ഇതിൽ അവള്‍ എനിക്ക് മകള്‍, അടുത്തതിൽ എന്റെ നായികയാക്കും; 22കാരിയായ ശ്രീലീലയെ കുറിച്ച് ബാലയ്യ!, വിമർശനം

തെലുങ്കിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ. നിരവധി സൂപ്പർ താരങ്ങളുള്ള ഇൻഡസ്ട്രിയിൽ ബാലയ്യയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. 63-കാരനായ ബാലയ്യയുടെ സിനിമകൾ തെലുങ്ക് ബോക്സ് ഓഫീസിലുണ്ടാക്കുന്ന ചലനം ചെറുതൊന്നുമല്ല. അത്ര വലിയ സ്വീകാര്യതയാണ് ബാലയ്യയുടെ സിനിമകൾക്ക് ലഭിക്കാറുള്ളത്. വലിയ ആഘോഷമായാണ് നടന്റെ ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തുക.

അതേസമയം തെലുങ്കിലെ വിവാദ നായകൻ കൂടിയാണ് നടൻ. പൊതുവിടങ്ങളിലെ നടന്റെ പെരുമാറ്റവും പലപ്പോഴായി നടത്തിയിട്ടുള്ള പരാമർശങ്ങളുമൊക്കെ ഒരുപാട് വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. പൊതുവെ ദേഷ്യക്കാരനും പരിസരബോധമില്ലാതെ സംസാരിക്കുകയും ചെയ്യുന്ന നടനായാണ് ബാലയ്യയെ വിമർശകർ പറയാറുള്ളത്. ഇപ്പോഴിതാ അത് ശരിവയ്ക്കുന്ന വിധത്തിലുള്ള നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Balayya

കഴിഞ്ഞ ദിവസമാണ് ബാലയ്യയുടെ പുതിയ ചിത്രം ഭഗവന്ത് കേസരിയുടെ ട്രെയിലർ ലോഞ്ച് നടന്നത്. ബാലകൃഷ്ണയുടെ മാസ് ഡയലോഗുകളും സംഘട്ടന രംഗങ്ങളുമെല്ലാം അടങ്ങിയതാണ് ട്രെയിലർ. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ ബാലകൃഷ്ണ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. കാജല്‍ അഗര്‍വാളും യുവനായിക ശ്രീലീലയുമാണ് ഭഗവന്ത് കേസരിയില്‍ പ്രധാന വേഷങ്ങളിൽ എത്തുന്ന നായികമാർ.

ചടങ്ങിനിടെ ശ്രീലീലയെ കുറിച്ച് ബാലയ്യ പറഞ്ഞ വാക്കുകളാണ് വിമർശകർ ഏറ്റെടുത്തിരിക്കുന്നത്. ബാലകൃഷ്ണ അവതരിപ്പിക്കുന്ന ഭഗവന്ത് കേസരി എന്ന കഥാപാത്രത്തിന്റെ മകളായാണ് 22കാരിയായ ശ്രീലീല ചിത്രത്തിൽ വേഷമിടുന്നത്. എന്നാല്‍ തന്റെ അടുത്ത സിനിമയില്‍ ശ്രീലീലയെ നായികയാക്കണം എന്ന് ബാലയ്യ പറയുന്നു.

'കാജല്‍ നല്ല നടിയാണ്. അവര്‍ ഇടയ്ക്ക് ഒരു ഇടവേള എടുത്തു. ഞാന്‍ അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കാത്തിരിക്കുകയായിരുന്നു. ഈ സിനിമയില്‍ ശ്രീലീല എന്നെ അങ്കിള്‍ എന്നാണ് വിളിക്കുന്നത്. അടുത്ത സിനിമയില്‍ അവളെ എനിക്ക് എന്റെ നായികയാക്കണം. ഇതിനെ കുറിച്ച് ഞാന്‍ വീട്ടില്‍ സംസാരിച്ചിരുന്നു',

'അടുത്ത സിനിമ ശ്രീലീലയെ നായികയാക്കി ചെയ്യാൻ എനിക്ക് ശരിക്കും ആഗ്രഹമുണ്ട്. എന്റെ ഭാര്യയോടും മകനോടും ഞാൻ ഇതേ കാര്യം പറഞ്ഞു. ഇതുകേട്ട് മകന്‍ മോക്ഷഗ്ന എന്നോട് ദേഷ്യപ്പെട്ടു. അവൻ ശ്രീലീലയുടെ നായകനായി അഭിനയിക്കുമെന്ന് പറഞ്ഞു', എന്നാണ് ബാലയ്യ പറഞ്ഞത്. നന്ദമുരി ബാലകൃഷ്ണയുടെ വാക്കുകള്‍ ശ്രീലീലയെയും കാണികളെയും ചിരിപ്പിച്ചു. എന്നാല്‍ ഈ വാക്കുകള്‍ ചിലർക്ക് പിടിച്ചില്ല.

അത് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. എംഎല്‍എ കൂടിയായ താരത്തിന്റെ വാക്കുകള്‍ വളരെ തരംതാണുപോയി. കുറച്ചുകൂടി സൂക്ഷിച്ച് സംസാരിക്കാം എന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോക്ക് താഴെ കമന്റായി കുറിച്ചിരിക്കുന്നത്. അതിനിടെ ബാലയ്യയെ കുറിച്ച് ശ്രീലീല പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

Balayya, Sreeleela

'ബാലകൃഷ്ണ സാറിനൊപ്പം വൈകാരികമായ സമയവുമുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് അതിശയകരമായ അനുഭവമാണ്. ഈ സിനിമയിലെ ചില സീനുകൾ ചെയ്യുമ്പോൾ... കട്ട് പറഞ്ഞിട്ടും ഞാൻ അതേ മൂഡിൽ ആയിരുന്നു. പെട്ടെന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. അത്തരം സന്ദർഭങ്ങളിൽ അദ്ദേഹം എന്നെ നോക്കി പുഞ്ചിരിക്കുകയും എന്ന സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. അദ്ദേഹം എന്നെ നന്നായി പിന്തുണച്ചു',

'ഒരുപാട് മനോഹരമായ രംഗങ്ങൾ ഈ സിനിമയിലുണ്ട്. സർപ്രൈസ് എലമെന്റ്‌സെല്ലാം ഓർത്തിരിക്കുന്നവയാണ്. എന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടാകാത്ത അനുഭവങ്ങളാണ് ഈ സിനിമയിലൂടെ ബാലയ്യ എനിക്ക് സമ്മാനിച്ചത്. അത് അദ്ദേഹത്തിന്റെ മഹത്തായ മനസ്സാണ്', എന്നായിരുന്നു ശ്രീലീലയുടെ വാക്കുകൾ.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X