സാമന്ത-നാഗ ചൈതന്യ വിവാഹം നാല് വര്‍ഷത്തെ കരാര്‍ മാത്രം! പിരിയാനുള്ള കാരണം 'കണ്ടെത്തി' ചിലര്‍
ആരാധകരേയും സിനിമ ലോകത്തേയും ഒരുപോലെ അമ്പരപ്പിച്ച സംഭവമായിരുന്നു താരജോഡിയായ നാഗ ചൈതന്യയുടേയും സാമന്തയുടേയും വേര്‍ പിരിയല്‍. ആരാധര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരജോഡിയായിരുന്നു സാമന്തയും നാഗ ചൈതന്യയും. പലര്‍ക്കും മാതൃകയായ താരങ്ങള്‍. അതുകൊണ്ട് തന്നെ ഇരുവരും പിരിയുകയാണെന്ന് കേട്ടത് മുതല്‍ ആരാധകര്‍ വിഷമത്തിലായിരുന്നു. എങ്കിലു കേട്ടതൊന്നും ശരിയായിരിക്കില്ലെന്നും തങ്ങള്‍ ഒരുമിച്ച് തന്നെയാണെന്നും സാമന്തയും നാഗ ചൈതന്യയും അറിയിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.
എന്നാല്‍ ആ പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് തങ്ങള്‍ പിരിയുകയാണെന്നും ഇനി മുതല്‍ തങ്ങള്‍ ഭാര്യയും ഭര്‍ത്താവും ആയിരിക്കില്ലെന്നും സുഹൃത്തുക്കള്‍ മാത്രമായിരിക്കുമെന്നും സാമന്തയും നാഗ ചൈതന്യയും അറിയിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു തങ്ങള്‍ പിരിയുന്ന വിവരം താരങ്ങള്‍ ആരാധകരെ അറിയിച്ചത്. മുന്നോട്ടുള്ള ജീവിതത്തിനും എല്ലാവരുടേയും സ്‌നേഹവും പിന്തുണയും വേണമെന്നും അവര്‍ പറഞ്ഞിരുന്നു. പിന്നാലെ നാഗാര്‍ജുനയും മകനും മരുമകളും പിരിഞ്ഞതിനെക്കുറിച്ച്് പ്രതികരിച്ചിരുന്നു.

പ്രിയ താരങ്ങള്‍ പിരിഞ്ഞതിന് പിന്നാലെ തന്നെ എന്തുകൊണ്ടാണ് സാമന്തയും നാഗാ ചൈതന്യയും പിരിയുന്നത് എന്ന് കണ്ടെത്താനായി കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ് ആരാധകരും സോഷ്യല്‍ മീഡിയയും. നാളുകളായി പല അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താരങ്ങള്‍ ഇതിനോടൊന്നും പ്രതികരിക്കാതെ മാറി നില്‍ക്കുകയായിരുന്നു. മാധ്യമങ്ങള്‍ പോലും താരങ്ങളെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴും താരങ്ങള്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഇതിനിടെ ഇപ്പോള്‍ പുതിയൊരു പ്രചരണം നടക്കുകയാണ്.

സാമന്തയും നാഗ ചൈതന്യയും പിരിഞ്ഞതിന്റെ കാരണം കണ്ടെത്തുന്നതിന്റെ തിരക്കിലാണ് സോഷ്യല്‍ മീഡിയ. രസകരമായൊരു കാരണവും അവര്‍ കണ്ടെത്തിയിട്ടുണ്ട്. സാമന്തയുടേയും നാഗ ചൈതന്യയുടേയും വിവാഹം കേവലം നാല് വര്‍ഷത്തേക്ക് മാത്രമുള്ളതായിരുന്നുവെന്നും അക്കാര്യം പറഞ്ഞു കൊണ്ടുള്ള കരാറില്‍ ഇരുവരും ഒപ്പിട്ടിരുന്നുവെന്നും ആ കാലാവധി കഴിഞ്ഞതോടെയാണ് താരങ്ങള്‍ പിരിഞ്ഞതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ വാദം. കേള്‍ക്കുമ്പോള്‍ തന്നെ ആരും നെറ്റിചുളിക്കുന്നതാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

