Don't Miss!
- News
ബിബിസി ഡോക്യുമെന്ററി പ്രദർശനം; സംസ്ഥാനത്ത് വ്യാപക സംഘർഷം, പൂജപ്പുരയിൽ പോലീസും ബിജെപിക്കാരും തമ്മിൽ ഏറ്റുമുട്ടൽ
- Automobiles
കെഎസ്ആർടിസി ലാഭത്തിലേക്ക് കുതിച്ചുയരാൻ പുത്തൻ ഐഡിയയുമായി എംഡി
- Sports
ഐസിസി ടീം ഓഫ് ദി ഇയര്‍- കോലിയും ബുംറയുമില്ല! ഇന്ത്യയില്‍ നിന്നു ഒരാള്‍ മാത്രം
- Finance
ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാ
- Lifestyle
പതിയേ ഓര്‍മ്മശക്തിയും ഏകാഗ്രതയും നശിപ്പിക്കും അഞ്ച് ഭക്ഷണങ്ങള്‍
- Travel
ബോട്ടിലെ മൂന്നു മണിക്കൂര്‍ യാത്രയ്ക്ക് വെറും 300 രൂപ, കായല്‍ കാണാൻ വേറെങ്ങും പോകേണ്ട! സീ അഷ്ടമുടി വരുന്നു
- Technology
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
ഇങ്ങനെ സ്വയം കൊച്ചാകരുത്! ബാലയ്യയ്ക്കെതിരെ പരസ്യ താക്കീതുമായി നാഗ ചൈതന്യ
തെലുങ്ക് സിനിമയിലെ ഇതിഹാസ താരമാണ് എഎന്‍ആര്‍ എന്ന് വിളിക്കപ്പെടുന്ന അക്കിനേനി നാഗേശ്വര റാവു. 75 വര്‍ഷം നീണ്ടു നില്ക്കുന്ന തന്റെ കരിയറില്‍ അദ്ദേഹം ഒരുപാട് പുരസ്കാരങ്ങല്‍ നേടിയിട്ടുണ്ട്. 1976 ല്‍ അന്നപൂര്‍ണ സ്റ്റുഡിയോസ് സ്ഥാപിച്ചതും 2011 ല്‍ അന്നപൂര്‍ണ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഫിലിം ആന്റ് മീഡിയ സ്ഥാപിച്ചതുമൊക്കെ അദ്ദേഹമാണ്. എഎന്‍ആറിന്റെ പാതയിലൂടെ മകന് നാഗാര്‍ജുന തെലുങ്കിലെ സൂപ്പര്‍ താരമായി മാറി.
നാഗാര്‍ജുനയ്ക്ക് പിന്നാലെ മക്കളായ നാഗ ചൈതന്യയും അഖില്‍ അക്കിനേനിയും സിനിമയിലെത്തുകയും സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്തു. അങ്ങനെ തെലുങ്ക് സിനിമാ ലോകം വളരെ ആദരവോടെ കാണുന്ന എഎന്ആറിനെതിരെ മോശം പരാമര്‍ശം നടത്തി വിവാദത്തില്‍ പെട്ടിരിക്കുകയാണ് സൂപ്പര്‍ താരമായ ബാലയ്യ എന്ന നന്ദമുരി ബാലകൃഷ്ണ. വിശദമായി വായിക്കാം തുടര്‍ന്ന്.

കഴിഞ്ഞ ദിവസമായിരുന്നു ബാലയ്യയുടെ സിനിമയായ വീര സിംഹ റെഡ്ഡിയുടെ വിജയാഘോഷം നടത്തിയത്. ഇതിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ബാലയ്യുടെ മോശം പരാമര്‍ശം. തന്റെ അച്ഛനും തെലുങ്ക് സിനിമയിലെ ഇതിഹാസ താരവുമായ എന്‍ടിആര്‍ സീനിയറിനെക്കുറിച്ച് സംസാരിക്കവെ അക്കിനേനി നാഗേശ്വര റാവുവിനേയും എസ് വി രംഗ റാവുവിനേയും പരിഹസിക്കുകയായിരുന്നു ബാലയ്യ.
