അവര്‍ക്കൊരു വെള്ളക്കാരിയെ മതി, വേറൊന്നും നോക്കില്ല! ഐറ്റം ഡാന്‍സ് കളിച്ചതില്‍ കുറ്റബോധമുണ്ടെന്ന് ജ്വാല ഗുട്ട
ബാഡ്മിന്റണ്‍ താരം എന്നതിലുപരി തെന്നിന്ത്യന്‍ നടന്‍ വിഷ്ണു വിശാലിന്റെ പ്രിയപത്‌നിയാണ് ജ്വാല ഗുട്ട. ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ കായിക താരമാണെങ്കിലും ജ്വാല ഇടയ്ക്ക് സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്. സുഹൃത്തിന് വേണ്ടി ചെയ്തതാണെങ്കിലും അതിലൊരു കുറ്റബോധം തോന്നുകയാണെന്ന് പറഞ്ഞാണ് നടിയിപ്പോള്‍ എത്തിയിരിക്കുന്നത്.
കായികതാരമായി നിറഞ്ഞ് നില്‍ക്കുന്നതിനിടെ സിനിമയിലേക്കും തനിക്ക് ധാരാളം അവസരം വന്നിരുന്നു. എന്നാല്‍ അതൊന്നും സ്വീകരിച്ചില്ല. പിന്നീടൊരിക്കല്‍ ഐറ്റം ഡാന്‍സിലാണ് ജ്വാല പ്രത്യക്ഷപ്പെടുന്നത്. അന്നങ്ങനെ ചെയ്യാനുണ്ടായതിനെ പറ്റിയും അതിന് ശേഷം നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ പറ്റിയുമാണ് പുതിയൊരു അഭിമുഖത്തില്‍ താരം സംസാരിച്ചിരിക്കുന്നത്.

തെലുങ്ക് നടന്‍ നിതിനും നിത്യ മേനോനും നായിക, നായകന്മാരായി അഭിനയിച്ച ചിത്രമാണ് ഗുണ്ടേ ജാരി ഗല്ലന്തിയേന്‍ഡേ. റൊമാന്റിക് കോമഡിയായി ഒരുക്കിയ ചിത്രം വലിയ വിജയമായിരുന്നു. പത്ത് വര്‍ഷം തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ട ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തിലായിരുന്നു നടന്‍ നിതിന്‍. ആ സമയത്താണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ബെസ്റ്റ് ചിത്രമായി ഇത് വരുന്നത്.
ഈ സിനിമയില്‍ കിടിലനൊരു ഐറ്റം സോംഗുണ്ട്. ഈ ഗാനരംഗത്തിലാണ് ബാഡ്മിന്റണ്‍ താരമായ ജ്വാല ഗുട്ട അഭിനയിച്ചിരിക്കുന്നത്. ജ്വാലയുടെ പ്രകടനം അക്കാലത്ത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഐറ്റം സോങ് ചെയ്യാന്‍ തീരെ താല്‍പര്യമില്ലെങ്കിലും നിതിന് വേണ്ടിയാണ് താനത് ചെയ്തതെന്നാണ് ജ്വാല പറയുന്നത്. ഒപ്പം ആ ഗാനത്തെക്കുറിച്ച് വന്ന ചൂടുള്ള അഭിപ്രായങ്ങളെ പറ്റിയും അടുത്തിടെ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തില്‍ താരം പങ്കുവെച്ചു.
ക്യാന്‍സര്‍ വന്ന് വിരൂപയായി; ഭാര്യയെ ഉപേക്ഷിച്ച സഞ്ജയ് ദത്ത്; കൂടെ നിന്ന് ഫോട്ടോയെടുക്കാന്‍ പോലും വയ്യ!
''നിതിന്‍ എന്റെ വളരെ നല്ല സുഹൃത്താണ്. അന്നൊരു ദിവസം ഞാന്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തു. അവിടെ നിതിനുമുണ്ടായിരുന്നു. എന്നെ കണ്ടതും അദ്ദേഹം ഐറ്റം സോങ്ങ് ചെയ്യാമോ എന്ന് ചോദിച്ചു. അതൊരു സാധാരണ സംഭാഷണമാണല്ലോ എന്ന് കരുതി ഞാന്‍ സമ്മതിച്ചു. എന്നാല്‍ മൂന്ന് മാസത്തിന് ശേഷം നിതിന്‍ വീണ്ടും എന്നെ വിളിച്ചു. എന്നിട്ട് ഷൂട്ടിംഗിന് വേണ്ടി എല്ലാം സജ്ജമാക്കിയിട്ടുണ്ടെന്നും എന്നോട് വരണമെന്നും പറഞ്ഞു.
ഞാനത് കേട്ട് ഞെട്ടിപ്പോയി. മാത്രമല്ല ചിത്രീകരണത്തിന് എല്ലാം തയ്യാറാക്കിയതിന് ശേഷം അതില്‍ നിന്നും പിന്മാറുന്നത് അദ്ദേഹത്തിന് നഷ്ടമുണ്ടാക്കുമെന്നും മനസിലായി. ഇതോടെ അതുമായി മുന്നോട്ട് പോകുകയല്ലാതെ എനിക്ക് മറ്റ് മാര്‍ഗമില്ലായിരുന്നു. അങ്ങനെയാണ് താന്‍ ആ ഐറ്റം സോംഗ് കളിച്ചതെന്നാണ്' ജ്വാല പറയുന്നത്.

