നാഗ ചൈതന്യ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു! വധു ശോഭിതയല്ല; സിനിമയുമായി ഒരു ബന്ധവുമില്ലാത്ത സുന്ദരി
സമീപകാലത്ത് സിനിമാ ലോകത്തെയാകെ പിടിച്ചുലച്ച വിവാഹ മോചനമായിരുന്നു നാഗ ചൈതന്യയുടേയും സമാന്തയുടേയും. പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു. ഓണ്‍ സ്‌ക്രീനിലെ ജോഡി ജീവിതത്തിലും ഒരുമിച്ചപ്പോള്‍ ആരാധകര്‍ അത് ആഘോഷമാക്കി. എന്നാല്‍ തങ്ങളുടെ വിവാഹത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നതിന് തൊട്ട് മുമ്പ് ഇരുവരും പിരിയുകയായിരുന്നു. 2021 ഒക്ടോബര്‍ രണ്ടിനായിരുന്നു ഇരുവരും പിരിയുന്നത്.
സമാന്തയുമായുള്ള വിവാഹ ബന്ധം അവസാനിച്ച് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ നാഗ ചൈതന്യ തീരുമാനിച്ചുവെന്ന് വേണം പുതിയ റിപ്പോര്‍ട്ടുകള്‍ കേള്‍ക്കുമ്പോള്‍ കരുതാന്‍. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് നാഗ ചൈതന്യ രണ്ടാം വിവാഹത്തിന് തയ്യാറാവുകയാണെന്നാണ്.

യേ മായാ ചേസാവെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2017 ല്‍ സമാന്തയും നാഗ ചൈതന്യയും വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ ഈ ബന്ധം അധികകാലം നീണ്ടു പോയില്ല. സമാന്തയും നാഗ ചൈതന്യയും പിരിഞ്ഞുവെന്ന വാര്‍ത്ത വലിയ വാര്‍ത്തയായി മാറിയിരുന്നു. എന്നാല്‍ ഈ ബന്ധം അവസാനിച്ച് നാളുകള്‍ക്കകം തന്നെ നാഗ ചൈതന്യയുടെ പേര് ഗഗോസിപ്പ് കോളങ്ങളില്‍ ഇടം നേടി.
നടി ശോഭിത ധൂലിപാലയും നാഗ ചൈതന്യയും പ്രണയത്തിലാണെന്നായിരുന്നു വാര്‍ത്തകള്‍. ഇരുവരും ലിവിംഗ് ടുഗദറിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ പ്രണയ വാര്‍ത്തകളോട് നാഗ ചൈതന്യയും ശോഭിത ധൂലിപാലയും പ്രതികരിച്ചിട്ടില്ല. ഇതിനിടെയാണ് ഇപ്പോള്‍ നാഗ ചൈതന്യ വീണ്ടും വിവാഹിതനാകുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
അച്ഛന്‍ നാഗാര്‍ജുനയാണ് മകന്റെ രണ്ടാം വിവാഹത്തിന് മുന്‍കൈ എടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ വധു ശോഭിതയല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വലിയൊരു ബിസിനസ് കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് നാഗ ചൈതന്യ വിവാഹം കഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പെണ്‍കുട്ടിയോ പേരോ മറ്റോ പുറത്ത് വന്നിട്ടില്ലെങ്കിലും നാഗ ചൈതന്യയുടെ പ്രതിശ്രുത വധുവിന് സിനിമാ ലോകവുമായി യാതൊരു ബന്ധവുമില്ല എന്നാണ് കേള്‍ക്കുന്നത്. വാര്‍ത്തകളോട് നാഗ ചൈതന്യയോ കുടുംബമോ ഇതുവരേയും പ്രതികരിച്ചിട്ടില്ല.
നാഗ ചൈതന്യയും ശോഭിതയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത നാളുകളായി ഗോസിപ്പ് കോളങ്ങള്‍ ഭരിച്ചിരുന്നു. ഇരുവരുടേയും ബന്ധം തെളിയിക്കുന്ന പല റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വൈറലായിരുന്നു. ഇതിനിടെയാണ് നാഗ ചൈതന്യയുടെ ജീവിതത്തിലേക്ക് മറ്റൊരു പെണ്‍കുട്ടി കടന്നു വരുന്നുവെന്ന വാര്‍ത്ത പ്രചരിക്കുന്നത്. ഒരിക്കല്‍ നാഗ ചൈതന്യയും ശോഭിതയും തമ്മിലുള്ള പ്രണയ വാര്‍ത്തകളോട് സമാന്ത തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു.

''ആര് ആരെയാണ് പ്രണയിക്കുന്നതെന്നൊന്നും ഞാന്‍ ഗൗനിക്കാറില്ല. എത്ര പേരെ പ്രണയിച്ചാലും പ്രണയത്തിന്റെ വിലയറിയാത്തവര്‍ക്ക് അവസാനം കണ്ണീരാകും ബാക്കിയുണ്ടാവുക. കുറഞ്ഞത് ആ പെണ്‍കുട്ടിയെങ്കിലും സന്തോഷിക്കണം. അവന്‍ മാറുകയും ആ പെണ്‍കുട്ടിയെ നന്നായി നോക്കുകയും ചെയ്താല്‍ എല്ലാവര്‍ക്കും നല്ലത്'' എന്നായിരുന്നു സമാന്തയുടെ പ്രതികരണം. അതേസമയം തങ്ങള്‍ എന്തുകൊണ്ട് പിരിഞ്ഞുവെന്ന് സമാന്തയും നാഗ ചൈതന്യയും ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല.


Click it and Unblock the Notifications