''എന്റെ അച്ഛനും ചില പ്രതിയോഗികളുണ്ടായിരുന്നു, ഒരു രംഗ റാവു, അക്കിനേനി, തൊക്കിനേനി അങ്ങനെ കുറിച്ച് പേര്'' എന്നായിരുന്നു ബാലയ്യ പറഞ്ഞത്. അധികം വൈകാതെ തന്നെ ഈ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. എഎന്‍ആറിന്റെ ഓര്‍മ്മ ദിവസം കൂടിയായ ജനുവരി 22 നായിരുന്നു ബാലയ്യുടെ പരാമര്‍ശം എന്നത് വിവാദത്തിന്റെ ആക്കം കൂട്ടുന്നതായിരുന്നു.
സോഷ്യല്‍ മീഡയയിലൂടെ നിരവധി പേരാണ് ബാലയ്യയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പിന്നാലെ എഎന്‍ആറിന്റെ കൊച്ചുമക്കളായ നാഗ ചൈതന്യയും അഖില്‍ അക്കിനേനിയും രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു താരങ്ങള്‍ ബാലയ്യയ്ക്കെതിരെ രംഗത്തെത്തിയത്. ''എന്‍ടിആറും അക്കിനേനി നാഗേശ്വര റാവുവും എസ് വി രംഗ റാവുവിന്റേയും ക്രിയാത്മക സംഭാവനകള്‍ തെലുങ്ക് സിനിമയുടെ അഭിമാനവും നെടുംതൂണുമാണ്. അവരെ അപമാനിക്കുന്നത് നമ്മളെ തന്നെ കൊച്ചാക്കുന്നതിന് തുല്യമാണ്'' എന്നായിരുന്നു താരങ്ങളുടെ പ്രതികരണം.
സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബാലയ്യ ചെയ്തത് വളരെ മോശമായിപ്പോയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സിനിമയില്‍ വലിയ വലിയ തത്വങ്ങള്‍ പറയുന്നയാള്‍ ജീവിതത്തില്‍ അത് പാലിക്കുക കൂടി വേണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മുമ്പ് തന്റെ സിനിമയുടെ വിജയാഘോഷത്തിനിടെ നാഗാര്‍ജുന എന്‍ടിആറിനെ ആദരവോടെ സ്മരിച്ചതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇതിനിടെ സംഭവത്തില്‍ ബാലയ്യ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഓള് ഇന്ത്യ അക്കിനേനി ഫാന്‍സ് അസോസിയേഷന്. അക്കിനേനി നാഗാര്‍ജുന ഒരിക്കല്‍ പോലും ഇത്തരത്തില്‍ നന്ദമുരി താരങ്ങളെക്കുരിച്ച് മോശമായൊരു പ്രസ്താവനയും നടത്തിയിട്ടില്ല. താന്‍ എന്താണ് പറയുന്നത് എന്നു പോലും ബാലകൃഷ്ണയ്ക്ക് അറിയില്ല. അദ്ദേഹം തന്റെ പ്രസ്താവനയില്‍ മാപ്പ് പറയണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.
സംഭവം തെലുങ്ക് സിനിമാ ലോകത്ത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. കാലങ്ങളായി തെലുങ്ക് സിനിമയെ നയിക്കുന്ന രണ്ട് കുടുംബങ്ങളിലെ താരങ്ങളാണ് ഇപ്പോള്‍ മുഖാമുഖം എത്തിയിരിക്കുന്നത്. സംഭവത്തില്‍ നാഗാർജുനയുടെ പ്രതികരണം എന്തായിരിക്കും എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. മുമ്പും തന്റെ വിവാദ പ്രസ്താവനകളിലൂടേയും ചെയ്തികളിലൂടേയും വാർത്ത സൃഷ്ടിച്ചിട്ടുണ്ട് ബാലയ്യ.
കഴിഞ്ഞ ദിവസം റിലീസായ വീര സിംഹ റെഡ്ഡി മികച്ച വിജയമായി മാറിയിരിക്കുകയാണ്. ശ്രുതി ഹാസനും മലയാളി നടി ഹണി റോസുമാണ് ചിത്രത്തിലെ നായികമാർ.