ഞാനും സമാന്തയും മുന്നോട്ട് പോയിക്കഴിഞ്ഞു, സത്യം ഒരുനാള്‍ അറിയും; ആദ്യമായി പ്രതികരിച്ച് നാഗ ചൈതന്യ

സമീപകാലത്ത് സിനിമാ ലോകം ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു സമാന്തയുടേയും നാഗ ചൈതന്യയുടേയും വിവാഹ മോചനം. ആരാധകരുടെ പ്രിയപ്പെട്ട ജോഡി പിരിയുന്നവെന്ന വാര്‍ത്ത സിനിമാലോകത്ത് അമ്പരപ്പുണ്ടാക്കിയതായിരുന്നു. എന്തുകൊണ്ടാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതെന്ന് നാഗ ചൈതന്യയും സമാന്തയും ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ ഈ വിവാഹ മോചനം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

കഴിഞ്ഞ ദിവസം കോഫി വിത്ത് കരണില്‍ സമാന്ത അതിഥിയായി എത്തിയിരുന്നു. തന്റെ വിവാഹ മോചനത്തെക്കുറിച്ചും താനും നാഗ ചൈതന്യയും തമ്മില്‍ ഇപ്പോഴുള്ള ബന്ധത്തെക്കുറിച്ചുമൊക്കെ സമാന്ത ഷോയില്‍ സംസാരിച്ചിരുന്നു. ഇതോടെയാണ് സമാന്തയും നാഗ ചൈതന്യയും തമ്മിലുള്ള വേര്‍ പിരിയില്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

Samantha

ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ ലാല്‍ സിംഗ് ഛദ്ദയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ ഇതേ വിഷയത്തില്‍ നാഗ ചൈതന്യയും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ആമിര്‍ ഖാന്‍ നായകനാകുന്ന ലാല്‍ സിംഗ് ഛദ്ദയിലൂടെ നാഗ ചൈതന്യയും ബോളിവുഡില്‍ അരങ്ങേറുകയാണ്. തന്റെ വ്യക്തിജീവിതത്തേയും പ്രൊഫണഷല്‍ ജീവിതത്തേയും കുറിച്ചൊക്കെ താരം സംസാരിക്കുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് നാഗ ചൈതന്യ മനസ് തുറന്നത്.

''ഇത് മടുപ്പിക്കുന്നതാണ്. ഞാന്‍ ഇവിടെ വന്നിരിക്കുന്നത് ഒരു നടന്‍ ആയിട്ടാണ്. എന്റെ പ്രൊഫഷണ്‍ ജീവിതത്തെക്കുറിച്ച് സംസാരിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. എന്റെ വ്യക്തിജീവിതം ചര്‍ച്ചാ വിഷയം ആക്കാന്‍ താല്‍പര്യമില്ല. നമ്മളെല്ലാവര്‍ക്കും ഒരു സ്വകാര്യമായ ഇടമണ്ടാകും. അതിനാലാണ് അതിനെ വ്യക്തിജീവിതം എന്നു വിളിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഈ ജോലിയില്‍ വ്യക്തിജീവിതവും ചര്‍ച്ചയാകും. ഈ ജോലിയുടെ ബാധ്യതയാണത്'' എന്നായിരുന്നു താരം പറഞ്ഞത്.

''അത് ബാധിക്കാതെ നോക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. സത്യത്തില്‍ എല്ലാ താരങ്ങളും ഇത് നേരിടുന്നുണ്ട്. എന്റെ പ്രൊഫഷണല്‍ നേട്ടങ്ങളേക്കാള്‍ എന്റെ വ്യക്തിജീവിതം വാര്‍ത്തയാകുന്നത് മടുപ്പിക്കുന്നതാണ്. പക്ഷെ പ്രൊഫഷണല്‍ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് തോന്നുന്നത്. വ്യക്തിജീവിതത്തിലെ കാര്യങ്ങള്‍ വരും പോകും'' എന്നും നാഗ ചൈതന്യ പറയുന്നുണ്ട്.

വിവാഹ മോചനത്തിന് ശേഷം താന്‍ നിശബ്ദനായതിനെക്കുറിച്ചും അഭിമുഖത്തില്‍ നാഗ ചൈതന്യ മനസ് തുറക്കുന്നുണ്ട്. ''ഞങ്ങള്‍ രണ്ടു പേര്‍ക്കും പറയാനുള്ളതെല്ലാം ആ പ്രസ്താവനയിലുണ്ടായിരുന്നു. വ്യക്തിജീവിതത്തില്‍ ഞാന്‍ എന്നും അങ്ങനെയായിരുന്നു. പങ്കുവെക്കണം എന്ന് എനിക്ക് തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ മാധ്യമങ്ങളെ അറിയിക്കാറുണ്ട്. അത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും. ഞങ്ങളുടെ കാര്യത്തില്‍ സമാന്ത മുന്നോട്ട് പോയിരിക്കുകയാണ്. ഞാനും മുന്നോട്ട് പോയി. അതില്‍ കൂടുതലൊന്നും ലോകത്തെ അറിയിക്കണമെന്നില്ല'' എന്നാണ് താരം വ്യക്തമാക്കുന്നത്.

തന്നെക്കുറിച്ചുള്ള കിംവദന്തികളെ താന്‍ അവഗണിക്കുന്നതിനെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. സമയം കടന്നു പോകുമ്പോള്‍ എല്ലാ അഭ്യൂഹങ്ങളും അവസാനിക്കുമെന്നാണ് നാഗ ചൈതന്യ പറയുന്നത്.

''എന്റെ സുഹൃത്തുക്കള്‍ക്കും, വേണ്ടപ്പെട്ടവര്‍ക്കും അറിയാം. വാര്‍ത്തകള്‍ മാറി വരും. എല്ലാ ഊഹാപോഹങ്ങളും താല്‍ക്കാലികം മാത്രമാണ്. ഞാന്‍ പ്രതികരിക്കും തോറും വാര്‍ത്തയാവുകയേയുള്ളൂ. ഞാന്‍ അതിനെ അതിന്റെ പാട്ടിന് വിടും. പതിയെ മങ്ങി പോകും'' എന്നാണ് താരം പറയുന്നത്.

2017 ലായിരുന്നു സമാന്തയും നാഗ ചൈതന്യയും വിവാഹം കഴിക്കുന്നത്. തങ്ങളുടെ വിവാഹത്തിന്റെ നാലാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം മുമ്പ്, 2021 ഒക്ടോബര്‍ രണ്ടിന് സമാന്തയും നാഗ ചൈതന്യയും തങ്ങള്‍ പിരിഞ്ഞതായി അറിയിക്കുകയായിരുന്നു. സംയുക്ത പ്രസ്താവനയിലൂടെയായിരുന്നു താരങ്ങള്‍ വിവാഹ മോചന വാര്‍ത്ത അറിയിച്ചത്. വലിയ ചര്‍ച്ചയായ വിവാഹ മോചനമായിരുന്നു ഇത്.

Read more about: samantha naga chaitanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X