നായികയുടെ ദേഹത്ത് എത്ര മറുകുകളുണ്ട്? നായകനോട് മാധ്യമ പ്രവര്‍ത്തകന്‍, തുറന്നടിച്ച് നായിക

താര ജീവിതത്തിന്റെ ഭാഗമാണ് മാധ്യമങ്ങള്‍. തങ്ങളുടെ സിനിമകളുടെ പ്രൊമോഷന്‍ മുതല്‍ പല കാര്യങ്ങള്‍ക്കും താരങ്ങള്‍ക്ക് മാധ്യമങ്ങളെ കാണേണ്ടി വരും. എന്നാല്‍ ചിലപ്പോഴൊക്കെ മാധ്യമ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും താരങ്ങള്‍ക്ക് നേരിടേണ്ടി വരിക വളരെ മോശം ചോദ്യങ്ങളായിരിക്കും. കൂടുതലും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വരാറുള്ളത് നടിമാര്‍ക്കായിരിക്കാം. നായകന്മാരോട് സിനിമയെക്കുറിച്ച് ചോദിക്കുമ്പോള്‍ അതേ വേദിയിലുള്ള നായികയോട് ചോദിക്കുക പലപ്പോഴും സ്ത്രീവിരുദ്ധമായ ചോദ്യങ്ങളായിരിക്കും. അഭിമുഖങ്ങളില്‍ പോലും പലപ്പോഴും ഇത്തരം ചോദ്യങ്ങള്‍ നായികമാരെ തേടിയെത്താറുണ്ട്. ഇപ്പോഴിതാ സമാനമായൊരു സംഭവം വാര്‍ത്തകളില്‍ ഇടം നേടുകയാണ്.

റിലീസ് കാത്തു നില്‍ക്കുന്ന പുതിയ തെലുങ്ക് ചിത്രമാണ് ഡിജെ ടില്ലു. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സിദ്ധു ജന്നാലഗഡ്ഡയും നേഹ ഷെട്ടിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം റൊമാന്റിക് കോമഡി ഴോണറില്‍ ഉള്‍പ്പെടുന്നതാണ്. ഇതിനോടകം തന്നെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. സിനിമയുടെ ട്രെയിലറിന്റെ ലോഞ്ചിന്റെ ഭാഗമായി ഇന്നലെ ചിത്രത്തിലെ താരങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടിരുന്നു. ഇതിനിടെയാണ് തീര്‍ത്തും ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായത്.

ചോദ്യം

ചിത്രത്തിലെ നായകനായ സിദ്ധുവിനോടായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. ചിത്രത്തിലെ നായികയായ നേഹ ഷെട്ടിയുടെ ദേഹത്ത് എത്ര മറുകുകളുണ്ടെന്ന് എണ്ണി നോക്കിയിട്ടുണ്ടോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. തീര്‍ത്തും സ്ത്രീവിരുദ്ധമായ ഈ ചോദ്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. മാധ്യമ പ്രവര്‍ത്തകനെതിരെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. മാധ്യമ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. പിന്നാലെ പ്രതികരണവുമായി നേഹ ഷെട്ടിയും രംഗത്ത് എത്തുകയായിരുന്നു.

ദൗര്‍ഭാഗ്യകരം

ദൗര്‍ഭാഗ്യകരം എന്നായിരുന്നു ചോദ്യത്തോടുള്ള നേഹയുടെ പ്രതികരണം. അതേസമയം ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകന് സ്ത്രീകളോട് യാതൊരു തരത്തിലുള്ള ബഹുമാനവുമില്ലെന്നതിന്റെ തെളിവാണ് ഈ ചോദ്യമെന്നും താരം പറഞ്ഞു. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതോടെ സംഭവത്തില്‍ നടിയോട് മാപ്പ് ചോദിച്ചു കൊണ്ട് സിനിമയുടെ നിര്‍മ്മാതാവ് നാഗ വംശിയും രംഗത്ത് എത്തിയിട്ടുണ്ട്. തീര്‍ത്തും ദൗര്‍ഭാഗ്യകരമായൊരു സംഭവമായിരുന്നുവെന്നും മാപ്പ് ചോദിക്കുന്നതായും നേഹയുടെ ട്വീറ്റിന് മറുപടിയായി നിര്‍മ്മാതാവ് പ്രതികരിക്കുകയായിരുന്നു. നടിയ്ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ രംഗത്ത് എത്തിയിട്ടുണ്ട്.

മറുപടി

അതേസമയം മാധ്യമ പ്രവര്‍ത്തകന്റെ മോശം ചോദ്യത്തിന് മറുപടി നല്‍കാതെ അര്‍ഹമായ രീതിയില്‍ അവഗണിച്ച നായകന്‍ സിദ്ധുവിനും സോഷ്യല്‍ മീഡിയ കയ്യടിക്കുന്നുണ്ട്. ഞാന്‍ ആ ചോദ്യം അവഗണിക്കുകയാണ് സാര്‍ എന്നായിരുന്നു ചോദ്യത്തോടുള്ള നായകന്റെ പ്രതികരണം. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. നേരത്തെ ശ്യാം സിംഗ റോയ് എന്ന സിനിമയുടെ പ്രചരണത്തിനിടെ കൃതി ഷെട്ടിയോട് മാധ്യമ പ്രവര്‍ത്തകന്‍ സ്ത്രീവിരുദ്ധമായ ചോദ്യം ചോദിച്ചിരുന്നു. ഇതിനെതിരെ ചിത്രത്തിലെ നായികയായ സായ് പല്ലവി രംഗത്ത് എത്തുകയും മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കുകയും ചെയ്തിരുന്നു. ഈ സംഭവവും വലിയ വാര്‍ത്തയായിരുന്നു. പിന്നാലെയാമ് വീണ്ടുമൊരു മാധ്യമ പ്രവര്‍ത്തകന്റെ സ്ത്രീവിരുദ്ധ ചോദ്യം വാര്‍ത്തകളില്‍ നിറയുന്നത്.

ശോഭിത

അതേസമയം ഇത്തരം ചോദ്യങ്ങളും മറ്റും മറ്റ് ഭാഷകളില്‍ മാത്രമല്ല മലയാളത്തിലും സുലഭമാണ്. നേരത്തെ ദുല്‍ഖര്‍ സല്‍മാനും ശോഭിത ധൂലിപാലയും നല്‍കിയൊരു അഭിമുഖത്തില്‍ ശോഭിതയോടുള്ള മാധ്യമ പ്രവര്‍ത്തകന്റെ സ്ത്രീവിരുദ്ധമായ ചോദ്യവും വിവാദമായിരുന്നു. നിവിന്‍ പോളിയോടൊപ്പവും ദുല്‍ഖര്‍ സല്‍മാനൊപ്പവും അഭിനയിച്ച ശോഭിതയോട് ആരാണ് കൂടുതല്‍ കെയറിംഗ് എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. ഇതിനെതിരെ ശോഭിത തന്നെ രംഗത്ത് എത്തിയിരുന്നു. തനിക്കാരുടേയും കെയര്‍ ആവശ്യമില്ലെന്നും തന്നെ നോക്കാന്‍ തനിക്കറിയാമെന്നുമായിരുന്നു ശോഭിത പറഞ്ഞത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X