For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് മലയാളം, തമിഴ്, ഹിന്ദി പതിപ്പുകൾ കാണാറുണ്ടെന്ന് നാഗാർജുന; കാരണവും വെളിപ്പെടുത്തി താരം

  |

  ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയാർജ്ജിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളം ഉൾപ്പെടെ ഏഴ് ഭാഷകളിൽ ഓരോ വർഷവും നടത്തുന്ന ഷോയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. മലയാളത്തിൽ ഇതുവരെ നാല് സീസണുകളാണ് സംപ്രേഷണം ചെയ്തിട്ടുള്ളത്. മോഹൻലാൽ ആണ് അവതാരകനായി എത്തുന്നത്. കഴിഞ്ഞ ജൂണിൽ ആണ് നാലാം സീസണിന് വിരാമം കുറിച്ചത്. ദിൽഷ പ്രസന്നൻ ആയിരുന്നു ഷോയിലെ വിജയി. ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിതാ വിജയി ആയിരുന്നു ദിൽഷ.

  ബിഗ് ബോസ് ഷോയെ സംബന്ധിച്ചിടത്തോളം അതിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് അവതാരകൻ. മലയാളത്തിൽ പ്രിയതാരം മോഹൻലാൽ അവതാരകൻ ആകുമ്പോൾ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിൽ നടൻ സൽമാൻ ഖാനും തമിഴ് പതിപ്പിൽ ഉലക നായകൻ കമൽ ഹാസനുമാണ് അവതാരകരാകുന്നത്. തെലുങ്കിലേക്ക് വരുമ്പോൾ തെലുങ്കിലെ സൂപ്പർ താരങ്ങളിൽ ഒരാളായ നാഗാർജുന അക്കിനേനിയാണ് ബിഗ് ബോസ് മത്സരാർത്ഥികളും പ്രേക്ഷകരുമായി സംവദിക്കുന്ന അവതാരകൻ.

  Also Read: 'ഇവളല്ലേ ആ കുഞ്ഞിനെ കൊല്ലാൻ നോക്കുന്നവൾ', എന്നെ കണ്ട ആ സ്ത്രീകൾ ചോദിച്ചു; അനുഭവം പങ്കുവച്ച് നടി ചിലങ്ക

  അടുത്തിടെയാണ് തെലുങ്കിൽ ബിഗ് ബോസിന്റെ പുതിയ സീസൺ ആരംഭിച്ചത്. തെലുങ്കിലെ ആറാമത്തെ ബിഗ് ബോസ് സീസൺ ആണിത്. സെപ്റ്റംബർ 4 ന് ആണ് ഷോ ആരംഭിച്ചത്. കഴിഞ്ഞ ദിവസം ബിഗ് ബോസ് ഷോയുടെ ഭാഗമാകുന്നതിനെ കുറിച്ച് പിങ്ക്വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം മനസ് തുറന്നിരുന്നു. ഒപ്പം താൻ മറ്റു ഭാഷകളിലെ ഷോ കാണാറുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

  'ആദ്യ സീസൺ എനിക്ക് അൽപ്പം ബുദ്ധിമുട്ടായിരുന്നു. ഞാൻ മറ്റുള്ളവരുടെ കാര്യങ്ങളിലേക്ക് കടന്ന് ചെന്ന് അവർക്ക് തിരിയുകയും അവരെ ജഡ്‌ജ്‌ ചെയ്യുകയും ചെയ്യുന്നതായി തോന്നുന്നു. എന്നാൽ പിന്നീട് സൽമാനെപ്പോലെ ഞാൻ അത് രസകരമായി ചെയ്യാൻ തുടങ്ങി. അദ്ദേഹം ഒരു എന്റർടൈൻമെന്റ് ആക്കിയാണ് അത് ചെയ്യുന്നത്, ഞാനും അങ്ങനെ തന്നെയാണ് കൊണ്ടുപോകുന്നത്. അവിടെ ധാരാളം കോമഡികൾ ഉണ്ടാവാറുണ്ട്, ഞങ്ങൾ അവർക്ക് നൽകുന്ന ഗെയിമുകൾ പോലും കോമഡിയാണ്, ഞാനും അവരോട് അങ്ങനെ ഇടപഴകുന്നു. ഇതുവരെ ഒരു പ്രസംഗവും നടത്തിയിട്ടില്ല,' നാഗാർജുന പറഞ്ഞു.

  Also Read: ബിഗ് ബോസിലേക്ക് എന്നെ തിരഞ്ഞെടുത്തത് അതറിഞ്ഞ് തന്നെയാണ്; ഗെയിം കളിച്ചതിനെ കുറിച്ച് ധന്യ മേരി വര്‍ഗീസ്

  അതേസമയം ഷോ ചെയ്യാൻ ആരംഭിച്ച ശേഷം ഒരിക്കലും സൽമാൻ ഖാനുമായി ഷോയെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും നടൻ കൂട്ടിച്ചേർത്തു. എന്നാൽ എല്ലാ ഭാഷകളിലുള്ള പതിപ്പുകളും താൻ നിരീക്ഷിക്കാറുണ്ടെന്ന് നാഗാർജുന അക്കിനേനി വ്യക്തമാക്കി.

  'ഞാൻ ഹിന്ദി (പതിപ്പ്) കാണാറുണ്ട്. അതിലെ എല്ലാം നോക്കാറുണ്ട്. ഞാൻ കമൽ ജിയുടെ തമിഴ് പതിപ്പും കാണലുണ്ട്. മോഹൻലാൽ അവതാരകനായ ബിഗ് ബോസ് മലയാളവും ഞാൻ കാണാറുണ്ട്. അവരുടെ രീതികളിൽ നിന്ന് എനിക്ക് എന്തെങ്കിലും എടുക്കാൻ ഉണ്ടോ എന്നറിയാനാണ് ഇത്, അവർ എങ്ങനെ ഇടപെടുന്നു, അവർ ഓരോന്ന് ചെയ്യുന്നതിൽ എനിക്ക് ഇഷ്ടമുള്ള എന്തെങ്കിലും ഉണ്ടോ എന്നൊക്കെ അറിയാൻ ആണ്,' നാഗാർജുന പറഞ്ഞു.

  Also Read: എന്റെ ഭർത്താവും അവന്റെ ബോയ്ഫ്രണ്ടും മറ്റൊരു ലോകത്ത്; വെെറലായി നിഖിലയുടെ കമന്റ്

  അതേസമയം, ആലിയ ഭട്ടും രൺബീർ കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബ്രഹ്മാസ്ത്രയിലാണ് നാഗാർജുന അവസാനമായി അഭിനയിച്ചത്. അയാൻ മുഖർജി സംവിധാനം ചെയ്ത ചിത്രത്തിലെ നാഗാർജുനയുടെ പ്രകടനം പ്രേഷക പ്രശംസ ഏറ്റുവാങ്ങുകയാണ്. ചിത്രം വിജയമായതോടെ നിരവധിപേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.

  Read more about: nagarjuna
  English summary
  Nagarjuna reveals he watch Mohanlal, Kamal Haasan and Salman Khan's Bigg Boss versions for this reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X