ആ നായികയുമായി ജൂനിയർ എൻ.ടി.ആർ പ്രണയത്തിൽ; ബ്രെയ്ക്കപ്പിനു ശേഷം കടുത്ത തീരുമാനം എടുത്തു
ടോളിവുഡിലെ യങ് ടൈഗർ എന്നറിയപ്പെടുന്ന താരമാണ് ജൂനിയർ എൻ.ടി.ആർ. സൂപ്പർസ്റ്റാർ എൻ.ടി.ആർ ന്റെ ചെറുമകനാണ് താരക് എന്ന ജൂനിയർ എൻ.ടി.ആർ. നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒരു കാലത്ത് മാസ്സ് ചിത്രങ്ങൾ മാത്രം ചെയ്തു കൊണ്ടിരുന്ന താരക് ഇപ്പോൾ കഥാപരമായും സിനിമയെ സമീപിക്കാറുണ്ട്. ടോളിവുഡ് ചിത്രങ്ങളെല്ലാം ലോജിക്കില്ലാതെയാണ് ചെയ്യുന്നത് എന്നൊരു ചീത്തപ്പേര് പൊതുവേ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അതിൽ നിന്നും ഒരുപാട് മാറ്റങ്ങൾ വന്നു.
സിനിമയിൽ നിരവധി വീഴ്ചകളും ഉയർച്ചകളും താരകിന് നേരിടേണ്ടി വന്നിട്ടുണ്ട്. വലിയൊരു സിനിമാ പാരമ്പര്യമുള്ള കുടുംബത്തിലാണ് താരക് ജനിച്ചത്. തുടക്കകാലത്ത് രൂപത്തെ കുറിച്ച് പലരും കളിയാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ അദ്ദേഹത്തിന്റെ ലുക്കിൽ കൊണ്ടു വന്നിട്ടുണ്ട്. ഇപ്പോൾ ഞെട്ടിപ്പിക്കുന്ന ചില വസ്തുതകൾ തുറന്നു പറഞ്ഞ താരകിന്റെ പഴയൊരു അഭിമുഖം വീണ്ടും വൈറലാവുന്നു. തന്റെ പ്രണയത്തെ കുറിച്ചും പ്രണയ നഷ്ടത്തെ കുറിച്ചുമാണ് ആ വീഡിയോയിൽ പറയുന്നത്.

അഭിമുഖത്തിനിടെ താരകിനോട് ചോദിച്ചത് എങ്ങനെയുള്ള ഭാര്യയെയാണ് ആഗ്രഹിക്കുന്നത് എന്നായിരുന്നു. അപ്പോഴാണ് തന്റെ പ്രണയത്തെ കുറിച്ച് ജൂനിയർ എൻ.ടി.ആർ തുറന്നു പറയുന്നത്. "23ാം വയസിൽ എനിക്ക് ആ നായികയോട് വല്ലാത്ത പ്രണയം തോന്നിയിട്ടുണ്ട്. ഒരിക്കലും പേഴ്സണൽ ലൈഫും സിനിമാ ജീവിതവും മിക്സ് ചെയ്യാൻ എനിക്കിഷ്ടമല്ല. പക്ഷേ എല്ലാത്തിനും മുകളിൽ പ്രണയമായിരുന്നു ശക്തമായി നിന്നത്. പക്ഷേ ആ ബന്ധം അധികകാലം പോയില്ല."
പല കാരണങ്ങളാൽ അത് അവസാനിച്ചു. അതിനു ശേഷം പേഴ്സണൽ ലൈഫും സിനിമാ ജീവിതവും രണ്ട് രീതിയിൽ തന്നെ മുന്നോട്ട് പോവണം എന്ന് താരക് തീരുമാനിച്ചു. "എന്റെ അമ്മയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു പെൺകുട്ടിയെ എന്റെ ഭാര്യയായി വേണമെന്നാണ് ആഗ്രഹം. ഈ കാരണം കൊണ്ടാണ് അദ്ദേഹം ലക്ഷ്മി പ്രാണതിയെ വിവാഹം ചെയ്യുന്നത്." ഇരുവരുടെയും വിവാഹം 2011ലായിരുന്നു. അഭയ് റാം, ഭാർഗവ് റാം എന്നീ രണ്ട് മക്കളുണ്ട് ഇരുവർക്കും.
സമീറ റെഡ്ഡിയോടായിരുന്നു താരക് പ്രണയത്തിലായത്. ഇരുവരും നരസിംഹുഡു, അശോക് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇരുവരും പരസ്പരം അറിയാതെ പ്രണയത്തിലാവുകയായിരുന്നു. എന്നാൽ ആ സമയത്ത് ഒരുപാട് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അതായത് വിവാഹത്തിനെ കുറിച്ചുള്ള ചർച്ചകൾ വന്നപ്പോൾ താരക് തന്റെ പ്രണയത്തിൽ നിന്നും പിൻമാറിയെന്നായിരുന്നു പറഞ്ഞിരുന്നത്. താരകിന്റെ പിതാവ് നന്ദമൂരി ഹരികൃഷ്ണയുടെ എതിർപ്പിനെ തുടർന്നാണ് സമീറ റെഡ്ഡിയുമായുള്ള ബന്ധത്തിൽ വിള്ളലേറ്റതെന്നും പിന്നീട് ലക്ഷ്മിയുമായുള്ള വിവാഹത്തിലേക്ക് നയിച്ചതെന്നും ചർച്ചകൾ നടന്നിരുന്നു.

1991 മുതൽ താരക് സിനിമയിലുണ്ട്. എന്നാൽ 2001ൽ നിന്നു ചൂടലാണി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ജൂനിയർ എൻ.ടി.ആർ നായകനായി അഭിനയിക്കുന്നത്. അതിനു ശേഷം സ്റ്റുഡന്റ് നമ്പർ വൺ, സുബ്ബു, ആദി തുടങ്ങി നിരവധി സിനിമകൾ ചെയ്തു. 2022ൽ ജൂനിയർ എൻ.ടി.ആർ അഭിനയിച്ച ആർ.ആർ.ആർ എന്ന സിനിമ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിരുന്നു. ഇപ്പോൾ ദേവര എന്ന ചിത്രമാണ് ജൂനിയർ എൻ.ടി.ആറിന്റെ അടുത്ത വമ്പൻ ഹിറ്റ്.
ജൂനിയർ എൻ.ടി.ആർ ഏറെ പ്രതീക്ഷ അർപ്പിക്കുന്ന ചിത്രമാണ് ദേവര. ബോളിവുഡ് നായിക ജാൻവി കപൂർ ആദ്യമായി തെലുഗു സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരു പക്കാ ആക്ഷൻ ചിത്രമാണ് ദേവര. ഇത് രണ്ട് ഭാഗങ്ങളായിട്ടാണ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. സെപ്റ്റംബർ 27 ന് ദേവര പാർട്ട് 1 റിലീസ് ചെയ്യും.


Click it and Unblock the Notifications











