'അത്തരം പാർട്ടികൾക്ക് പോയിരുന്നെങ്കിൽ ഞാൻ നായിക ആയേനെ'; നടി അനസൂയ ഭരദ്വാജ് പറയുന്നു

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള അഭിനേത്രിയാണ് തെലുങ്ക് താരം അനസൂയ ഭരദ്വാജ്. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കിയ ഭീഷ്മപര്‍വ്വത്തില്‍ മൈക്കിളപ്പന്‍റെ നഷ്ട പ്രണയിനി ആലീസ് ആയി എത്തിയത് അനസൂയ ആയിരുന്നു. തമിഴ്, തെലുങ്ക് ഭാഷകളിൽ സജീവമായ അനസൂയയുടെ ആദ്യ മലയാള സിനിമയിരുന്നു ഇത്. അല്ലു അർജുൻ ചിത്രം പുഷ്പ ദി റൈസിലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച് നടി ശ്രദ്ധനേടിയിരുന്നു.

വാർത്ത അവതാരക ആയിട്ടാണ് അനസൂയ കരിയർ ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷന്‍ ഷോകളില്‍ അവതാരകയായി. തുടർന്നാണ് സിനിമകളിൽ നിന്നും അവസരം ലഭിക്കുന്നത്. സഹനടി വേഷങ്ങളിലാണ് അനസൂയ കൂടുതൽ തിളങ്ങിയത്. മികച്ച നർത്തകി കൂടിയായ അനസൂയ ഒരുപിടി ഗാനരങ്ങളിൽ എത്തിയും ശ്രദ്ധ പിടിച്ചു പറ്റി. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് അനസൂയ ഭരദ്വാജ്. ഫൊട്ടോഷൂട്ട് ചിത്രങ്ങളും തന്റെ കുടുംബവിശേഷങ്ങളും വർക്കൗട്ട് ചിത്രങ്ങളുമെല്ലാം അനസൂയ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Anasuya Bharadwaj

ആറ് വർഷത്തിലേറെയായി സിനിമ ലോകത്ത് തുടരുന്ന അനസൂയക്ക് ഇന്ന് കൈനിറയെ അവസരങ്ങളുണ്ട്. ശ്രദ്ധേയ സിനിമകളുടെ ഭാഗമായി മുന്നോട്ട് പോവുകയാണ് താരം. അതിനിടെ നിരവധി വിവാദങ്ങളിലും ചെന്ന് ചാടുന്നുണ്ട് താരം. എന്തും തുറന്നു പറയുന്ന രീതിയാണ് അനസൂയയെ വിവാദങ്ങളിൽ കൊണ്ടുപോയി ചാടിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ കരിയറിനെ കുറിച്ചും മറ്റും സംസാരിക്കുന്നതിനിടെ തന്റെ പേരിലുണ്ടായ വിവാദങ്ങളെ കുറിച്ചും അനസൂയ സംസാരിച്ചിരുന്നു. ആ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

തെലുങ്ക് പവർ സ്റ്റാർ പവൻ കല്യാണിന് അട്ടാരിന്റിക്കി ദാരേദി എന്ന സിനിമയിൽ ഒരു ഗാനരംഗത്തിൽ തനിക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ താൻ ആ അവസരം വേണ്ടെന്ന് വയ്ക്കുകയുണ്ടായെന്ന് അനസൂയ വെളിപ്പെടുത്തി. ആ ഗാന രംഗത്തിൽ ഒരുപാട് നായികമാരുണ്ടായിരുന്നു. അക്കൂട്ടത്തിൽ ഒരാളാകാൻ തനിക്ക് താല്പര്യമില്ലാത്തതിനാലാണ് അവസരം വേണ്ടെന്ന് വെച്ചതെന്നാണ് അനസൂയ പറഞ്ഞത്. പക്ഷെ അതിന്റെ പേരിൽ പലരും തന്നെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തു.

Anasuya Bharadwaj

അന്ന് നോ പറഞ്ഞത് ശരിയായ തീരുമാനം ആയിരുന്നു. എന്നാൽ ഞാൻ അത് പറഞ്ഞ രീതി ശരിയായിരുന്നില്ല. അതിന്റെ പേരിൽ ഞാൻ പിന്നീട് സംവിധായകൻ തിവിക്രമനെ വിളിച്ച് മാപ്പ് പറയുകയും ചെയ്തിരുന്നെന്ന് അനസൂയ പറഞ്ഞു. സിനിമകളിൽ നായികയായി തനിക്ക് അവസരം ലഭിക്കാത്തതിന്റെ കാരണവും അനസൂയ അഭിമുഖത്തിൽ പങ്കുവെച്ചു. ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിട്ടുണ്ട്.

സിനിമയ്ക്ക് ശേഷമുള്ള പാർട്ടികൾക്ക് താൻ പോകാറില്ല. അത്തരമൊരു ശീലവുമില്ല. പാർട്ടികളിൽ പോയി ഹൈലൈറ്റ് ചെയ്യാൻ എനിക്ക് ഒരു ഉദ്ദേശവുമില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ തനിക്ക് നായികയായി ഒരുപാട് അവസരങ്ങൾ ലഭിച്ചേനെ എന്നാണ് അനസൂയ പറഞ്ഞത്. പാർട്ടികളിൽ പോയി ഗ്ലാമർ കാണിച്ചാലേ അവസരങ്ങൾ ലഭിക്കൂ എന്നാണോ അനസൂയ പറയുന്നത് എന്നാണോ സോഷ്യൽ മീഡിയ ചോദിക്കുന്നത്. നടിയുടെ വാക്കുകൾ പരോക്ഷമായി അത് സൂചിപ്പിക്കുന്നുണ്ടെന്നാണ് ചിലർ പറയുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X