For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സാമന്ത പോയിട്ട് ഒരുമാസം', വേർപിരിയലിന് ശേഷമുള്ള ചായിയുടെ ആദ്യ കുറിപ്പ് ഇങ്ങനെ...!

  |

  തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരിൽ വലിയ ആ​ഘാതം സൃഷ്ടിച്ച ഒന്നായിരുന്നു നാ​ഗചൈതന്യ സാമന്ത വിവാഹമോചനം. പരസ്പരം ഒന്നിച്ച് പോകാൻ സാധിക്കാത്തതിനാൽ വഴി പിരിയുന്നുവെന്നാണ് ഇരുവരും ഒക്ടോബർ 2ന് വിവാഹമോചിതരാകാൻ പോകുന്നുവെന്ന കുറിപ്പ് പങ്കുവെച്ചുകൊണ്ട് ആരാധകരോട് പറഞ്ഞത്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും എല്ലാവരും മാതൃകയാക്കാൻ ആ​ഗ്രഹിച്ചിരുന്നതുമായ ജോഡിയായിരുന്നു നാ​ഗചൈതന്യ-സാമന്ത ജോഡി. വിവാഹമോചനം പ്രഖ്യാപിച്ച ശേഷം ഇരുവരും അവരവരുടെ സിനിമാ ജീവിതവുമായി തിരക്കിലാണ്. സാമന്തയും നാ​ഗചൈതന്യയും നിരവധി സിനിമകളിലാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

  Also Read: 'മക്കളാണ് ലോകം... അഭിനയ ജീവിതം തിരികെ കിട്ടി', കരുത്തോടെ മുന്നോട്ട് പോകാൻ ആശംസിച്ച് ആരാധകർ!

  സാമന്ത സോഷ്യൽമീഡിയയിൽ വളരെ സജീവമായ സെലിബ്രിറ്റിയാണ്. എല്ലാ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിക്കാറുമുണ്ട്. എന്നാൽ നാ​ഗചൈതന്യ നേരെ വിപരീതമണ്. വളരെ വിരളമായി മാത്രമാണ് സോഷ്യൽമീഡിയ കളിൽ പ്രത്യക്ഷപ്പെടുന്നതും കുറിപ്പുകളും ഓർമകളും വിശേഷങ്ങളും പങ്കുവെക്കുന്നതും. പുസ്തക വായനയെയാണ് നാ​ഗചൈതന്യ ഏറെ ഇഷ്ടപ്പെടുന്നത്. 2018ൽ ആണ് നാ​ഗചൈതന്യ ഇൻസ്റ്റ​ഗ്രാം അകൗണ്ട് ആരംഭിച്ചത്. മൂന്ന് വർഷങ്ങൾ പിന്നിട്ടിട്ടും വെറും 56 പോസ്റ്റുകൾ മാത്രമാണ് നാ​ഗചൈതന്യ പങ്കുവെച്ചിരിക്കുന്നത്. അതിൽ സാമന്തയോടൊപ്പമുള്ള പോസ്റ്റുകൾ ഇപ്പോഴും ചായി സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ സാമന്ത വിവാഹ മോചനം പ്രഖ്യാപിച്ച ശേഷം അതെല്ലാം നീക്കം ചെയ്തിരുന്നു. അവസാനമായി സാമന്തയ്ക്കൊപ്പമുള്ള ചിത്രം നാ​ഗചൈതന്യ പങ്കുവെച്ചത് 2021 ന്യൂ ഇയർ ദിവസമായിരുന്നു. നാ​ഗചൈതന്യയെ കെട്ടിപിടിച്ച് നിൽക്കുന്ന സാമന്തയാണ് ചിത്രത്തിലുള്ളത്.

