നിങ്ങളുടെ വാക്ക് കേട്ട് ആരേലും മരിച്ചാല്‍ സമാധാനം പറയുമോ? സമാന്തയ്‌ക്കെതിരെ ആഞ്ഞടിച്ച് ജ്വാല ഗുട്ട

നടി സമാന്ത വലിയൊരു വിവാദത്തിലാണ് ചെന്നു പെട്ടിരിക്കുന്നത്. ബദല്‍ ചികിത്സയെക്കുറിച്ചുള്ള വീഡിയോ പങ്കുവച്ച് പുലിവാല് പിടിച്ചിരിക്കുകയാണ്. അശാസ്ത്രീയ ചികിത്സാ രീതി പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് സമാന്തയ്‌ക്കെതിരെ ലിവര്‍ ഡോക്ടര്‍ എന്ന് അറിയപ്പെടുന്ന ഡോക്ടര്‍ സിറിയക് എബി ഫിലിപ്‌സ് രംഗത്തെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിന്നാലെ പ്രതികരണവുമായി സമാന്തയും എത്തിയിരുന്നു.

എന്നാല്‍ സമാന്തയുടെ വിശദീകരണത്തിനെതിരേയും ലിവര്‍ ഡോക്ടര്‍ രംഗത്തെത്തി. സംഭവത്തില്‍ പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. തന്റെ അനുഭവത്തിന്റെ മാത്രം വെളിച്ചത്തില്‍ ബദല്‍ ചികിത്സാരീതികളെ,യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ പ്രചരിപ്പിക്കുകയാണ് സമാന്ത എന്നായിരുന്നു വിമര്‍ശനം. സമാന്തയെ അനുകൂലിച്ചും ആളുകള്‍ രംഗത്തെത്തുന്നുണ്ട്. ഈ വിഷയത്തില്‍ ഇപ്പോഴിതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കായികതാരം ജ്വാല ഗുട്ട.

Samantha

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ജ്വാല ഗുട്ടയുടെ പ്രതികരണം. ബദല്‍ ചികിത്സ രീതികള്‍ മൂലം ഏതെങ്കിലും രോഗികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം സമാന്തയോ അവരുടെ ഡോക്ടറോ ഏറ്റെടുക്കുമോ എന്നായിരുന്നു ജ്വാല ഗുട്ട ചോദിച്ചത്.

''തന്നെ ഫോളോ ചെയ്യുന്ന നിരവധി പേര്‍ക്ക് ചികിത്സാരീതി നിര്‍ദ്ദേശിക്കുന്ന സെലിബ്രിറ്റികളോട് എനിക്കുള്ള ഏക ചോദ്യം. സഹായിക്കുക എന്നതാണ് ഉദ്ദേശമെന്ന് ഞാന്‍ മനസിലാക്കുന്നു. പക്ഷെ, നിര്‍ഭാഗ്യവശാല്‍ നിര്‍ദ്ദേശം സഹായിക്കാതിരിക്കുകയും മരണത്തിന് കാരണമാവുകയും ചെയ്താല്‍ നിങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമോ? നിങ്ങള്‍ ടാഗ് ചെയ്തിട്ടുള്ള ഡോക്ടര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമോ?'' എന്നായിരുന്നു ജ്വാല ഗുട്ട ചോദിച്ചത്.

അതേസമയം സംവിധായകന്‍ രാഹുല്‍ രവീന്ദ്രന്‍ ലിവര്‍ ഡോക്ടറോട് സമാന്തയ്‌ക്കെതിരെ സംസാരിക്കുന്നതിന് പകരം ഡോക്ടറുമായി സംവാദത്തിന് തയ്യാറാകണമെന്നാണ് പറയുന്നത്. നിങ്ങള്‍ ചെയ്യേണ്ടത് ആ ഡോക്ടറുമായി സംവാദത്തില്‍ ഏര്‍പ്പെടുക എന്നതാണ്. അല്ലാതെ അവളുടെ പിന്നാലെ പോവുകയും ആളുകള്‍ക്ക് ഒരു ടാര്‍ഗറ്റാക്കി അവളെ മാറ്റുകയും ചെയ്യാതിരിക്കുക. പോരാത്തതിന് അവളെ ജയിലിലടക്കണമെന്നും പറയുന്നു. നിങ്ങള്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന, അതേക്കുറിച്ച് ആര്‍ട്ടിക്കളുകള്‍ എഴുതുന്ന ഡോക്ടര്‍മാര്‍ക്കെതിരെയാണ് സംസാരിക്കേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞത്.

വൈറല്‍ ഇന്‍ഫെക്ഷനുകള്‍ക്ക് ബദല്‍ ചികിത്സയായ ഹൈഡ്രജന്‍ പെറോക്‌സൈഡ് നെബുലൈസേഷന്‍ നിര്‍ദ്ദേശിച്ചാണ് സമാന്ത വെട്ടിലാകുന്നത്. ഇതോടെ താരത്തിനെതിരെ ലിവര്‍ ഡോക്ടര്‍ രംഗത്തെത്തുകയായിരുന്നു. സമാന്ത അശാസ്ത്രീയതയെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. സമൂഹത്തെ ബാധിക്കുന്ന ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന സമാന്തയെ തുറുങ്കിലടക്കണം എന്നും ഡോക്ടര്‍ പറയുകയുണ്ടായി.

Samantha

ഇതോടെ ദീര്‍ഘമായൊരു കുറിപ്പിലൂടെ സമാന്ത തന്റെ ഭാഗം വിശദമാക്കുകയായിരുന്നു. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് നിര്‍ദ്ദേശം പങ്കുവച്ചത്. സഹായിക്കുക എന്നത് മാത്രമായിരുന്നു തന്റെ ഉദ്ദേശം. തനിക്ക് ഫലം കിട്ടിയെന്നു കരുതി മറ്റുള്ളവര്‍ക്ക് കിട്ടണമെന്ന് ഉറപ്പില്ല. എങ്കിലും ചിലവു കുറഞ്ഞ, മറ്റൊരു ചികിത്സാരീതി തേടുന്നവരെ സഹായിക്കാനായിരുന്നു ശ്രമിച്ചത്. തുടര്‍ന്ന് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കും എന്നായിരുന്നു സമാന്തയുടെ വിശദീകരണം.

അതേസമയം അശാസ്ത്രീയത പ്രചരിപ്പിക്കുന്ന കാര്യത്തില്‍ സമാന്ത സ്ഥിരം കുറ്റവാളിയാണെന്നായിരുന്നു ലിവര്‍ ഡോക്ടറുടെ പ്രതികരണം. മുമ്പും സമാന്ത ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. സംഭവത്തില്‍ ഇരുപക്ഷത്തും നിന്നും സംസാരിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X