സമാന്തയുമായി പിരിഞ്ഞതോടെ അവന്‍ തകര്‍ന്നുപോയി; ശോഭിതയെ കാണുന്നത് 2 കൊല്ലം മുമ്പ്: നാഗാര്‍ജുന

സിനിമാ ലോകത്ത് വീണ്ടുമൊരു വിവാഹത്തിനുള്ള ഒരുക്കം ആരംഭിച്ചിരിക്കുകയാണ്. തെന്നിന്ത്യന്‍ താരം നാഗ ചൈതന്യയും ബോളിവുഡ് സുന്ദരി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്നലെയാണ് നടന്നത്. നടി സമാന്തയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് നാഗ ചൈതന്യ ശോഭിതയുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതും. ഇന്നലെ നാഗ ചൈതന്യയുടെ അച്ഛന്‍ നാഗാര്‍ജുനയുടെ വീട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്.

നാഗാര്‍ജുന തന്നെയാണ് വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്ത പുറത്ത് വിടുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി വിവാഹ നിശ്ചയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സജീവമായിരുന്നു. ഇപ്പോഴിതാ വിവാഹ നിശ്ചയത്തെക്കുറിച്ച് സംസാരിക്കുകയാണ് നാഗാര്‍ജുന. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് നാഗാര്‍ജുന മനസ് തുറന്നത്. ഒരുപാട് നാളുകള്‍ക്ക് ശേഷം തന്റെ മകന്‍ സന്തോഷം കണ്ടെത്തിയെന്നാണ് നാഗാര്‍ജുന പറയുന്നത്.

Nagarjuna

''എല്ലാം നന്നായി തന്നെ നടന്നു. ചായ് വീണ്ടും സന്തോഷം കണ്ടെത്തി. അവന്‍ വളരെ സന്തുഷ്ടനാണ്. ഞാനും. ചായ്ക്കും കുടുംബത്തിനും ഇത് അത്ര സുഖകരമായൊരു കാലമായിരുന്നില്ല. സമാന്തയുമായുള്ള വേര്‍ പിരിയല്‍ അവനെ കടുത്ത നിരാശയിലാക്കിയിരുന്നു. എന്റെ മോന്‍ അവന്റെ വികാരങ്ങള്‍ ആരേയും കാണിച്ചിരുന്നില്ല. പക്ഷെ അവന്‍ സന്തുഷ്ടനല്ലെന്ന് എനിക്ക് അറിയാമായിരുന്നു. അവനെ വീണ്ടും ചിരിച്ചു കണ്ടു. ചായും ശോഭിതയും നല്ല ജോഡിയാണ്. അവര്‍ പരസ്പരം വല്ലാതെ സ്‌നേഹിക്കുന്നു'' നാഗാര്‍ജുന പറയുന്നു.

''ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശോഭിതയുടെ മാതാപിതാക്കളും സഹോദരിയും. അവന്റെ അമ്മയും ഉണ്ടായിരുന്നു. എന്റെ ഭാര്യ അമലയും ഉണ്ടായിരുന്നു. അത്രയേയുള്ളൂ. ഇത് ശുഭദിനം ആയതിനാലാണ് ഈ ദിവസം തിരഞ്ഞെടുത്തത്. രണ്ട് കുടുംബങ്ങളും ജാതകം നോക്കിയപ്പോള്‍ ഓഗസ്റ്റ് എട്ട് നല്ല ദിവസമാണെന്ന് പറഞ്ഞപ്പോള്‍ അതുമായി മുന്നോട്ട് പോവുകയായിരുന്നു'' എന്നും നാഗാര്‍ജുന പറയുന്നു.

എപ്പോഴായിരിക്കും താരവിവാഹമെന്ന് ചോദിക്കുമ്പോള്‍ ഉടനെ തന്നെ ഉണ്ടാകും എന്നാണ് നാഗാര്‍ജു നല്‍കിയ മറുപടി. പക്ഷെ വളരെ പെട്ടെന്ന് ആയിരിക്കില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. നല്ലൊരു ദിവസം ആയതിനാല്‍ മാത്രമാണ് വിവാഹ നിശ്ചയം നേരത്തെ നടത്തിയതെന്നാണ് താരം പറയുന്നത്. ''വളരെ പെട്ടെന്നുണ്ടാകില്ല. വിവാഹ നിശ്ചയം തിരക്കിട്ട് നടത്തിയത് നല്ല മുഹൂര്‍ത്തം ആയതിനാലാണ്. ചായ്ക്കും ശോഭിതയ്ക്കും കല്യാണത്തിന്റെ കാര്യത്തില്‍ നല്ല ഉറപ്പുണ്ട്. അതിനാല്‍ ഞങ്ങളും സമ്മതം നല്‍കി' നാഗാര്‍ജുന പറയുന്നു.

Nagarjuna

ശോഭിതയെക്കുറിച്ചും നാഗാര്‍ജുന സംസാരിക്കുന്നുണ്ട്. ''ഞങ്ങള്‍ നല്ല അടുപ്പമാണ്. അവനേക്കാളും മുമ്പ് എനിക്ക് ശോഭിതയെ അറിയാമായിരുന്നു. ചായ് ശോഭിതയെ പരിചയപ്പെടുന്നത് രണ്ട് വര്‍ഷം മുമ്പാണ്. എനിക്ക് അവളെ ആറ് വര്‍ഷമായി അറിയാം. ആദിവി ശേഷിന്റെ ഗൂണ്ടാചാരിയിലാണ് അവളെ കാണുന്നത്. ഇഷ്ടപ്പെട്ടു. അത് അവളോടും പറഞ്ഞു. അന്ന് മുതല്‍ ഞങ്ങള്‍ സിനിമയും ജീവിതവും ഫിലോസഫിയും ചര്‍ച്ച ചെയ്യുന്നുണ്ട്. നല്ല അറിവുള്ള പെണ്‍കുട്ടിയാണ് ശോഭിത'' നാഗാര്‍ജുന പറയുന്നു.

നാഗ ചൈതന്യയുടെ മുന്‍ ഭാര്യ സമാന്തയെക്കുറിച്ചും നാഗാര്‍ജുന സംസാരിക്കുന്നുണ്ട്. സമാന്ത തനിക്ക് മരുമകളല്ല, മകളാണെന്നായിരുന്നു നേരത്തെ നാഗാര്‍ജുന പറഞ്ഞിരുന്നത്. 'തീര്‍ച്ചയായും അതിപ്പോഴും മാറ്റമില്ലാതെ തുടരുന്ന അടുപ്പമാണ്. അവര്‍ക്കിടയില്‍ സംഭവിച്ചതെല്ലാം വേറെ തന്നെയാണ്'' എന്നാണ് താനും സമാന്തയുമായുള്ള സൗഹൃദത്തെക്കുറിച്ച് നാഗാര്‍ജുന പറയുന്നത്.

Read more about: nagarjuna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X