പ്രഭാസിനെ ഒരുപാട് ഇഷ്ടമാണ്, നായികയാവണം; അമ്മ വേഷം ചെയ്യാൻ പറ്റില്ല; നടി റാസി

തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടനാണ് ഇന്ന് പ്രഭാസ്. ഇന്ത്യയൊട്ടാകെ നിരവധി ആരാധകരാണ് നടാനുള്ളത്. രാജമൗലി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയായ ബഹുബലിയിലൂടെയാണ് പ്രഭാസിന്റെ തലവര മാറുന്നത്. അതിനു മുൻപ് തെലുങ്ക് ഇൻഡസ്ട്രിയിൽ മാത്രം അറിയപ്പെട്ടിരുന്ന നടൻ പാൻ ഇന്ത്യൻ താരമായി വളരുകയായിരുന്നു. ബാഹുബലിയുടെ രണ്ടാം ഭാഗവും എത്തിയതോടെ പ്രഭാസിന്റെ കരിയർ ഗ്രാഫ് കുത്തനെ ഉയർന്നു. ഇന്ത്യക്ക് അകത്തും പുറത്തുമെല്ലാമായി നിരവധി ആരാധകരെ നടൻ സ്വന്തമാക്കി.

എന്നാൽ ബാഹുബലിയുടെ വിജയം പിൽക്കാലത്ത് പ്രഭാസിന് വലിയ വെല്ലുവിളിയാകുന്നതാണ് കണ്ടത്. അതിന് ശേഷം പ്രഭാസ് ചെയ്തതെല്ലാം വൻ മുതൽ മുടക്കിൽ പ്രേക്ഷകരിലേക്ക് എത്തിയ ബി​ഗ് ബജറ്റ് സിനിമകളായിരുന്നു. സാഹോ, രാധേ ശ്യാം, ആദി പുരുഷ് തുടങ്ങിയ സിനിമകളെല്ലാം വലിയ പരാജയമാണ് നേരിട്ടത്. പ്രഭാസിന്റെ കരിയറിനേറ്റ ഇടിത്തീ ആയാണ് അവസാനമിറങ്ങിയ ആദി പുരുഷ് എന്ന സിനിമയെ ആരാധകർ കാണുന്നത്. സിനിമയുടെ പേരിൽ അത്രയധികം പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും പ്രഭാസ് കേട്ടു.

Prabhas

ആദിപുരുഷിന്റെ പരാജയം പ്രഭാസിന്റെ കരിയർ ഗ്രാഫിനെയും ബാധിച്ചിട്ടുണ്ട്. താരമൂല്യം ഇടിഞ്ഞ പ്രഭാസിന് ഒരു വമ്പൻ തിരിച്ചുവരവ് ഇപ്പോൾ അനിവാര്യതയാണ്. ഷൂട്ടിം​ഗ് പുരോഗമിക്കുന്ന പ്രൊജക്ട് കെ, സലാർ എന്നീ സിനിമകളിലാണ് ആരാധകരുടെ മുഴുവൻ പ്രതീക്ഷകൾ മുഴുവൻ. അതേസമയം ഈ പരാജയങ്ങൾക്കിടയിലും നടന്റെ ജനപ്രീതിക്ക് മങ്ങലേറ്റിട്ടില്ല. നടന്റെ തിരിച്ചുവരവിന് പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി ആരാധാകാറുണ്ട്.

ഇപ്പോഴിതാ പ്രഭാസിനെ കുറിച്ച് മുതിർന്ന നടിയായ റാസി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തെന്നിന്ത്യൻ സിനിമയിൽ ഒരു കാലത്ത് നിറഞ്ഞുനിന്ന നടിയാണ് റാസി. ബാല താരമായി സിനിമയിലെത്തിയ റാസി നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ നായികയായിട്ടുണ്ട്. തമിഴ്. തെലുങ്ക്, മലയാളം, കന്നഡ ഹിന്ദി ഭാഷകളിലെല്ലാം നടി സാന്നിധ്യമറിയിച്ചു. വിജയ എന്നാണ് റാസിയുടെ യഥാർത്ഥ പേര്. തെലുങ്ക് സിനിമയിൽ റാസി എന്നറിയപ്പെട്ടപ്പോൾ തമിഴ് തെലുങ്ക് ഭാഷകളിൽ മന്ത്ര എന്ന പേരിലാണ് അറിയപ്പെട്ടത്.

കാക്കോത്തിക്കാവിലെ അപ്പുപ്പൻ താടികൾ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ റാസി. മമ്മൂട്ടി നായകനായ പല്ലാവൂർ ദേവനാരായണൻ അടക്കമുള്ള ചിത്രങ്ങൾ അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം കുറച്ചു നാൾ സിനിമയിൽ നിന്നൊക്കെ ഇടവേളയെടുത്തെങ്കിലും താരം പിന്നീട് തിരിച്ചെത്തി. നിലവിൽ ടെലിവിഷൻ പരമ്പരകളിലാണ് റാസി അഭിനയിക്കുന്നത്. അതിനിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് പ്രിയപ്പെട്ട നടൻ ആരെന്ന ചോദിച്ചു മറുപടി പറയവെയാണ് പ്രഭാസിനെ കുറിച്ച് നടി സംസാരിച്ചത്.

raasi manthra

ഇൻഡസ്ട്രിയിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട നായകന്മാർ ശോഭൻ ബാബുവും ചിരഞ്ജീവിയുമാണെന്ന് അവർ വെളിപ്പെടുത്തി. എന്നാൽ യുവ നായകന്മാരിൽ തനിക്ക് പ്രഭാസിനെയാണ് ഇഷ്ടമെന്ന് അവർ പറഞ്ഞു. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ തനിക്ക് വളരെയധികം ആഗ്രഹമുണ്ടെന്നും റാസി കൂട്ടിച്ചേർത്തു.

'എനിക്ക് പ്രഭാസിനെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം. നായികയായും അഭിനയിക്കും. അമ്മ വേഷം ചെയ്യാൻ താത്പര്യമില്ല. ഇതുവരെ പ്രഭാസിനോട് സംസാരിച്ചിട്ടില്ല. അടവി രാമുഡുവിന്റെ ഷൂട്ടിങ്ങിനിടയിൽ ഞങ്ങൾ ഒരേ ഹോട്ടലിൽ താമസിച്ചിരുന്നു. അദ്ദേഹം ഉണ്ടെന്ന് അറിഞ്ഞ് കാണാൻ പോയി. പക്ഷേ കാണാൻ കഴിഞ്ഞില്ല. എന്നാൽ, റൂമിലേക്ക് വിളിച്ചു സംസാരിച്ചു. മുതിർന്ന താരങ്ങൾക്ക് വളരെയധികം ബഹുമാനം നൽകുന്ന ആളാണ് പ്രഭാസ്', റാസി പറഞ്ഞു. നടിയുടെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X