വിവാഹമോചനം ആവശ്യപ്പെട്ടത് സമാന്ത, പ്രശ്‌നങ്ങള്‍ തുടങ്ങിയത് 2021 ന്യു ഇയര്‍ ആഘോഷത്തിന് ശേഷം; നാഗാര്‍ജുന

തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ സിനിമാ ജീവിതം പോലെ തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ് അവരുടെ വ്യക്തജീവിതങ്ങളും. താരങ്ങളുടെ സിനിമകള്‍ പോലെ തന്നെ ആഘോഷിക്കപ്പെടുന്നതാണ് താരങ്ങളുടെ വിവാഹങ്ങളും. തങ്ങള്‍ സ്‌ക്രീനില്‍ കണ്ട് കയ്യടിച്ച താരങ്ങള്‍ ജീവിതത്തിലും ഒരുമിക്കുന്നത് കാണുക എന്നത് ഏതൊരു ആരാധകനും ആരാധികയ്ക്കും ഒരുപാട് സന്തോഷം നല്‍കുന്നത്. അതുകൊണ്ട് തന്നെയാണ് താരങ്ങളുടെ വിവാഹ മോചനങ്ങളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നതും ആരാധകരെ വേദനിപ്പിക്കുന്നതും. ഈയ്യടുത്ത് ആരാധക ലോകത്തെ ഏറെ വേദനിപ്പിച്ച വിവാഹ മോചനായിരുന്നു സമാന്തയുടേയും നാഗ ചൈതന്യയുടേയും.

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളാണ് സമാന്തയും നാഗ ചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്. പ്രിയ താരങ്ങള്‍ ഒരുമിച്ചതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ തങ്ങളുടെ നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് പോയ വര്‍ഷം ഒക്ടോബറില്‍ ഇരുവരും അവസാനം കുറിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു കുറിപ്പിലൂടെയായിരുന്നു തങ്ങള്‍ ഇനി മുതല്‍ ഭാര്യയും ഭര്‍ത്താവും ആയിരിക്കില്ലെന്നും നല്ല സുഹൃത്തുക്കള്‍ ആയിരിക്കും ഇനി മുതലെന്നുമായിരുന്നു സമാന്തയും നാഗ ചൈതന്യയും അറിയിച്ചത്.

എന്തുകൊണ്ടാണ്

എന്നാല്‍ എന്തുകൊണ്ടാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതെന്ന് സമാന്തയും നാഗ ചൈതന്യയും വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. തങ്ങള്‍ക്കിടയിലെ സ്വകാര്യതയായി അതിനെ നിലനിര്‍ത്താനാണ് സമാന്തയും നാഗ ചൈതന്യയും തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ ഇവര്‍ക്കിടയിലെ പ്രശ്‌നം എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണം ഇതുവരേയും നിര്‍ത്തിയിട്ടില്ല. ഇപ്പോഴിതാ സമാന്തയുടേയും നാഗ ചൈതന്യയുടേയും വിവാഹ മോചനത്തെക്കുറിച്ചുള്ള സൂപ്പര്‍ താരം നാഗാര്‍ജുനയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

നാഗാര്‍ജുന

തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരവും നാഗ ചൈതന്യയുടെ പിതാവുമാണ് നാഗര്‍ജുന. സമാന്തയുമായും വളരെ അടുത്ത ബന്ധമായിരുന്നു നാഗാര്‍ജുനയ്ക്കുണ്ടായിരുന്നു. നാഗാര്‍ജുനയുടെ ജന്മദിനാഘോഷങ്ങൡലെല്ലാം സമാന്ത സജീവമായി പങ്കെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ജന്മദിനത്തിന് സമാന്ത എത്താതിരുന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് താരം തന്റെ സോഷ്യല്‍ മീഡിയ പേരുകളില്‍ നിന്നും അക്കിനേനി എന്ന നാഗ ചൈതന്യയുടെ സര്‍ നെയിം മാറ്റുന്നതും. ഇതോടെയാണ് സമാന്തയും നാഗ ചൈതന്യയും പിരിയുകയാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായി മാറിയത്. ഇപ്പോഴിതാ സമാന്തയുടേയും നാഗ ചൈതന്യയുടേയും വിവാഹ മോചനത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നാഗാര്‍ജുന.

വിവാഹ മോചനം

കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തിലാണ് നാഗാര്‍ജുന മനസ് തുറന്നത്. സമാന്തയാണ് ആദ്യം വിവാഹ മോചനം ആവശ്യപ്പെട്ടതെന്നാണ് നാഗാര്‍ജുന പറയുന്നത്. ''നാഗ ചൈതന്യ അവളുടെ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു. പക്ഷെ എന്നെ ഓര്‍ത്ത് അവന്‍ ഒരുപാട് പേടിച്ചിരുന്നു. ഞാന്‍ എന്ത് ചിന്തിക്കും കുടുംബത്തിന്റെ സല്‍പ്പേരിനെ ബാധിക്കുമോ എന്നൊക്കെയായിരുന്നു അവന്റെ ചിന്ത'' എന്നായിരുന്നു നാഗാര്‍ജുനയുടെ പ്രതികരണം. സമാന്തയും നാഗ ചൈതന്യയും പിരിയാനുണ്ടായ കാരണത്തെക്കുറിച്ചും നാഗാര്‍ജുന സൂചന നല്‍കുന്നുണ്ട് അഭിമുഖത്തില്‍.

Recommended Video

സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam
പ്രശ്‌നങ്ങള്‍ ഉടലെടുത്തത്


''ഞാന്‍ ഭയപ്പെടുമെന്ന് കരുതി നാഗ ചൈതന്യ എന്നോട് സംസാരിച്ചിരുന്നു. നാല് വര്‍ഷമായി അവര്‍ ഒരുമിച്ച് ജീവിക്കുകയായിരുന്നു. അവരുടെ ദാമ്പത്യ ജീവിതത്തില്‍ അതുവരേയും ഇതുപോലെ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. രണ്ടുപേരും തമ്മില്‍ വളരെ അടുപ്പത്തിലായിരുന്നു. എങ്ങനെയാണ് അവര്‍ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് എനിക്കറിയില്ല. 2021 ലെ ന്യു ഇയര്‍ ഇരുവരും ഒരുമിച്ച് ആഘോഷിച്ചതാണ്. അതിന് ശേഷമാകണം പ്രശ്‌നങ്ങള്‍ ഉടലെടുത്തത് എന്ന് വേണം കരുതാന്‍'' എന്നായിരുന്നു നാഗാര്‍ജുന പറഞ്ഞത്.

അതേസമയം നേരത്തെ മറ്റൊരു അഭിമുഖത്തില്‍ നാഗാര്‍ജുന പറഞ്ഞത് തന്റെ മകന്‍ വിവാഹ മോചനത്തെ നേരിട്ട രീതിയില്‍ താന്‍ അഭിമാനിക്കുന്നുണ്ടെന്നായിരുന്നു. രണ്ടു പേരുടേയും തീരുമാനമായിരുന്നു പിരിയുക എന്നതെന്നായിരുന്നു നാഗ ചൈതന്യ നേരത്തെ പറഞ്ഞത്.

More from Filmibeat

Read more about: nagarjuna naga chaitanya samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X