യു-ടേണ്‍ അടിച്ച് കുടുംബം; ശോഭിതയെ കെട്ടരുതെന്ന് നാഗ ചൈതന്യയോട് പറഞ്ഞു; ചര്‍ച്ചയായി അമലയുടെ പ്രതികരണം
താരവിവാഹത്തിന് തയ്യാറെടുക്കുകയാണ് തെലുങ്ക് സിനിമാ ലോകം. നടന്‍ നാഗ ചൈതന്യയുടേയും നടി ശോഭിത ധൂലിപാലയുടേയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകരും താരങ്ങളുമെല്ലാം. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയം വലിയ വാര്‍ത്തയായി മാറുകയും ചെയ്തു. വിവാഹം അധികം വൈകാതെ തന്നെയുണ്ടാകുമെന്നാണ് താരങ്ങള്‍ അറിയിച്ചത്.
എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ഇരുവരുടേയും ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. നാഗ ചൈതന്യയുടേയും ശോഭിതയുടേയും വിവാഹത്തെക്കുറിച്ച് കുടുംബങ്ങള്‍ക്ക് ആശങ്കകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് വിവാഹത്തെക്കുറിച്ച് ജ്യോത്സ്യന്‍ നല്‍കിയ അപകട സൂചനയാണ്. ഇരുവരുടേയും വിവാഹം പ്രശ്‌നഭരിതമായിരിക്കും എന്നായിരുന്നു ജ്യോത്സ്യന്റെ പ്രവചനം.

ഇതിനിടെ ഇപ്പോഴിതാ നാഗ ചൈതന്യയുടെ രണ്ടാനമ്മയും നടിയുമായ അമല അക്കിനേനിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയാവുകയാണ്. ശോഭിതയുമായുള്ള നാഗ ചൈതന്യയുടെ ദാമ്പത്യം ദുരിതപൂര്‍ണമായിരിക്കും എന്ന ജ്യോത്സ്യന്റെ പ്രവചനത്തെക്കുറിച്ചും തുടര്‍ന്ന് കുടുംബം വിവാഹം വേണോ എന്ന കാര്യത്തില്‍ ആശങ്കയിലാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാകുന്നതിനിടെ അമല പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
''ഓരോ സൂര്യോദയവും പുതിയ തുടക്കം വാഗ്ദാനം ചെയ്യുന്നു. ദിവസം അര്‍ത്ഥവത്താക്കാനുള്ള അവസരം വാഗ്ദാനം ചെയ്യുന്നു'' എന്ന വാക്കുകളാണ് അമല പങ്കുവച്ചിരിക്കുന്നത്.
അതേസമയം റിപ്പോര്‍ട്ടുകള്‍ പറയുന്നത് നാഗ ചൈതന്യയും ശോഭിതയും വിവാഹം കഴിച്ചാല്‍ ഇരുവരും വിവാഹ മോചനത്തിലേക്ക് എത്തുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞുവെന്നാണ്. തുടര്‍ന്ന് നാഗാര്‍ജുനയും അമലയും രണ്ടാമതൊരു ജോത്സ്യനെ കൂടെ കണ്ടു. അദ്ദേഹവും അതേ പ്രവചനം തന്നെ നടത്തിയതോടെയാണ് കുടുംബം വിവാഹത്തെക്കുറിച്ച് മാറി ചിന്തിക്കാന്‍ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ജ്യോത്സ്യന്‍ വേണു സ്വാമിയും ഇരുവരുടേയും ഭാവി ജീവിതത്തെക്കുറിച്ച് പ്രവചനം നടത്തിയിരുന്നു. നാഗ ചൈതന്യയും ശോഭിതയും 2027 ല്‍ വിവാഹ മോചിതരാകും. അതിന് കാരണമാവുക ഒരു സ്ത്രീയായിരിക്കും എന്നുമായിരുന്നു വേണു സ്വാമിയുടെ പ്രവചനം. ഈ വീഡിയോ വൈറലായതോടെ വേണു സ്വാമിയ്‌ക്കെതിരെ നിയമനടപടികളുമായി തെലുഗു ഫിലിം ജേണലിസ്റ്റ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു.
നടി സമാന്തയുമായുള്ള വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് നാഗ ചൈതന്യ ശോഭിതയുമായുള്ള വിവാഹത്തിന് ഒരുങ്ങുന്നത്. 2017 ലായിരുന്നു നാഗ ചൈതന്യയും സമാന്തയും വിവാഹം കഴിക്കുന്നത്. ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും ജനപ്രീയ ജോഡിയായിരുന്നു ഇരുവരും. അതുകൊണ്ട് തന്നെ ആ വിവാഹ മോചനം വലിയ ഞെട്ടലാണ് ആരാധകര്‍ക്കിടയിലുണ്ടാക്കിയത്.

എന്നാല്‍ തങ്ങള്‍ പിരിഞ്ഞത് എന്തുകൊണ്ടാണെന്ന് സമാന്തയും നാഗ ചൈതന്യയും ഇതുവരേയും തുറന്നു പറഞ്ഞിട്ടില്ല. പിന്നീടാണ് നാഗ ചൈതന്യ ശോഭിതയുമായി പ്രണയത്തിലാകുന്നത്. മലയാളികള്‍ക്കും സുപരിചിതയായ നടിയാണ് ശോഭിത ധൂലിപാല. മൂത്തോനിലൂടെ മലയാളത്തില്‍ അരങ്ങേറിയ ശോഭിത കുറുപ്പില്‍ ദുല്‍ഖറിന്റെ നായികയായി എത്തിയും കയ്യടി നേടിയിരുന്നു.
ഇതിനിടെ ബോളിവുഡിലെ നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് സമാന്ത. ഫാമിലി മാന്‍ 2വിന്റെ വിജയത്തോടെയാണ് സമാന്ത പാന്‍ ഇന്ത്യന്‍ താരമാകുന്നത്. സമാന്തയുടെ പുതിയ സീരീസായ സിറ്റഡല്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.


Click it and Unblock the Notifications