ഞങ്ങള്‍ക്കിടയിലേക്ക് മൂന്നാമതൊരാള്‍ വന്നു, അതോടെ എല്ലാം വികൃതമായി; സമാന്തയെക്കുറിച്ച് നാഗ ചൈതന്യ
സിനിമാ ലോകം ഏറെ ചര്‍ച്ച ചെയ്ത വിവാഹ മോചനമായിരുന്നു സമാന്തയുടേയും നാഗ ചൈതന്യയുടേയും. ഒരുമാസത്തോളം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് തങ്ങള്‍ പിരിഞ്ഞ വിവരം സമാന്തയും നാഗ ചൈതന്യയും അറിയിച്ചത്. 2017 ല്‍ വിവാഹിതരായ ഇരുവരും അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് പിരിയാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് പിരിയുന്നത് എന്ന് താരങ്ങള്‍ പറഞ്ഞിരുന്നില്ല. ഇത് പലതരത്തിലുള്ള കഥകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിലേക്ക് നയിച്ചു.
ഇപ്പോഴിതാ ഈടൈംസിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ വേര്‍പിരിയലിനെക്കുറിച്ച് നാഗ ചൈതന്യ പ്രതികരിച്ചിരിക്കുകയാണ്. തന്റെ പുതിയ സിനിമയായ കസ്റ്റഡിയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് നാഗ ചൈതന്യയുടെ പ്രതികരണം. ഒരു സിനിമയുടെ പ്രചരണത്തിനായി എത്തുമ്പോള്‍ വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിക്കുന്നതിനെ എങ്ങനെയാണ് സമീപിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നാഗ ചൈതന്യ.

തുടക്കത്തില്‍ താന്‍ ഇത്തരം ചോദ്യങ്ങളെ അവഗണിക്കുകയായിരുന്നു ചെയ്തിരുന്നതെന്നാണ് നാഗ ചൈതന്യ പറയുന്നത്. പക്ഷെ ഇപ്പോള്‍ ചോദ്യം ചോദിക്കുന്നവരോട് തനിക്കൊരു കാര്യം ചോദിക്കാനുണ്ടെന്ന് നാഗ ചൈതന്യ പറയുന്നു. ''എന്തിനാണ് ആളുകള്‍ ഇപ്പോഴും എന്റെ വിവാഹത്തെക്കുറിച്ച് ചോദിക്കുന്നത്? എന്തിനാണ് ആളുകള്‍ ഇപ്പോഴും അതേക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത്?'' എന്നായിരുന്നു നാഗ ചൈതന്യയുടെ ചോദ്യം. പിന്നാലെ താരം തങ്ങള്‍ ഇരുവരും ജീവിതത്തില്‍ മുന്നോട്ട് പോവുകയാണെന്നും നാഗ ചൈതന്യ പറയുന്നു.
''അതെ. ഞങ്ങള്‍ പിരിഞ്ഞിട്ട് രണ്ട് വര്‍ഷത്തിലധികമായി. ഔദ്യോഗികമായി പിരിഞ്ഞിട്ട് ഒരു വര്‍ഷവും. കോടതി ഞങ്ങള്‍ വിവാഹമോചനം നല്‍കി. ഞങ്ങള്‍ രണ്ടു പേരും അവരവരുടെ ജീവിതത്തില്‍ മുന്നോട്ട് പോന്നു. എനിക്ക് എന്റെ ജീവിതത്തിലെ ആ ഘട്ടത്തോടെ അതിയായ ബഹുമാനമുണ്ട്'' എന്നായിരുന്നു താരം പറഞ്ഞത്. സമാന്ത വളരെ നല്ലൊരു വ്യക്തിയാണെന്നും അവള്‍ ജീവിതത്തില്‍ സന്തോഷം അര്‍ഹിക്കുന്നുണ്ടെന്നും നാഗ ചൈതന്യ പറഞ്ഞു.
''എനിക്കറിയാം. അവള്‍ വളരെ നല്ലൊരു വ്യക്തിയാണ്. ജീവിതത്തില്‍ അവള്‍ സന്തോഷം അര്‍ഹിക്കുന്നുണ്ട്. മീഡിയ അഭ്യൂഹങ്ങള്‍ പരത്തുമ്പോഴാണ് ഞങ്ങള്‍ക്കിടയിലെ കാര്യങ്ങള്‍ വികൃതമാകുന്നത്. ജനങ്ങളുടെ കണ്ണില്‍ നിന്നും ആ പരസ്പര ബഹുമാനം എടുത്ത് കളയപ്പെട്ടിരിക്കുകയാണ്. എനിക്ക് അതോര്‍ക്കുമ്പോഴാണ് വിഷമം'' എന്നാണ് നാഗ ചൈതന്യ പറഞ്ഞത്. ''അവര്‍ മൂന്നാമതൊരാളെ ഇതിലേക്ക് കൊണ്ടു വരും. എന്റെ ഭൂതകാലവുമായി ഒരു ബന്ധവുമില്ലാത്ത ഒരാളെ. തലക്കെട്ട് ഉണ്ടാക്കാന്‍ മാത്രമാണ്. അനാവശ്യമായി വലിച്ചപ്പെടുന്ന ആ വ്യക്തിയോട് കാണിക്കുന്ന അനാദരവ് ആണത്'' എന്നാണ് താരം പറഞ്ഞത്.

അതേസമയം പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നാഗ ചൈതന്യ ജീവിതത്തില്‍ മറ്റൊരാളെ കണ്ടെത്തിയിരിക്കുകയാണ്. നടി ശോഭിത ധൂലിപാലയും നാഗ ചൈതന്യയും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും പരസ്യമായി ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ഇരുവരും ലിവിംഗ് ടുഗദറിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്കിലും തമിഴിലും ഹിന്ദിയിലും മലയാളത്തിലുമെല്ലാം അഭിനയിച്ച് കയ്യടി നേടിയ നടിയാണ് ശോഭിത ധൂലിപാല.
എന്നാല്‍ സമാന്തയാകട്ടെ പാന്‍ ഇന്ത്യന്‍ താരമായി നിറഞ്ഞു നില്‍ക്കുകയാണ്. ദ ഫാമിലി മാന്‍ സീസണ്‍ 2വിലൂടെയാണ് സമാന്ത പാന്‍ ഇന്ത്യന്‍ താരമായി മാറുന്നത്. താരം ഇപ്പോള്‍ സിറ്റഡല്‍ സീരിസിലാണ് അഭിനയിക്കുന്നത്. അധികം വൈകാതെ തന്നെ താരത്തിന്റെ ഹിന്ദി ചിത്രങ്ങളും ഒരുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


Click it and Unblock the Notifications











