'താങ്കൾക്ക് എങ്ങനെയാണ് മുംബൈയിൽ നിന്ന് സുന്ദരിമാരെ കിട്ടുന്നത്?' മോഹൻബാബുവിന് മറുപടിയുമായി നാ​ഗാർജുന

ടോളിവുഡിന്റെ സൂപ്പർസ്റ്റാറാണ് നാ​ഗാർജുന അക്കിനേനി. നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറാൻ അക്കിനേനിക്ക് വളരെ പെട്ടെന്ന് സാധിച്ചു. അതിനാൽ തന്നെ അഭിനയ ജീവിതത്തിൽ നിരവധി വിവാദങ്ങളിൽ താരം ഏർപ്പെട്ടിട്ടുണ്ട്. നാ​ഗാർജുനയും മഞ്ചു ലക്ഷ്മിയും തമ്മിലുള്ള ഒരു ടിവി ഷോയുടെ ചില ഭാ​ഗങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. 'മഞ്ചു ലക്ഷ്മി' അവതാരികയായി വന്ന ഒരു ടെലിവിഷൻ പരിപാടിയിൽ നാഗാർജുന ഒരു എപ്പിസോഡിൽ വന്നിരുന്നു.

'മോഹൻ ബാബു' എന്ന തെലു​ഗു നടന്റെ ​രസകരമായ ചോദ്യമാണ് വീണ്ടും ചർച്ചയാവുന്നത്. മഞ്ചു ലക്ഷ്മിയുടെ പിതാവാണ് മോഹൻ ബാബു. 500ൽ അധികം സിനിമകളിൽ അഭിനയിച്ച മോഹൻ ബാബു ഇപ്പോൾ രാഷ്ട്രീയത്തിലാണ് കൂടുതലും പ്രവർത്തുക്കുന്നത്. രാഷ്ട്രീയത്തിൽ എത്തിയതിനു ശേഷവും സിനിമയിൽ ഇടക്ക് അഭിനയിച്ചു. മഞ്ചു ലക്ഷ്മിയുടെ പരിപാടിക്കിടെ ലക്ഷ്മി നാഗാർജുനയോട് ചോദിച്ച ചോദ്യം ഇതാണ്. "എങ്ങനെയാണ് നാ​ഗാർജുനക്ക് മാത്രം മുംബൈയിൽ നിന്ന് ഇത്രയും നായികമാരെ കിട്ടുന്നത്? തെലു​ഗിൽ അത്രയും സുന്ദരികൾ ഇല്ലേ?"

Nagarjuna

ലക്ഷ്മിയോട് മോഹൻ ചോദിക്കാൻ ഏൽപ്പിച്ച ചോദ്യമായിരുന്നു അത്. ശരിക്കും രസകരമായൊരു ചോദ്യം. അതിലും മനോഹരമായാണ് നാ​ഗാർജുന ഇതിന് മറുപടി നൽകിയത്. "മുംബൈയിൽ നിന്ന് നായികാരുമായി അഭിനയിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒന്നാമത് അവർക്ക് കൃത്യമായി തെലു​ഗു അറിയില്ല. ഷൂട്ടിം​ഗ് സമയത്ത് നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും. അവർക്ക് മനസിലാവുന്നതു പോലെ എല്ലാം വളരെ കൃത്യമായി ചെയ്യേണ്ടി വരും. തെലു​ഗിൽ നിന്ന് പൊതുവേ പെൺകുട്ടികൾ അഭിനയ രം​ഗത്തേക്ക് വരുന്നില്ല."

"അതിനർത്ഥം ഇവിടെ സുന്ദരികളായ പെൺകുട്ടികൾ ഇല്ല എന്നല്ല. പക്ഷേ ആരും തന്നെ ഈ മേഖലയിലേക്ക് വരുന്നില്ല. എനിക്ക് ഒരു മകൾ ഉണ്ടായിരുന്നെങ്കിൽ അവളെ ഞാൻ ആദ്യം ഒരു അഭിനേത്രിയാക്കും. പെൺകുട്ടികളുടെ കാര്യത്തിൽ മാത്രമല്ല, പൊതുവേ ഇന്നത്തെ ജനറേഷൻ തന്നെ ഇങ്ങനെയാണ്. എനിക്കീ പുതിയ ജനറേഷനിൽ നിന്ന് വരുന്ന അഭിനേതാക്കളെ ഇഷ്ടമല്ല. കാരണം അവരൊന്നും പുതിയതായി ഒന്നും ചെയ്യുന്നില്ല. ആദ്യമായി ഇന്റസ്ട്രിയിൽ വന്നപ്പോൾ ഞാൻ ചെയ്ത വ്യത്യസ്ത ചിത്രങ്ങളായിരുന്നു ​ഗീതാഞ്ജലിയും ശിവ എന്ന ചിത്രവും." നാ​ഗാർജുന പറഞ്ഞു.

Nagarjuna

മോഹൻ ബാബുവും നാ​ഗാർജുനയും തമ്മിൽ നല്ലൊരു ബന്ധമുണ്ട്. അധിപതി, അണ്ണമയ്യ, മുരളി കൃഷ്ണുഡു, പ്രേമ യുദ്ധം അങ്ങനെ ഒരുപാട് സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മോഹൻ ബാബു നായക നടനായിട്ടാണ് കൂടുതലും തിളങ്ങിയത്. അഭിനയത്തിലെ മികവിന് 2007ൽ അദ്ദേഹത്തിന് പത്മശ്രീ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയത്തിനൊപ്പം നിർമ്മാണ മേഖലയിലും മോഹന ബാബു ശ്രദ്ധിച്ചിരുന്നു.

മോഹൻ ബാബുവിന്റെ മൂന്ന് മക്കളും സിനിമയിൽ സജീവമാണ്. ആദ്യ ഭാര്യ വിദ്യാ ദേവിയിൽ ഉള്ള മക്കളാണ് മഞ്ചു ലക്ഷ്മിയും മഞ്ചു വിഷ്ണുവും. വിദ്യാ ദേവിയുടെ മരണ ശേഷം സഹോദരി നിർമല ദേവിയെ മോഹൻ ബാബു വിവാഹം ചെയ്യുകയും അതിൽ മഞ്ചു മനോജ് എന്ന മകനുമുണ്ട്. മൂന്ന് പേരും അഭിനേതാക്കളാണ്. മഞ്ചു ലക്ഷ്മി 'മോൺസ്റ്റർ' എന്ന ചിത്രത്തിൽ മോഹൻലാലിന്റെ കൂടെ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. തെലു​ഗു, തമിഴ്, ഹിന്ദി, ഇം​ഗ്ലീഷ് ചിത്രങ്ങളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: nagarjuna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X