For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സായ് പല്ലവിയെ അഭിനന്ദിച്ച്, നാഗ ചൈതന്യയെ കണ്ട ഭാവം നടിക്കാതെ സമാന്ത; കേട്ടത് ശരി തന്നെ!

  |

  ആരാധകരുടെ പ്രിയപ്പെട്ട താര ജോഡിയാണ് സമാന്തയും നാഗചൈതന്യയും. അതുകൊണ്ട് തന്നെ ഇരുവരും പിരിയുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ആരാധകരെ ആകെ ആശങ്കയിലാക്കിയിരിക്കുകയാണ്. എന്നാല്‍ സമാന്തയോ നാഗ ചൈതന്യയോ ഇതുവരേയും ഇതേക്കുറിച്ച് പ്രതികരണങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല. താരങ്ങള്‍ തങ്ങളുടെ മൗനം വെടിയുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  അതിസുന്ദരിയായി എത്തി പുഞ്ചിരിതൂകി ഭാവന; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  ഒരു വശത്ത് താരങ്ങള്‍ മൗനം പാലിക്കുമ്പോള്‍ മറുവശത്ത് അഭ്യൂഹങ്ങളും ശക്തമാവുകയാണ്. കുറച്ച് ദിവസങ്ങളായി സമാന്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നതെന്തും വിവാഹ മോചനവുമായി ബന്ധപ്പെടുത്തിയാണ് വായിക്കപ്പെടുന്നത്. എന്നാല്‍ ഇതിലൊന്നും താരം ഇതുവരേയും വിവാഹ മോചന റിപ്പോര്‍ട്ടുകളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ സമാന്തയുടെ പുതിയ ട്വീറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

  നാഗ ചൈതന്യയും സായ് പല്ലവിയും പ്രധാന വേഷത്തിലെത്തുന്ന് ലവ് സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ട്രെയിലറിനോടുള്ള സമാന്തയുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. സാധാരണ ഗതയില്‍ നാഗ ചൈതന്യയുടെ സിനിമകളുടെ ട്രെയിലറുകളും മറ്റും വലിയ ആവേശത്തോടെയാണ് സമാന്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ളത്. തന്റെ ഭര്‍ത്താവിനെ അഭിനന്ദിക്കാനും സമാന്ത മറക്കാറില്ല. എന്നാല്‍ ഇത്തവണ ഇതൊന്നും ഉണ്ടായിട്ടില്ല.

  ട്രെയിലര്‍ പങ്കുവച്ചു കൊണ്ട് തന്റെ സുഹൃത്തും ചിത്രത്തിലെ നായികയുമായ സായ് പല്ലവിയെ മാത്രമാണ് സമാന്ത അഭിനന്ദിച്ചിരിക്കുന്നത്. നാഗ ചൈതന്യയെ ടാഗ് ചെയ്യുക പോലും ചെയ്തിട്ടില്ല. നാഗ ചൈതന്യ ട്വിറ്ററിലൂടെ ട്രെയിലര്‍ പങ്കുവച്ചിരുന്നു. ഇത് റീട്വീറ്റ് ചെയ്തായിരുന്നു സമാന്തയുടെ പ്രതികരണം. ടീം സായ് പല്ലവിയ്ക്ക് ഓള്‍ ദ ബെസ്റ്റ് എന്നായിരുന്നു സമാന്തയുടെ പ്രതികരണം. തന്റെ പ്രിയപ്പെട്ടവന്റെ സിനിമയോടുള്ള സമാന്തയുടെ തണുപ്പന്‍ പ്രതികരണത്തിന് പിന്നിലെ കാരണം കണ്ടെത്തുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. ഇരുവരും പിരിയുകയാണെന്ന് ഏതാണ്ട് ഉറപ്പായെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

  നേരത്തേയും സമാന്തയുടെ സോഷ്യല്‍ മീഡിയ ആക്ടിവിറ്റികള്‍ സമാനമായ സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പേരില്‍ നിന്നും നാഗ ചൈതന്യയുടെ സര്‍ നെയിം ആയ അക്കിനേനി എന്നത് പിന്‍വലിച്ചായിരുന്നു സമാന്ത അഭ്യൂഹത്തിന് തുടക്കമിട്ടത്. പിന്നാലെ താരത്തിന്റെ പോസ്റ്റുകളും സ്‌റ്റോറികളുമെല്ലാം ഈ സംശയത്തിന്റെ കരുത്ത് കൂട്ടുകയായിരുന്നു. ഇതിനിടെ നാഗ ചൈതന്യയുടെ പിതാവും തെലുങ്ക് സൂപ്പര്‍ താരവുമായ നാഗാര്‍ജുനയുടെ ജന്മദിനാഘോഷത്തിലെ സമാന്തയുടെ അസാന്നിധ്യവും ചര്‍ച്ചയായി മാറിയിരുന്നു.

  സാധാരണ നാഗ ചൈതന്യയുടെ കുടുംബത്തിലെ എല്ലാ ആഘോഷങ്ങള്‍ക്കും സജീവമായി പങ്കെടുക്കാറുണ്ട് സമാന്ത. എന്നാല്‍ നാഗാര്‍ജുനയുമായി വളരെ നല്ല അടുപ്പമുണ്ടായിട്ടും പിറന്നാള്‍ ആഘോഷത്തില്‍ നിന്നും സമാന്ത വിട്ടു നിന്നത് ആരാധകരെ സംശയം ഉന്നയിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഇതിനിടെ തന്റെ പത്രസമ്മേളനം നാഗാര്‍ജുന പിന്‍വലിച്ചതും ആ സംശയം ശക്തമാക്കി. എന്നാല്‍ പുറത്ത് വരുന്ന മറ്റ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് മകനും മരുമകള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി നാഗാര്‍ജുന ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നാണ്.

  Also Read: വിശ്വസിച്ചു പോയി ഇക്ക, ഒപ്പം നടന്ന സ്‌നേഹിതന്‍ ചതിച്ചു; റിസബാവയെ വഴിതെറ്റിച്ച മിമിക്രിക്കാരന്‍!

  Samantha slaps paparazzis' for spreading divorce rumors | FilmiBeat Malayalam

  വിവാഹ മോചനം ഉടനെ തന്നെയുണ്ടാകുമെന്നും ഇതിന്റെ മുന്നോടിയായുള്ള നടപടി ക്രമങ്ങളിലൂടെ കടന്നു പോവുകയാണ് താരങ്ങള്‍ എന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവാഹ മോചനത്തിന് മുമ്പുള്ള കൗണ്‍സലിംഗ് ഘട്ടത്തിലാണ് ഇപ്പോള്‍ നാഗ ചൈതന്യയും സമാന്തയുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചില തെലുങ്ക് മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമാന്ത തന്റെ കരിയറിന് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ തീരുമാനിച്ചത് നാഗ ചൈതന്യയുടെ കുടുംബത്തിന് ഇഷ്ടമായില്ലെന്നും കുടുംബജീവിതത്തിനായിരുന്നു നടനും കുടുംബവും പ്രധാന്യം നല്‍കിയതും ഇതാണ് പിരിയാനുള്ള കാരണമെന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  Read more about: samantha naga chaitanya
  English summary
  Love Story Trailer Release: Naga Chaitanya Ignore Samantha's Tweets, Here's How Samantha Fans Reacted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X