For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നാ​ഗാർജുനയെ പ്രണയിക്കാൻ പ്രതിഫലം കൂട്ടിചോദിച്ച് നടിമാർ', നായികയെ കണ്ടെത്താനാകാതെ നിർമാതാക്കൾ

  |

  നിർമാതാക്കൾക്ക് ഇന്ന് വലിയ പ്രതിസന്ധിയാകുന്നത് സിനിമയിലെ അഭിനേതാക്കൾ ചോദിക്കുന്ന പ്രതിഫലമാണ്. ചിലപ്പോൾ സിനിമയുടെ ബജറ്റുമായി ഒത്തുപോകുന്നതല്ലെങ്കിൽ മറ്റ് താരങ്ങള സമീപിക്കേണ്ട അവസ്ഥ വരെ നിർമാതാക്കൾക്കും മറ്റ് അണിയറപ്രവർത്തകർക്കും ഉണ്ടാകാറുണ്ട്. കൊവിഡ് കാലത്ത് സിനിമ നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്ത് മുൻനിര താരങ്ങളടക്കം പ്രതിഫലം കുറച്ചിരുന്നു. സിനിമ വീണ്ടും സജീവമാകാൻ തുടങ്ങിയതോടെ താരങ്ങൾ വീണ്ടും പ്രതിഫലം ഉയർത്തുകയാണ്. ഇപ്പോൾ നടി അമല പോൾ ഉയർന്ന പ്രതിഫലം ചോദിച്ചതിന്റെ പേരിൽ നാ​ഗാർജുനയുടെ ഏറ്റവും പുതിയ സിനിമയിൽ നിന്ന് താരത്തെ ഒഴിവാക്കി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

  Also Read: കടമറ്റത്ത് കത്തനാര്‍ മുതല്‍ ദീപ്തി ​ഐപിഎസ് വരെ; ടെലിവിഷന്‍ രംഗത്തെ എവര്‍ഗ്രീന്‍ കഥാപാത്രങ്ങള്‍

  പ്രവീൺ സത്താരു സംവിധാനം ചെയ്യുന്ന നാ​ഗാർജുന സിനിമയിലെ നായികാസ്ഥാനത്ത് നിന്നാണ് ഇപ്പോൾ അമല പോളിനെ നീക്കിയിരിക്കുന്നത്. തെന്നിന്ത്യൻ നടി കാജളായിരുന്നു ചിത്രത്തിൽ അഭിനയിക്കേണ്ടിയിരുന്നത്. എന്നാൽ പലവിധ കാരണങ്ങളാൽ ചിത്രത്തിൽ നിന്നും കാജൾ പിന്മാറിയതോടെയാണ് ആ വേഷം ചെയ്യാൻ നിർമാതാക്കൾ അമല പോളിനെ സമീപിച്ചത്. കാജൾ ​ഗർഭിണിയായതിനാലാണ് സിനിമകളിൽ നിന്ന് പിന്മാറിയത് എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

  Also Read: മേഘ്‌ന വിന്‍സെന്റ് മുതല്‍ കൃഷ്ണകുമാര്‍ വരെ, ഇങ്ങനെ വേണം തിരിച്ചുവരാന്‍! ടെലിവിഷനിലേക്ക് തിരികെ വന്നവർ

  അമല പോളിന് പകരം ഇപ്പോൾ നായികാസ്ഥാനത്തേക്ക് അണിയറപ്രവർത്തകർ പരി​ഗണിക്കുന്നത് തെലുങ്ക്, തമിഴ് സിനിമകളിലെ സജീവ സാന്നിധ്യമായ മെഹ്റീനെയാണ്. ഇതുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകരും നിർമാതാക്കളും മെഹ്റീനുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. അതേസമയം മെഹ്‌റീനും പ്രതിഫലമായി ഒരു കോടി ചോദിച്ചെന്നാണ് റിപ്പോർട്ട്. ഇത് നിർമ്മാതാക്കളെ ഞെട്ടിച്ചുവെന്നുമാണ് വിവരം. നാഗാർജുനയെപ്പോലുള്ള ഒരു മുതിർന്ന നായകന്റെ ജോഡിയാകേണ്ടതിനാലാണ് മെഹ്റീനും വലിയ തുക പ്രതിഫലമായി ആവശ്യപ്പെട്ടത് എന്നാണ് തെലുങ്ക് സിനിമാ ലോകത്ത് നിന്നും ലഭിക്കുന്ന വിവരം. നായികമാരുടെ നിലപാടിൽ അസ്വസ്ഥരായ നിർമ്മാതാക്കൾ ഇപ്പോൾ പകരക്കാരെ തേടുകയാണ്. നാഗാർജുന ബ​ഗരാജു സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് തിരക്കിലായതിനാൽ ഇപ്പോൾ ഈ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണ്.

  നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത പിട്ട കാതലു എന്ന ആന്തോളജി സിനിമയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത അമല പോൾ സിനിമ. ശ്രുതി ഹാസൻ അടക്കമുള്ള തെന്നിന്ത്യൻ താരങ്ങൾ പിട്ട കാതലുവിന്റെ ഭാ​ഗമായിരുന്നു. പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിൽ അമല പോൾ അഭിനയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. നടിമാർ പ്രതിഫലം കൂട്ടി ചോദിക്കുന്നത് ഇപ്പോൾ നിത്യ സംഭവം ആയിരിക്കുകയാണ്. അല്ലു അർജുൻ സിനിമ പുഷ്പയിൽ ഐറ്റം ഡാൻസ് അവതരിപ്പിക്കാൻ മാത്രം നടി സാമന്ത അക്കിനേനി 2 കോടിക്ക് അടുത്ത് രൂപ ആവശ്യപ്പെട്ടത് വലിയ വാർത്തയായിരുന്നു. അല്ലു അർജുൻ വേറിട്ട ​ഗെറ്റപ്പിലെത്തുന്ന ചിത്രത്തിൽ നടി രശ്മിക മന്ദാനയാണ് നായിക.

  Recommended Video

  ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam

  സാമന്തയും കൈനിറയെ സിനിമകളുമായി തിരക്കിലാണ്. വിഘ്‌നേഷ് ശിവന്റെ റൊമാന്റിക് എന്റർടൈനർ കാത്തു വാകുല രണ്ടു കാതലിൽ വിജയ് സേതുപതിയും സാമന്തയും നയൻതാരയുമാണ് മുഖ്യവേഷങ്ങൾ അഭിനയിക്കുന്നത്. ഖദീജ എന്ന പേരിലാണ് സാമന്ത സിനിമയിലെത്തുന്നത്. റാംബോ എന്നാണ് സേതുപതിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഡിസംബറിലാണ് ചിത്രം തിയേറ്ററിലെത്തുക. നയൻതാരയുടെ ലുക്കും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. വിജയ് സേതുപതിക്കും നയൻതാരയ്ക്കുമൊപ്പം ഉള്ള വിഘ്‌നേഷ് ശിവന്റെ രണ്ടാമത്തെ ചിത്രമാണിത്. 2015ൽ ആദ്യത്തെ ചിത്രമായ നാനും റൗഡി താനിൽ ഇവരുമായിരുന്നു മുഖ്യവേഷങ്ങളിൽ. ആ വർഷത്തെ ഏറ്റവും ഹിറ്റുകളിലൊന്നായിരുന്നു ചിത്രം. ശാകുന്തളം അടക്കമുള്ള സിനിമകളും സാമന്തയുടെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

  Read more about: amala paul nagarjuna
  English summary
  Makers Dropped Amala Paul After Asking Huge Remuneration To Romance Nagarjuna?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X