അനുഷ്‌കയുടെ വിവാഹം ഉടന്‍, വരന്‍ സിനിമയില്‍ നിന്നല്ലെന്നും പ്രവചനം; സംവിധായകനെന്ന് റിപ്പോര്‍ട്ടും!

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് അനുഷ്‌ക ഷെട്ടി. തമിഴിലും തെലുങ്കിലുമെല്ലാം ഒരുപാട് ഹിറ്റ് ചിത്രങ്ങളുള്ള, കോടിക്കണക്കിന് ആരാധകരുള്ള സൂപ്പര്‍ നായിക. കഴിഞ്ഞ കുറച്ചു നാളുകളായി അനുഷ്‌കയുടെ വിവാഹത്തെക്കുറിച്ച് പല റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. വിവാഹത്തെക്കുറിച്ച് അനുഷ്‌ക യാതൊരു പ്രതികരണങ്ങളും നടത്തിയിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും സ്വന്തം നിലയ്ക്ക് വിവാഹാലോചനകളും പ്രചരണങ്ങളുമെല്ലാം ഏറ്റെടുത്ത് നടത്തുകയായിരുന്നു. താരങ്ങളുടെ, പ്രത്യേകിച്ചും നടിമാരുടെ വിവാഹം എന്നും ചൂടേറിയ ചര്‍ച്ചാ വിഷയമാണെന്നത് തന്നെയാണ് അതിന് കാരണം.

ഇപ്പോഴിതാ അനുഷ്‌കയുടെ വിവാഹത്തെക്കുറിച്ച് പുതിയൊരു റിപ്പോര്‍ട്ടും പ്രചരിക്കുകയാണ്. തെലുങ്ക് സംവിധായകനുമായി അനുഷ്‌ക വിവാഹത്തിന് ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യമായൊരു ചടങ്ങായിരിക്കും വിവാഹം എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ രണ്ട് ഹിറ്റ് സിനിമകളുടെ സംവിധാകനെയാണ് അനുഷ്‌ക വിവാഹം കഴിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

അനുഷ്‌ക പ്രതികരിച്ചിട്ടില്ല

അതേസമയം വാര്‍ത്തകളോട് താരം അനുഷ്‌ക പ്രതികരിച്ചിട്ടില്ല. വിവാഹ വാര്‍ത്തകള്‍ ശരിയാണോ അതോ വെറും ഗോസിപ്പാണോ എന്ന് അനുഷ്‌ക തന്നെ വ്യക്തമാക്കന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നേരത്തെ ബാഹുബലിയ്ക്ക് ശേഷം അനുഷ്‌കയും പ്രഭാസും പ്രണയത്തിലാണെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇരുവരും ഉടന്‍ വിവാഹം കഴിക്കുമെന്ന് വരെ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകളെല്ലാം വ്യാജമാണെന്ന് വ്യക്തമാക്കി അനുഷ്‌ക തന്നെ വ്യക്തമാക്കുകയായിരുന്നു.

വിവാഹം കഴിക്കുകയാണെങ്കില്‍ അറിയിക്കാം

''എനിക്ക് പ്രഭാസിനെ 15 വര്‍ഷമായി അടുത്തറിയാം. എന്റെ മൂന്ന് മണി സുഹൃത്തുക്കളില്‍ ഒരാളാണ് പ്രഭാസ്. ഞങ്ങള്‍ രണ്ടു പേരും അവിവാഹിതരും നല്ല ഓണ്‍ സ്‌ക്രീന്‍ ജോഡിയുമായത് കൊണ്ടാണ് ഞങ്ങളെ ചേര്‍ത്തുവച്ച് വാര്‍ത്തകള്‍ വരുന്നത്. ഞങ്ങള്‍ക്കിടയില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഇതിനോടകം തന്നെ പുറത്ത് വരുമായിരുന്ന്ു'' എന്നായിരുന്നു 2020 മാര്‍ച്ചില്‍ അനുഷ്‌ക പറഞ്ഞത്. പിന്നാലെ ഹൈദരാബാദ് സ്വദേശിയായൊരു ബിസിനസുകാരനുമായി അനുഷ്‌ക വിവാഹത്തിന് തയ്യാറെടുക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. രഞ്ജി ട്രോഫി താരവുമായി അനുഷ്‌ക പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം അനുഷ്‌ക തന്നെ നിഷേധിക്കുകയായിരുന്നു. ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ അറിയിക്കാം എന്നായിരുന്നു അനുഷ്‌ക പറഞ്ഞത്.

