചു നാളുകളായി തന്റെ വ്യക്തി ജീവിതത്തിലെ പല സംഭവങ്ങളുടെയും പേരിലാണ് നിഹാരിക പ്രേക്ഷക ശ്രദ്ധ നേടുന്നത്.
ഒരു കേസും അതുകൂടാതെ വിവാഹമോചന വാർത്തകളുമാണ് നടിയുടേതായി അടുത്തിടെ പുറത്തു വന്നത്. 2020 ഡിസംബറില്‍ രാജസ്ഥാനില്‍ വച്ച് രാജകീയ പ്രൗഢിയോടെ നടത്തിയ വിവാഹമായിരുന്നു നിഹാരികയുടേത്. ബിസിനസുകാരായ ചൈതന്യ ജോന്നലഗഡയായെ ആണ് താരം വിവാഹം ചെയ്തത്. എന്നാൽ താരം രണ്ട് വര്‍ഷം കൊണ്ട് തന്നെ ദാമ്പത്യം അവസാനിപ്പിച്ചതായുള്ള വാർത്തകളാണ് പുറത്തു വന്നിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും നിരവധി വാര്‍ത്തകള്‍ മുന്‍പ് വന്നിരുന്നു.

അതിനിടെ നിഹാരിക സന്തുഷ്ടയാണെന്നും വിവാഹത്തോടെ സിനിമയില്‍ നിന്നും കുറച്ച് ഇടവേള എടുത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ചിത്രങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുകയാണെന്നും പറയപ്പെട്ടിരുന്നു. എന്നാല്‍ അടുത്തിടെ ഇവരുടെ വിവാഹമോചന വാർത്ത വീണ്ടും സജീവമായിരുന്നു. ദമ്പതികള്‍ പരസ്പരം ഇന്‍സ്റ്റാഗ്രാമില്‍ നിന്നും അണ്‍ഫോളോ ചെയ്തുവെന്ന് സൂചിപ്പിച്ചു കൊണ്ടാണ് വാർത്ത പ്രചരിച്ചത്. മാത്രമല്ല സ്വകാര്യ നിമിഷങ്ങളിലേത് അടക്കം മുന്‍പ് പങ്കുവെച്ച അവരുടെ ഫോട്ടോകള്‍ പ്രൊഫൈലുകളില്‍ നിന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇതോടെ പലതരത്തില്‍ ഊഹപോഹങ്ങള്‍ വന്ന് തുടങ്ങി. ഇതിനിടയില്‍ നിഹാരിക തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍, ഭര്‍ത്താവ് ചൈതന്യ തന്റെ ഭാര്യയുടെ ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ അഭ്യൂഹങ്ങളൊക്കെ അവസാനിക്കുകയായിരുന്നു. തങ്ങള്‍ക്കിടയില്‍ എല്ലാം നന്നായി തന്നെയാണ് പോകുന്നതെന്നും കുഴപ്പങ്ങളൊന്നുമില്ലെന്നും പറയാതെ പറയുകയായിരുന്നു ആ പോസ്റ്റിലൂടെ.
ഇപ്പോഴിതാ, നിഹാരിക തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച പുതിയ ചിത്രങ്ങളും വീഡിയോയും ശ്രദ്ധ നേടുകയാണ്. പച്ച മാങ്ങ കഴിക്കുന്നതിനിടെ ഒരു വീഡിയോയും മറ്റുമാണ് നിഹാരിക പങ്കുവച്ചിരിക്കുന്നത്. ഇതോടെ നിരവധി പേരാണ് സംശയങ്ങളുമായി എത്തിക്കൊണ്ടിരിക്കുകയാണ്. ഗർഭിണി ആണോ എന്നാണ് കൂടുതൽ പേരും കമന്റ് ചെയ്യുന്നത്. ചിലർ അത് തന്നെയെന്ന് ഉറപ്പിക്കുന്നുമുണ്ട്. എന്നാൽ നിഹാരിക ഇതുവരെ കമന്റിനോട് ഒന്നും പ്രതികരിച്ചട്ടില്ല.
ലോക്ഡൗണ്‍ നാളിലാണ് നിഹാരിക തന്റെ പ്രതിശ്രുത വരനെ പരിചയപ്പെടുത്തി കൊണ്ട് നിഹാരിക രംഗത്തു വന്നത്. നേരത്തെ കണ്ട് ഇഷ്ടത്തിലായ ചൈതന്യയും നിഹാരികയും വീട്ടുകാരുടെ സമ്മതത്തോട് കൂടിയാണ് വിവാഹിതരാവുകയായിരുന്നു. വീട്ടുകാർ തന്നെയാണ് വിവാഹത്തിന് മുൻകൈ എടുത്തത്. ചെറിയ പ്രായം മുതലേ പര്‌സപരം അറിയുന്നവരായിരുന്നു ഇരുവരും.

ചൈതന്യ ബിസിനസുകാരനാണെങ്കിലും ഹൈദരാബാദിലെ പ്രശസ്ത പോലീസ് കുടുംബത്തിൽ നിന്നുള്ള അംഗമാണ്. ഗുണ്ടൂര്‍ ഐജി എം പ്രഭാകര റാവു ആണ് ചൈതന്യയുടെ പിതാവ്. പ്രമുഖ താരകുടുംബത്തില്‍ ജനിച്ച നിഹാരിക തെലുങ്ക് നടന്മാരായ ചിരഞ്ജീവിയുടെയും പവന്‍ കല്യാണിന്റെയുമൊക്കെ മരുമകള്‍ കൂടിയാണ്. അല്ലു അര്‍ജുന്‍, രാം ചരണ്‍, വരുണ്‍ തേജ, അല്ലു സിരീഷ് എന്നിങ്ങനെ സിനിമയിലെ യുവതാരങ്ങളെല്ലാം നിഹാരികയുടെ കസിന്‍സാണ്.
2016 ലാണ് തെലുങ്ക് സിനിമയിലൂടെ ആയിരുന്നു നിഹാരികയുടെ സിനിമ അരങ്ങേറ്റം. പിന്നീട് വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചുള്ളുവെങ്കിലുംസോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു. 2019 ല്‍ പുറത്തിറങ്ങിയ സെയ് രാ നരസിംഹ റെഡ്ഡിയിലാണ് നിഹാരിക അവസാനമായി അഭിനയിച്ചത്. അതിന് ശേഷമായിരുന്നു വിവാഹം. ശേഷം ഏതാനും ടെലിവിഷന്‍ പരിപാടികളിൽ മാത്രമാണ് നിഹാരിക എത്തിയത്.


Click it and Unblock the Notifications