പ്രചരിക്കുന്ന അഭ്യൂഹം തീര്‍ത്തും വ്യാജമാണെന്നാണ് താരങ്ങളുമായി അടുത്തുള്ളവര്‍ വ്യക്തമാക്കുന്നത്. തെലുങ്ക് പ്രാദേശിക മാധ്യമം വരെ ഈ കാരണം ഉയര്‍ത്തിപ്പിടിച്ച് രംഗത്ത് എത്തിയിരുന്നു. പിന്നാലെ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ് താരങ്ങളുമായി ബന്ധമുള്ള സിനിമാ മേഖലയില്‍ നിന്നുമുള്ളവര്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ''ഇപ്പോള്‍ ഒരു കാരണം പറയാനില്ല. രണ്ടു പേരും സാധാരണ പോലെയാണ് പെരുമാറിയിരുന്നത്. സാമന്ത ഷൂട്ടിംഗ് തിരക്കിലായിരുന്നു. നാഗ ചൈതന്യ പുതിയ സിനിമയുടെ പ്രൊമോഷന്‍ തിരക്കിലും. അതുകൊണ്ട് ഇത് തന്നെയല്ലാതെ മറ്റൊരു കാരണവുമില്ല'' എന്നായിരുന്നു ഒരു മാധ്യമ പ്രവര്‍ത്തകന്‍ കരാറിനെ കുറിച്ച് പറഞ്ഞത്.
Recommended Video

പിന്നാലെ പ്രതികരണവുമായി സിനിമാ മേഖലയില്‍ നിന്നുമുള്ളവര്‍ രംഗത്ത് എത്തുകയായിരുന്നു. എന്തുകൊണ്ടാണ് ഈ പ്രഖ്യാപനം ഒരു ഞെട്ടല്‍ ആകുന്നത് എന്നറയില്ല. നാളുകളായി ഇതിന്റെ സൂചന അവര്‍ നല്‍കിയിരുന്നു. മറ്റുളളവര്‍ക്ക് അവര്‍ പറയാനിരുന്നത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടായത് കൊണ്ടാണ് ആ ഞെട്ടല്‍ എന്നായിരുന്നു ഒരു പിആര്‍ പറഞ്ഞതായി ഐബിടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നാളുകളായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നതെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സാമന്ത 200 കോടിയുടെ നഷ്ടപരിഹാരം നിരസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പിരിയാനുള്ള കാരണം പോലെ ഇതേക്കുറിച്ചും ഇരുവരും തുറന്ന് പറഞ്ഞിട്ടില്ല. എന്തായാലും കരാറിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് വ്യക്തമായിരിക്കുകയാണ്.
ആമസോണ്‍ പ്രൈം സീരീസായ ദ ഫാമിലി മാന്റെ രണ്ടാം സീസണിലാണ് സാമന്തയെ അവസാനമായി കണ്ടത്. ലവ് സ്റ്റോറിയാണ് നാഗ ചൈതന്യയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. ചിത്രം മികച്ച പ്രതികരണങ്ങളുമായി സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ്.
ഞങ്ങള്‍ക്ക് പറയാനുള്ളത്
വിവാഹ മോചനം രണ്ട് വ്യക്തികളുടെ ഇടയിലുള്ള കാര്യമാണ്. അതിന് പിന്നാലെ പോയി കാരണങ്ങള്‍ കണ്ടെത്തുന്നതും ഊഹാപോഹങ്ങള്‍ നിരത്തുന്നതുമെല്ലാം തെറ്റായ പ്രവണയതാണ്. സോഷ്യല്‍ മീഡിയയില്‍ കുറേക്കൂടി ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ നമുക്ക് സാധിക്കണം.


Click it and Unblock the Notifications