എല്ലാം നുണയാണ്! സമാന്തയെക്കുറിച്ച് താന്‍ പറഞ്ഞുവെന്ന വാര്‍ത്ത നിഷേധിച്ച് നാഗാര്‍ജുന
ഈയ്യടുത്തായിരുന്നു തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ സമാന്തയും നാഗ ചൈതന്യയും പിരിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. അതുകൊണ്ട് തന്നെ ഓണ്‍ സ്‌ക്രീനിലെ തങ്ങളുടെ പ്രിയപ്പെട്ട ജോഡി ജീവിതത്തിലും ഒരുമിച്ചതിന്റെ സന്തോഷത്തിലായിരുന്നു. എന്നാല്‍ തങ്ങളുടെ വിവാഹത്തിന് നാല് വര്‍ഷം തികയുമ്പോഴേക്കും ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ആരാധകരെ ഏറെ നിരാശപ്പെടുത്തുന്നതായിരുന്നു സമാന്തയുടേയും നാഗ ചൈതന്യയുടേയും തീരുമാനം. സോഷ്യല്‍ മീഡിയയിലും മറ്റും ചൂടേറിയ ചര്‍ച്ചയായിരുന്നു താര വിവാഹ മോചനം. ഇപ്പോഴും അതിന്റെ കനലുകള്‍ കെട്ടടങ്ങിയിട്ടില്ല.
എന്നാല്‍ എന്തുകൊണ്ടാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതെന്ന് സമാന്തയും നാഗ ചൈതന്യയും അറിയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള പ്രചരണങ്ങളും അന്വേഷണങ്ങളുമൊക്കെ നടക്കുന്നുണ്ട്. താരങ്ങള്‍ക്ക് ഇത് തലവേദന സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് നാഗ ചൈതന്യയുടേയും സമാന്തയുടേയും വിവാഹ മോചനത്തെക്കുറിച്ചുള്ള നാഗാര്‍ജുനയുടെ വ്ാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. വിശദമായി വായിക്കാം തുടര്‍ന്ന്.

സമാന്തയും നാഗ ചൈതന്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ച് 2021 ന്യു ഇയര്‍ ആഘോഷത്തിന് ശേഷമാണെന്നും വിവാഹ മോചനം ആവശ്യപ്പെട്ട് സമാന്തയാണെന്നും നാഗാര്‍ജുന പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത് മാധ്യമങ്ങളിലും വാര്‍ത്തയാവുകയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വാക്കുകള്‍ നിരസിച്ചു കൊണ്ട് നാഗാര്‍ജുന തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. സമാന്തയുടേയും നാഗ ചൈതന്യയുടേയും വിവാഹ മോചനത്തെക്കുറിച്ച് താന്‍ പറഞ്ഞുവെന്ന് പറയുന്ന വാക്കുകള്‍ തന്റേതല്ലെന്നും വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് നാഗാര്‍ജുന പറയുന്നത്.
ട്വിറ്ററിലൂടെയായിരുന്നു തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരവും നാഗ ചൈതന്യയുടെ പിതാവുമായ നാഗാര്‍ജുനയുടെ പ്രതികരണം. ''സമാന്തയേയും നാഗ ചൈതന്യയേയും കുറിച്ചുള്ള എന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കിയുള്ള സോഷ്യല്‍ മീഡിയയിലേയും ഇലക്ട്രോണിക് മീഡിയയിലേയും വാര്‍ത്തകള്‍ തീര്‍ത്തും വ്യാജവും വിവരക്കേടുമാണ്. കിംവദന്തികള്‍ വാര്‍ത്തയെന്ന പേരില്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പിന്‍വലിയണമെന്ന് മാധ്യമ സുഹൃത്തുക്കളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്''.എന്നായിരുന്നു നാഗാര്‍ജുനയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തിലാണ് നാഗാര്‍ജുന മനസ് തുറന്നത് എന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. ''നാഗ ചൈതന്യ അവളുടെ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു. പക്ഷെ എന്നെ ഓര്‍ത്ത് അവന്‍ ഒരുപാട് പേടിച്ചിരുന്നു. ഞാന്‍ എന്ത് ചിന്തിക്കും കുടുംബത്തിന്റെ സല്‍പ്പേരിനെ ബാധിക്കുമോ എന്നൊക്കെയായിരുന്നു അവന്റെ ചിന്ത'' എന്ന് നാഗാര്‍ജുന പറഞ്ഞതായായിരുന്നു വാര്‍ത്തകള്‍. സമാന്തയും നാഗ ചൈതന്യയും പിരിയാനുണ്ടായ കാരണത്തെക്കുറിച്ചും നാഗാര്‍ജുന സൂചന നല്‍കിയതായും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.
''ഞാന്‍ ഭയപ്പെടുമെന്ന് കരുതി നാഗ ചൈതന്യ എന്നോട് സംസാരിച്ചിരുന്നു. നാല് വര്‍ഷമായി അവര്‍ ഒരുമിച്ച് ജീവിക്കുകയായിരുന്നു. അവരുടെ ദാമ്പത്യ ജീവിതത്തില്‍ അതുവരേയും ഇതുപോലെ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. രണ്ടുപേരും തമ്മില്‍ വളരെ അടുപ്പത്തിലായിരുന്നു. എങ്ങനെയാണ് അവര്‍ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് എനിക്കറിയില്ല. 2021 ലെ ന്യു ഇയര്‍ ഇരുവരും ഒരുമിച്ച് ആഘോഷിച്ചതാണ്. അതിന് ശേഷമാകണം പ്രശ്നങ്ങള്‍ ഉടലെടുത്തത് എന്ന് വേണം കരുതാന്‍'' എന്ന് നാഗാര്‍ജുന പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ട്.
Recommended Video

2017 ലായിരുന്നു നാഗ ചൈതന്യയും സമാന്തയും തമ്മില്‍ വിവാഹം കഴിക്കുന്നത്. തങ്ങളുടെ നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു ഇരുവരും പിരിയുന്നത്. എന്നാല്‍ എന്താണ് തങ്ങള്‍ പിരിയാനുള്ള കാരണമെന്ന് സമാന്തയും നാഗ ചൈതന്യയും വ്യക്തമാക്കിയിട്ടില്ല. പുഷ്പയിലെ ഡാന്‍സ് നമ്പറിലൂടെ ഈയ്യടുത്ത് സമാന്ത കയ്യടി നേടിയിരുന്നു. ദ ഫാമിലി മാന്‍ സീസണ്‍ ടുവിലൂടെ ബോളിവുഡിലും ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് സമാന്ത.

Click it and Unblock the Notifications