പ്രവചനം

ഇതിനിടെ അനുഷ്‌കയുടെ വിവാഹം അടക്കം പ്രവചിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് സെലിബ്രിറ്റി ജോത്സ്യനായ പണ്ഡിറ്റ് ജഗനാഥ് ഗുരുജി. നല്ല നടിയായ അനുഷ്‌ക തന്റെ പ്രൊഫഷണല്‍ ലൈഫും വ്യക്തിജീവിതവും തമ്മില്‍ കൂട്ടിക്കലര്‍ത്താന്‍ ആഗ്രഹിക്കാത്ത വ്യക്തതിയാണെന്നാണ് മുഖലക്ഷണം പറയുന്നതെന്നായിരുന്നു ജ്യോത്സ്യന്‍ പറഞ്ഞത്. താരത്തെക്കുറിച്ച് പ്രചരിച്ച പ്രണയ വാര്‍ത്തകളെല്ലാം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അഹങ്കാരമില്ല വ്യക്തിയാണ് അനുഷ്‌കയെന്നും ജീവിതവും ജോലിയും തമ്മില്‍ ബാലന്‍സ് ചെയ്ത് മുന്നോട്ട് പോവുകയാണ് അനുഷ്‌കയുടെ ആഗ്രഹമെന്നും അദ്ദേഹം പറയുന്നുണ്ട്.

എപ്പോള്‍ വിവാഹം

പിന്നാലെ അനുഷ്‌ക എപ്പോള്‍ വിവാഹം കഴിക്കുമെന്ന പ്രവചനവും ജോത്സ്യന്‍ നടത്തുന്നുണ്ട്. 2022ലോ അല്ലെങ്കില്‍ 2023 ന്റെ ആദ്യ മാസങ്ങളിലോ തന്നെ വിവാഹമുണ്ടാകുമെന്നാണ് ജോത്സ്യന്റെ പ്രവചനം. അനുഷ്‌കയുടെ വരന്‍ സിനിമയില്‍ നിന്നുള്ള ആളായിരിക്കില്ലെന്നും മറ്റൊരു മേഖയില്‍ മികവ് തെളിയിച്ചയാളായിരിക്കുമെന്ന് വരെ ജോത്സ്യന്‍ പ്രവചിക്കുന്നുണ്ട്. അതേസമയം ബോളിവുഡ് കരിയര്‍ അനുഷ്‌കയുടെ മനസിലില്ലെന്നും തെലുങ്കില്‍ അഭിനയിക്കുന്നിടത്തോളം കാലം അനുഷ്‌ക സൂപ്പര്‍ താരമായിരിക്കുമെന്നും ജോത്സ്യന്‍ പറയുന്നുണ്ട്.

Recommended Video

Highest paid South Indian actresses 2021
തീര്‍ത്തും വ്യക്തിപരമായ കാര്യം

എന്തായാലും വിവാഹമൊക്കെ തീര്‍ത്തും വ്യക്തിപരമായ കാര്യമാണെന്നും അത് അനുഷ്‌കയുടെ മാത്രം തീരുമാനമാണെന്നുമാണ് ആരാധകര്‍ പറയുന്നത്. പ്രവചനങ്ങള്‍ക്കൊന്നും അതില്‍ കാര്യമില്ലെന്നും ആരാധകര്‍ പറയുന്നു. അനുഷ്‌ക തന്നെ അത് അറിയിക്കുമെന്നും അവര്‍ പറയുന്നു. അതേസമയം നിശബ്ദം ആണ് അനുഷ്‌കയുടെ ്അവസാനം പുറത്തിറങ്ങിയ ചിത്രം.

Read more about: anushka shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X