ഷോര്‍ട്ട് ഡ്രസ് ഇടാന്‍ പറ്റില്ല! രാജമൗലി സിനിമയുടെ സെറ്റില്‍ പ്രശ്‌നമുണ്ടാക്കിയെന്ന് മംമ്ത; ചുറ്റും 200 പേര്‍!

മലയാള സിനിമയിലെ മുന്‍നിര നായികയാണ് മംമ്ത മോഹന്‍ദാസ്. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെയായിരുന്നു മംമ്തയുടെ കരിയര്‍ ആരംഭിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് മംമ്ത. അഭിനയത്തിന് പുറമെ പാട്ടിലും കയ്യടി നേടാന്‍ മംമ്തയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ സജീവമായി മാറാന്‍ ഒരുങ്ങുകയാണ് മംമ്ത. കഴിഞ്ഞ ദിവസാണ് വിജയ സേതുപതിക്കൊപ്പം അഭിനയിച്ച മഹാരാജ റിലീസ് ചെയ്തത്. തെലുങ്കിലും മംമ്ത കയ്യടി നേടിയിട്ടുണ്ട്. എസ്എസ് രാജമൗലിയുടെ ചിത്രത്തിലും മംമ്ത അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് മംമ്ത. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

Mamta Mohandas

നമ്മള്‍ ഫാന്റസി സിനിമകളെ ശരിക്കും പരിചയപ്പെടുന്നതിന് മുമ്പായിരുന്നു. എന്റെ കരിയറിന്റെ തുടക്കത്തിലെ മൂന്നാമത്തെയോ നാലാമത്തെയോ വര്‍ഷം. നീ എന്താണ് ഈ ഇന്‍ഡസ്ട്രിയില്‍ ചെയ്യുന്നതെന്ന് സ്വയം ചോദിച്ചു കൊണ്ടിരിക്കുന്ന സമയമാണ്. സംവിധായകര്‍ പറയുന്നത് അതേ പോലെ പകര്‍ത്തുക മാത്രമായിരുന്നു ഞാന്‍ ചെയ്തിരുന്നത്. എന്റെ ബുദ്ധി ഉപയോഗിച്ചിരുന്നില്ലെന്നാണ് മംമ്ത പറയുന്നത്.

വലിയ സെറ്റായിരുന്നു. ഞാന്‍ മുമ്പ് ധരിച്ചിട്ടില്ലാത്ത വസ്ത്രങ്ങള്‍. ഞാന്‍ സെറ്റില്‍ ചെറിയ പ്രശ്‌നമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഷോര്‍ട്ട് ആയ വസ്ത്രം ധരിക്കാന്‍ പറഞ്ഞപ്പോഴായിരുന്നു. അത് എന്നെ അസ്വസ്ഥയാക്കിയിരുന്നു. സെറ്റില്‍ 200 പേരുണ്ട്. മലയാളം സെറ്റ് പോലെയായിരുന്നില്ല. എന്നിട്ട് ഡാന്‍സ് ചെയ്യണം. എനിക്കിതൊക്കെ അസാധാരണമായിരുന്നു. സിനിമയിലേക്ക് വരുമെന്ന് കരുതിയ ഒരാളല്ലായിരുന്നു ഞാന്‍. എല്ലാം വേഗത്തിലാണ് സംഭവിച്ചതെന്നും താരം പറയുന്നു.

Mamta Mohandas

വളരെ ഇന്റന്‍സ് ആയൊരു സംവിധായകനാണ് രാജമൗലി സാര്‍. ചിലപ്പോള്‍ ആളുകള്‍ക്ക് അദ്ദേഹത്തെക്കുറിച്ച് ദേഷ്യക്കാരനെന്ന് തോന്നിയേക്കും. അദ്ദേഹത്തിന്റെ ഭാര്യ എപ്പോഴും സെറ്റിലുണ്ടാകുമായിരുന്നു. മംമ്ത അദ്ദേഹം അങ്ങനെ ഉദ്ദേശിച്ചതല്ല, സിനിമ ചെയ്യുമ്പോള്‍ അദ്ദേഹമൊരു ഭ്രാന്തനാണ് എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുമായിരുന്നു. ഓക്കെ ആന്റി എന്ന് ഞാന്‍ പറയും. ഒരുപാട് പഠിക്കാനുണ്ടായിരുന്നു അതില്‍ നിന്നൊക്കെ എന്നും മംമ്ത പറയുന്നു.

രാജമൗലി സംവിധാനം ചെയ്ത യമദൊങ്ക എന്ന ചിത്രത്തിലാണ് മംമ്ത അഭിനയിക്കുന്നത്. ജൂനിയര്‍ എന്‍ടിആര്‍, പ്രിയാമണി, മോഹന്‍ ബാബു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. 2007 ല്‍ പുറത്തിറങ്ങിയ സിനിമ ബോക്‌സ് ഓഫീസില്‍ വിജയം നേടിയിരുന്നു.

അതേസമയം മഹാരാജയാണ് മംമ്തയുടെ പുതിയ സിനിമ. വിജയ് സേതുപതി നായകനായ ചിത്രം മികച്ച പ്രതികരണങ്ങളാണ് ബോക്സ് ഓഫീസില്‍ നിന്നും നേടുന്നത്. തമിഴില്‍ കൂടുതല്‍ സജീവമാകാനാണ് തന്റെ തീരുമാനമെന്നാണ് മംമ്ത പറയുന്നത്. മലയാളത്തില്‍ മംമ്തയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ബാന്ദ്രയായിരുന്നു. ഈയ്യടുത്ത് തന്റെ രോഗാവസ്ഥയെക്കുറിച്ചുള്ള മംമ്തയുടെ വെളിപ്പെടുത്തല്‍ വലിയ വാർത്തയായിരുന്നു. തനിക്ക് വിറ്റിലിഗോ ആണെന്നായിരുന്നു മംമ്തയുടെ വെളിപ്പെടുത്തല്‍.

Read more about: mamta mohandas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X