എന്തായാലും ആ ഗാനം ഹിറ്റായി. ഒപ്പം സിനിമയുടെ പ്രചരണത്തിന് ഗുണമാവുകയും ചെയ്തു. പക്ഷേ അതെന്നെ വല്ലാതെ ബാധിച്ചു. എന്റെ പ്രശസ്തിയെയും കരിയറിനെയും ആ ഗാനം നല്ല രീതിയില്‍ ബാധിച്ചു. അഭിനയിക്കണമെങ്കില്‍ ഡെഡിക്കേഷനും അച്ചടക്കവുമൊക്കെ ആവശ്യമാണെന്ന് തനിക്ക് മനസിലായത് അപ്പോഴാണ്. മാത്രമല്ല പാട്ടിലുടനീളം തീരെ യോജിക്കാത്തതും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ വേഷവും ധരിക്കേണ്ടി വന്നു. ഇതെല്ലാം തനിക്ക് മോശമായിട്ടാണ് തോന്നിയത്.
എന്നിരുന്നാലും തന്റെ പാട്ട് ആ സിനിമയുടെ വിജയത്തിനും നിതിന്റെ പരാജയ പരമ്പര അവസാനിപ്പിക്കാനും കാരണമായല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. ഞാന്‍ ഒരു സിനിമയ്ക്ക് പറ്റിയ മെറ്റീരിയലല്ല. നിതിന് ചോദിക്കുന്നതിന് മുന്‍പേ സിനിമയില്‍ അഭിനയിക്കാമോ എന്ന് ചോദിച്ച് ചിലര്‍ എന്നെ സമീപിച്ചിരുന്നു. പക്ഷേ അതൊക്കെ താന്‍ വേണ്ടെന്ന് വെക്കുകയായിരുന്നു. എന്നാല്‍ ഐറ്റം ഡാന്‍സിന്റെ പേരില്‍ അധിക്ഷേപങ്ങളും തനിക്ക് നേരിടേണ്ടി വന്നു.
തന്റെ നിറത്തെയും മറ്റുമൊക്കെ ആളുകള്‍ പരിഹസിച്ചു. തെലുങ്ക് സിനിമയിലുള്ളവര്‍ക്ക് ഐറ്റം ഡാന്‍സ് കളിക്കാനും മറ്റുമൊക്കെ ഒരു വെള്ളക്കാരിയെ മതി. ബാക്കിയൊന്നും അവര്‍ കാര്യമാക്കുന്നില്ല, എന്നൊക്കെയാണ് അന്ന് വന്ന കമന്റുകള്‍. അതൊക്കെ തന്നെ വല്ലാതെ ബാധിച്ചുവെന്നാണ് ജ്വാല പറയുന്നത്.


Click it and Unblock the Notifications











