For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുര്‍ഭാഗ്യം, ഞങ്ങളുടെ ജീവിതത്തില്‍ നിന്നും പോയി, മകന്‍ ഹാപ്പിയാണ്; സമാന്തയെക്കുറിച്ച് നാഗാര്‍ജുന

  |

  ആരാധകരെ ഏറെ വേദനിപ്പിച്ച വാര്‍ത്തയായിരുന്നു സമാന്തയും നാഗ ചൈതന്യയും പിരിഞ്ഞത്. മാതൃക ദമ്പതിമാരായി ആരാധകര്‍ കണ്ടിരുന്ന നാഗ ചൈതന്യയും സമാന്തയും പിരിഞ്ഞുവെന്ന വാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെയും സിനിമാ ലോകത്തേയും അമ്പരപ്പിക്കുന്നതായിരുന്നു. 2017 ല്‍ വിവാഹിതരായ സമാന്തയും നാഗ ചൈതന്യയും തങ്ങളുടെ നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ വെറും നാല് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് പിരിയുന്നതായി പ്രഖ്യാപിക്കുന്നത്.

  Also Read: അമ്പിളി ചേട്ടനെ രാത്രി കരുമത്തെ വീട്ടില്‍ നിന്നും പൊക്കി; ഗുണ്ടകള്‍ കൊണ്ടു പോയെന്നായി പിറ്റേന്ന് വാര്‍ത്ത

  കഴിഞ്ഞ ഒക്ടോബറിലായിരുന്നു സമാന്തയും നാഗ ചൈതന്യയും പിരിയാന്‍ തീരുമാനിച്ച വിവരം ആരാധകരെ അറിയിക്കുന്നത്. പ്രസ്താവനയിലൂടെയാണ് താരങ്ങള്‍ വാര്‍ത്ത അറിയിച്ചത്. ഒരു മാസത്തോളം നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലായിരുന്നു ഇരുവരും പിരിയുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് സമാന്തയും നാഗ ചൈതന്യയും വ്യക്തമാക്കിയിട്ടില്ല. പല തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

  വിവാഹ മോചനത്തെക്കുറിച്ച് ഈയ്യടുത്ത് സമാന്ത മനസ് തുറന്നിരുന്നു. കോഫി വിത്ത് കരണില്‍ അതിഥിയിയായി എത്തിയപ്പോഴായിരുന്നു സമാന്ത മനസ് തുറന്നത്. തങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ സൗഹൃദമില്ലെന്നും പരസ്പരം ദേഷ്യമുണ്ടെന്നുമായിരുന്നു സമാന്ത പറഞ്ഞത്. എന്നാല്‍ നാഗ ചൈതന്യയാകട്ടെ വിഷയത്തില്‍ പരസ്യ പ്രതികരണങ്ങള്‍ക്ക് ഇതുവരെ തയ്യാറായിട്ടില്ല. വിവാഹ മോചനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും അകലം പാലിക്കുകയാണ് നാഗ ചൈതന്യ.

  Also Read: 'ശാരീരികമായി വയ്യാത്തൊരു അവസ്ഥയായിരുന്നു, വീടിനുള്ളില്‍ ഒറ്റപ്പെട്ട നാളുകൾ'; അനുഭവം പറഞ്ഞ് ഭാമ!

  ഇതിനിടെ ഇപ്പോഴിതാ സമാന്തയും നാഗ ചൈതന്യയും പിരിഞ്ഞതിനെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നാഗാര്‍ജുന. തന്റെ മകന്‍ ഇപ്പോള്‍ സന്തോഷവാനാണെന്നാണ് നാഗാര്‍ജുന പറയുന്നത്. വിവാഹമോചനത്തെ നിര്‍ഭാഗ്യം എന്നാണ് നാഗാര്‍ജുന വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം അതേക്കുറിച്ച് സങ്കടപ്പെട്ടു കൊണ്ടിരിക്കാന്‍ സാധ്യമല്ലെന്നും നാഗാര്‍ജുന പറയുന്നുണ്ട്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം വിശദമായി.

