വിവാഹവും വേർപിരിയലും; നാ​ഗാർജുനയുടെ അതേ പാത പിന്തുടർന്ന് മകൻ നാ​ഗചൈതന്യയും

ഗോസിപ്പുകൾക്ക് വിരാമമിട്ടു കൊണ്ട് നാ​ഗാർജുനയുടെ ചിത്രങ്ങൾ സത്യമായിരിക്കുന്നു. അഭ്യൂഹങ്ങളെന്ന് എല്ലാവരും ചിരിച്ചു തള്ളിയ നാഗചൈതന്യ- ശോഭിത ദുലിപാല വിവാഹം ഉടൻ. ആരാധകർ വല്ലാത്ത ഞെട്ടലിലാണ്. ചായ് സാമിനെ വിട്ട് പിരിഞ്ഞെങ്കിലും ഇന്നും ഇരുവരുടെയും ജോഡി പൊരുത്തം എല്ലാവർക്കും ഇഷ്ടമാണ്. നാ​ഗചൈതന്യക്കൊപ്പം ശോഭിതയെ സങ്കൽപ്പിക്കാൻ സാധിക്കാതെയാണ് ആരാധകരും ഒരു നിമിഷം നിശബ്ദമായി. ഇനി ചായ് ശോഭിതക്കു സ്വന്തം. നാ​ഗാർജുന തന്നെയാണ് ഈ വിവരം ലോകത്തിനോട് വിളിച്ചു പറഞ്ഞത്.

നാ​ഗചൈതന്യ തന്റെ അച്ഛന്റെ അതേ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. 1984ൽ ലക്ഷ്മി ദ​​​ഗുബാട്ടിയെ ആണ് നാ​ഗാർജുന ആദ്യം വിവാഹം ചെയ്യുന്നത്. തെലു​ഗു നടൻ വെങ്കിടേഷ് ദ​ഗുബാട്ടിയുടെ സഹോദരിയാണ് ലക്ഷ്മി. നാ​ഗാർജുനയുടേയും ലക്ഷ്മിയുടേയും മകനാണ് നാ​ഗചൈതന്യ. എന്നാൽ 1990 ഇരുവരും വേർപിരിഞ്ഞു. അതിനു ശേഷം അഭിനേത്രി അമലയുമായി നാ​ഗാർജുന പ്രണയത്തിലായി. ഇരുവരുടേയും ബന്ധത്തെ കുറിച്ച് സിനിമാ ലോകം പോലും നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ നാ​ഗാർജുനയുടെ വിവാഹ മോചനത്തിനു ശേഷമാണ് ഇരുവരും തമ്മിലുള്ള ബന്ധം തുറന്നു പറഞ്ഞത്.

Naga Chaitanya

1992ലാണ് അമലയും നാ​ഗാർജുനയും വിവാഹിതരാവുന്നത്. ഇവരുടെ മകനാണ് അഖിൽ അക്കിനേനി. ഇതേ പോലെ തന്നെയാണ് നാഗചൈതന്യയും സാമന്ത രുത്ത് പ്രഭുവും തമ്മിലുള്ള വിവാഹവും വിവാഹ മോചനവും. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് 2017 ൽ ഇരുവരും പ്രണയത്തിലാവുന്നത്. യെ മായാ ചേസാവേ എന്ന തെലു​ഗു ചിത്രത്തിലൂടെയാണ് സാമന്തയും നാ​ഗചൈതന്യയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നതും പ്രണയത്തിലാവുന്നതും. പിന്നീട് നീണ്ട ഏഴ് വർഷത്തിനൊടുവിൽ വിവാഹം.

വിവാഹത്തിനു ശേഷം നാലു വർഷം കൊണ്ട് ഡിവോഴ്സും സംഭവിച്ചു. ആരാധകരെ ഞെട്ടിച്ചു കൊണ്ടുള്ള വാർത്തയായിരുന്നു ഇരുവരുടേയും വിവാഹ മോചനം. ഇരുവരുടേയും വളരെ സന്തോഷത്തോടെയുള്ള ദാമ്പത്യ ജീവിതമായിരുന്നു. വേർപിരിയൽ വാർത്ത വന്ന സമയത്തായിരുന്നു പുഷ്പയിലെ സാമന്തയുടെ വൈറൽ ഐറ്റം ഡാൻസും ഹിറ്റായത്. അതുമായി ബന്ധപ്പെട്ട് പലതരം ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു.

കൃത്യം ഒരു വർഷത്തിനു ശേഷം നാ​ഗചൈതന്യ വീണ്ടും ഡെയ്റ്റി​ഗിലാണെന്ന് അഭ്യൂഹങ്ങൾ വന്നു. പ്രണയിനിയുടെ സ്ഥാനത്ത് ശോഭിത ദുലിപാലയും. അവിശ്വസനീയം തന്നെയായിരുന്നു. അതിനാൽ ഇതെല്ലാം വെറും അഭ്യൂഹങ്ങളെന്ന് ആളുകൾ വിശ്വസിച്ചു. ലണ്ടനിൽ വെച്ച് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പ്രചരിച്ചു. ഒരുമിച്ച് വൈൻ കുടിക്കുന്ന ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. എന്നിട്ടും ആ വാർത്തകൾ വെറും ​ഗോസിപ്പുകളായി തന്നെ നിന്നു. ഇന്ന് അതിനെല്ലാം നാ​ഗാർജുന തന്നെ വ്യക്തത നൽകി.

Naga Chaitanya

ഹൈദരബാദിൽ വെച്ചായിരുന്നു നാഗചൈതന്യയുടേയും ശോഭിത ദുലിപാലയുടേയും വിവാഹം നിശ്ചയിച്ചത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ഒരു പ്രൈവറ്റ് ഫങ്ഷനായിരുന്നു അത്. പുതിയ മരുമകളെ തന്റെ കുടുംബത്തിലേക്ക് സ്വാ​ഗതം ചെയ്ത് കൊണ്ടുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിലൂടെ നാ​ഗാർജുന പങ്കു വെച്ചിട്ടുണ്ട്. വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷമുള്ള ചിത്രങ്ങളാണ് അവ. ഇരുവരും ട്രഡീഷണൽ വസ്ത്രങ്ങൾ ധരിച്ചാണ് ചടങ്ങിൽ പങ്കെടുത്തത്.

നാ​ഗാർജുനയെ പോലെ മകനും രണ്ടാമത് വിവാഹം ചെയ്തു. അതും ഒരു അഭിനേത്രി തന്നെയാണ്. വിവാഹ ശേഷം അമല സിനിമയിൽ അഭിനയിക്കാൻ പാടില്ല എന്നായിരുന്നു നാ​ഗാർജുനയുടെ ഡിമാന്റ്. അതുപോലെ സംഭവിച്ചതിനാൽ ഇരുവരും 32 വർഷങ്ങളായി ഒരുമിച്ച് ജീവിക്കുന്നു. എന്നാൽ നാ​ഗചൈതന്യയും ഇത്തരത്തിൽ ശോഭിതയോട് ഡിമാന്റ് വെക്കുമോ?. അച്ഛന്റെ അതേ പാത പിന്തുടരുന്നതിനാൽ ഈ വിവാഹത്തോടെ ഇരുവർക്കും സന്തോഷമുള്ള ജീവിതം ഉണ്ടാവുമെന്നാണ് ആരാധകരുടെ അഭിപ്രായം.

Read more about: naga chaitanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X