  Also Read: 'സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ ആത്മാവ് നഷ്ടമാകും, തെറിവിളി ആവശ്യമായ ഘടകമായിരുന്നു'

  സാമന്തയുമായി വേർപിരിഞ്ഞ ശേഷം ആദ്യമായി ഒരു കുറിപ്പ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നാ​ഗചൈതന്യ. താൻ അടുത്തിടെ വായിച്ച ഒരു പുസ്തകത്തിന്റെ ഫോട്ടോ ഷെയർ ചെയ്തുകൊണ്ടായിരുന്നു നാ​ഗചൈതന്യയുടെ കുറിപ്പ്. മാത്യു ഡേവിഡ് മക്കോനാഗെ എന്ന അമേരിക്കൻ നടൻ എഴുതിയ ​ഗ്രീൻ ലൈറ്റ്സ് എന്ന പുസ്തകം വായിച്ച ശേഷമുള്ള തോന്നലുകളാണ് നാ​ഗചൈതന്യ കുറിച്ചിരിക്കുന്നത്. ​ഗ്രീൻ ലൈറ്റ്സ് എന്ന പുസ്തകം വായിച്ചപ്പോൾ അത് ജീവിതത്തിന് എഴുതുന്ന പ്രണയ ലേഖനമായി തോന്നി എന്നാണ് നാ​ഗ ചൈതന്യ കുറിച്ചത്. 'ജീവിതത്തിനൊരു പ്രണയലേഖനം... നിങ്ങളുടെ യാത്ര പങ്കിട്ടതിന് നന്ദി മാത്യു ഡേവിഡ് മക്കോനാഗെ... ഈ വായന എനിക്ക് ഒരു പച്ച വെളിച്ചം സമ്മാനിച്ചു..... ബഹുമാനമുണ്ട് സർ....' നാ​ഗചൈതന്യ കുറിച്ചു.

  നാലാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയായിരുന്നു ഇരുവരും വിവാഹമോചനം പ്രഖ്യാപിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017ൽ ഇരുവരും ആർഭാടമായ വിവാഹം നടത്തിയത്. ​ഗോവയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹമോചന ശേഷം ഇരുവരേയും സംബന്ധിച്ച് നിരവധി ഊ​ഹാപോഹങ്ങൾ നിറഞ്ഞ വാർത്തകൾ വന്നപ്പോഴും സാമന്ത മാത്രമാണ് പരസ്യമായി പ്രതികരിച്ചത്. നാ​ഗചൈതന്യ അപ്പോഴും മൗനം പാലിക്കുകയായിരുന്നു. സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിക്കാൻ താൽപര്യമില്ലാത്തയാളാണെന്ന് നേരത്തെ തന്നെ നാ​ഗചൈതന്യ വ്യക്തമാക്കിയിട്ടുണ്ട്.

  Recommended Video

  ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam

  നാ​ഗചൈതന്യയുടെ പുതിയ വിശേഷം ലാൽ സിങ് ഛദ്ദ എന്ന താരത്തിന്റെ ആദ്യ ബോളിവുഡ് സിനിമ റിലീസിന് തയ്യാറെടുക്കുന്നുവെന്നതാണ്. ആമിർ ഖാൻ, കരീന കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമ ഹോളിവുഡ് സിനിമ ഫോറസ്റ്റ് ​ഗബ്ബിന്റെ ഇന്ത്യൻ റീമേക്കാണ്. നാ​ഗചൈതന്യയും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 2022 ഏപ്രില്‍ 14ന് ലാൽ സിങ് ഛദ്ദ തിയേറ്ററുകളിലെത്തുമാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇതേ ദിവസം തന്നെയാണ് ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ സിനിമ കെജിഎഫ് ചാപ്റ്റർ 2വും റിലീസ് ചെയ്യുന്നത്. വലിയ രണ്ട് സിനിമകൾ ഒരേ ദിവസം റിലീസിനെത്തുന്ന ആവേശത്തിലാണ് ആരാധകരും.

  Read more about: samantha naga chaitanya
  English summary
  Naga chaitanya wrote about love for the first time after separation with samantha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X