  ''അവന്‍ സന്തുഷ്ടനാണ്, ഞാന്‍ അത് മാത്രമാണ് കാണുന്നത്. എനിക്ക് അത് ധാരാളമാണ്. അവനുണ്ടായൊരു അനുഭവമായിരുന്നു അത്. നിര്‍ഭാഗ്യം. പക്ഷെ അതോര്‍ത്ത് കരഞ്ഞുകൊണ്ടിരിക്കാനാകില്ല. കഴിഞ്ഞു. ഞങ്ങളുടെ ജീവിതത്തില്‍ നിന്നുമത് പോയി. അതിനാല്‍ എല്ലാവരുടേയും ജീവിതത്തില്‍ നിന്നും പോകുമെന്നു കരുതുന്നു'' എന്നായിരുന്നു നാഗാര്‍ജുന പറഞ്ഞത്.

  Also Read: നതാഷയെ പ്രണയിക്കുമ്പോള്‍ തന്നെ പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു; വെളിപ്പെടുത്തി വരുണ്‍ ധവാന്‍

  രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ബ്രഹ്‌മാസ്ത്രയിലൂടെ ബോളിവുഡിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നാഗാര്‍ജുന. ചിത്രം മികച്ച വിജയമായി മാറിയിരിക്കുകയാണ്. എന്നാല്‍ ബോളിവുഡ് സ്ഥിരമായി തെന്നിന്ത്യന്‍ സിനിമകള്‍ റീമേക്ക് ചെയ്യുന്നതിനെതിരാണ് നാഗാര്‍ജുന. ഇതേക്കുറിച്ചും അദ്ദേഹം മനസ് തുറക്കുന്നുണ്ട്.

  ''അവര്‍ റീമേക്ക് ചെയ്യുന്നത് നിര്‍ത്തണം. ഒടിടിയിലൂടെ എല്ലാവരും എല്ലാ സിനിമകളും കാണുന്നുണ്ട്. അതിനാല്‍ അവരിത് നിര്‍ത്തണമെന്നാണ് എനിക്ക് പറയാനുള്ളത്. എല്ലാവരും കാണുമ്പോള്‍ താരതമ്യം നടക്കും. അവര്‍ സിനിമകള്‍ റീമേക്ക് ചെയ്യുന്നത് നിര്‍ത്തണം. എനിക്ക് വ്യക്തിപരമായി റീമേക്കുകള്‍ ചെയ്യാന്‍ താല്‍പര്യമില്ല'' എന്നായിരുന്നു താരം പറഞ്ഞത്.

  ''ഇപ്പോള്‍ എല്ലാ സിനിമകള്‍ക്കും പാന്‍ ഇന്ത്യന്‍ റീച്ച് ലഭിക്കുന്നുണ്ട്. തീയേറ്ററിലൂടെയല്ലെങ്കിലും. ആദ്യം എന്റെ സിനിമകള്‍ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യും. അവ എനിക്ക് നല്ല മാര്‍ക്കറ്റ് നേടി തന്നു. എന്റെ എല്ലാ സിനിമകളും, പ്രത്യേകിച്ച് ആക്ഷന്‍ ചിത്രങ്ങള്‍. ഡബ് ചെയ്യും. പിന്നെ ഒടിടിയില്‍ വരും. ലോകമെമ്പാടുമുള്ളവര്‍ സിനിമകള്‍ കാണുന്നുണ്ട്. ഞാന്‍ ദുബായിലോ മറ്റോ പോകുമ്പോള്‍ അറബുകള്‍ എന്നെ മനസിലാക്കുന്നുണ്ട്. അവര്‍ക്ക് പേരൊന്നും അറിയില്ലെങ്കില്‍ പോലും ആ സിനിമ കണ്ടുവെന്ന് പറയും'' എന്നും നാഗാര്‍ജുന പറയുന്നുണ്ട്.

  അതേസമയം ലാല്‍ സിംഗ് ഛദ്ദയിലൂടെ ബോളിവുഡ് എന്‍ട്രി നടത്തിയിരിക്കുകയാണ് നാഗ ചെെതന്യ. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിട്ടില്ല. ഫാമിലി മാന്‍റെ വിജയത്തിന് പിന്നാലെ ബോളിവുഡിലും സജീവമായി മാറാനുള്ള തയ്യാറെടുപ്പിലാണ് സമാന്ത. തെലുങ്ക് ചിത്രമായ യശോദയാണ് സമാന്തയുടെ പുതിയ സിനിമ.

  Read more about: nagarjuna samantha naga chaitanya
  English summary
  Nagarjuna Calls Samantha And Naga Chaitanya's Seperation Unfortunate Says He Is Happy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X