India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശരീരം കാണിച്ച് അഭിനയിക്കാന്‍ പറ്റില്ല; വണ്ണം കുറച്ചതിന് പിന്നിലെ കാരണവും വെളിപ്പെടുത്തി കീര്‍ത്തി സുരേഷ്

  |

  തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമാണ് കീര്‍ത്തി സുരേഷ്. ഒരേസമയം തമിഴിലും തെലുങ്കിലും മലയാളത്തിലും നിറ സാന്നിധ്യമായി തുടരുന്ന കീര്‍ത്തിയെ തേടി ദേശീയ പുരസ്‌കാരം അടക്കം എത്തിയിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്.

  Also Read: നിൻ്റെ അച്ചന്‍, അമ്മ, പുറത്തെ ലൈഫ് എല്ലാം നീ ഓര്‍ക്കണ്ടേ? റോബിൻ്റെ മുഖത്തിനിടിച്ച് ലക്ഷ്മിപ്രിയ പറഞ്ഞതിങ്ങനെ

  അതേസമയം താന്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ലെന്ന കീര്‍ത്തിയുടെ തീരുമാനം വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അതേക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് കീര്‍ത്തി സുരേഷ്. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കീര്‍ത്തി മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ഗ്ലാമര്‍ വേഷം ചെയ്യില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് കീര്‍ത്തി വ്യക്തമാക്കുന്നത്. എന്നാല്‍ താരത്തിന് ഗ്ലാമര്‍ എന്നതിനെക്കുറിച്ച് മറ്റൊരു വീക്ഷണമാണുള്ളത്. ഗ്ലാമര്‍ എന്നാല്‍ സൗന്ദര്യം എന്നാണ് അര്‍ത്ഥം. എന്നാല്‍ ജനങ്ങള്‍ അതിനെ നിര്‍വചിയ്ക്കുന്നത് ഏറ്റവും മോശമായ രീതിയില്‍ ആണ്. ഗ്ലാമറാകാന്‍ ഞാന്‍ തയ്യാറാണ്, പക്ഷെ ശരീര ഭാഗങ്ങള്‍ ഒരുപാട് കാണിച്ച് അഭിനയിക്കാന്‍ തയ്യാറല്ല എന്നാണ് കീര്‍ത്തി പറയുന്നത്. ഈയ്യടുത്ത് കീര്‍ത്തി സുരേഷ് തന്റെ ശരീരഭാരം കുറച്ചത് വാര്‍ത്തയായിരുന്നു. ഇതേക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്.

  ഇപ്പോഴുള്ള ശരീര വണ്ണത്തില്‍ ഞാന്‍ കംഫര്‍ട്ട് ആണ്. ഇപ്പോള്‍ എനിക്ക് ഇഷ്ടമുള്ള വേഷങ്ങള്‍ എല്ലാം ധരിക്കാന്‍ സാധിയ്ക്കുന്നുണ്ട്. മുന്‍പ് അതിന് സാധിയ്ക്കുകയില്ലായിരുന്നു. പക്ഷെ ചില ആരാധകര്‍ക്ക് എന്റെ ആ പഴയ ലുക്ക് ആണ് ഇഷ്ടം. അത് അവരുടെ അഭിപ്രായം ആണ്. അതിനെ ഞാന്‍ തെറ്റായി കാണുന്നില്ലെന്നാണ് കീര്‍ത്തി സുരേഷ് പറയുന്നത്. ഒരേസമയം ഒന്നിലധികം ഭാഷകളില്‍ നിറ സാന്നിധ്യമായി തുടരുന്ന താരമാണ് കീര്‍ത്തി. എന്നാല്‍ ഒരേ സമയം ഒന്നിലധികം സിനിമകള്‍ ചെയ്യുന്നത് താന്‍ ആസ്വദിക്കുന്നതാണെന്നാണ് കീര്‍ത്തി പറയുന്നത്. കഥാപാത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുക എന്നത് പ്രധാനമാണ്. ഒന്നില്‍ കൂടുതല്‍ സിനിമകളില്‍ ഒരേ സമയം അഭിനയിക്കുക എന്നാല്‍ അത് എന്നെ ഒരുപാട് ആശ്വസിപ്പിയ്ക്കുന്ന, സന്തോഷിപ്പിയ്ക്കുന്ന കാര്യമാണ്. എന്നില്‍ തന്നെ കുടുങ്ങി നില്‍ക്കുന്നതിന് പകരം പല പല കഥാപാത്രങ്ങളായി മാറിക്കൊണ്ടിരിയ്ക്കുക എന്നാല്‍ അതൊരു വല്ലാത്ത സുഖമാണ്. ഞാനത് ആസ്വദിയ്ക്കുന്നുവെന്നും താരം പറയുന്നു.

  അതേസമയം, സാനി കൈയിതം എന്ന ചിത്രമാണ് കീര്‍ത്തി സുരേഷിന്റെതായി ഏറ്റവും ഒടുവില്‍ റിലീസ് ആയത്. മികച്ച അഭിപ്രായങ്ങളാണ് കീര്‍ത്തിയുടെ അഭിനയത്തിന് കിട്ടിക്കൊണ്ടിരിയ്ക്കുന്നത്. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു സിനിമയുടെ റിലീസ്. അരുണ്‍ മതേശ്വരന്‍ സംവിധാനം ചെയ്ത ചിത്രമാണ് സാനി കൈയിതം. പിന്നാലെ മഹേഷ് ബാബുവിനൊപ്പം അഭിനയിച്ച സര്‍ക്കാരു വാരി പാതയാണ് മറ്റൊരു ചിത്രം. മലയാളത്തില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിക്കുന്ന വാശിയാണ് കീര്‍ത്തിയുടെ പുതിയ സിനിമ.

  അതേസമയം കീര്‍ത്തിക്കെതിരെ വ്യാപക ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നുണ്ട്. ദേശീയ പുരസ്‌കാരം അടക്കം നേടിയ നടിയായ കീര്‍ത്തിയുടെ സമീപകാലത്തിറങ്ങിയ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെയാണ് താരത്തിനെതിരെ ട്രോളുകള്‍ ഉയരുന്നത്. മഹേഷ് ബാബുവിന്റെ ചിത്രത്തില്‍ നിന്നും കീര്‍ത്തിയെ മാറ്റണമെന്നടക്കം ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു.

  സമീപകാലത്തിറങ്ങിയ കീര്‍ത്തിയുടെ മിക്ക ചിത്രങ്ങളും തീയേറ്ററുകളില്‍ പരാജയപ്പെട്ടിരുന്നു. നിരൂപക പ്രശംസയും നേടാന്‍ സാധിച്ചില്ല. കൂട്ടത്തില്‍ സാനി കൈയിതം മാത്രമാണ് കീര്‍ത്തിയുടെ നിരൂപകപ്രശംസയെങ്കിലു നേടിയ സിനിമ. എന്നാല്‍ മിക്ക താരങ്ങളും നേരിടുന്നൊരു പ്രതിസന്ധി ഘട്ടം മാത്രമാണിതെന്നും ശക്തമായി തന്നെ കീര്‍ത്തി തിരികെ വരുമെന്നും താരത്തിന് അതിനുള്ള പ്രതിഭയുണ്ടെന്നും കീര്‍ത്തിയുടെ ആരാധകര്‍ പറയുന്നു. അതിനായി കാത്തിരിക്കുകയാണ് സിനിമാ ലോകവും ആരാധകരും.

  Read more about: keerthi suresh
  English summary
  keerthi Suresh On Not Doing Glamour Roles And Her Weight Loss
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X