'കുടുംബത്തിന് നാണക്കേട്! ചിരഞ്ജീവിയുടെ പേര് മോശമാക്കല്ലേ...'; വിവാഹമോചനത്തിന് പിന്നാലെ താരപുത്രിക്ക് വിമർശനം!

ഒന്നിന് പുറകെ ഒന്നായി നിരവധി വിവാഹമോചന വാർത്തകളാണ് സിനിമാ ലോകത്ത് നിന്ന് ആരാധകരിലേക്ക് എത്തുന്നത്. ഏറ്റവും ഒടുവിലായി തെലുങ്ക് സിനിമാ ലോകത്ത് നിന്നുമായിരുന്നു പുതിയ വാർത്ത. തെലുങ്ക് നടനും നിർമാതാവുമായ നാ​ഗേന്ദ്ര ബാബുവിന്റെ മകളും നടിയുമായ നിഹാരിക കോനിഡേലയാണ് വിവാഹമോചനം നേടിയത്. തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയിട്ടുള്ള നടിയാണ് നിഹാരിക. വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് പരിചിതയാണ് താരം.

കഴിഞ്ഞ കുറച്ചു നാളുകളായി താരപുത്രി വിവാഹബന്ധം വേർപിരിയാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ സജീവമായിരുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്തതിന് പിന്നാലെ ആയിരുന്നു ഇത്. എന്നാൽ നിഹാരികയോ കുടുംബമോ വാർത്തകളിൽ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. പതിവ് ഗോസിപ്പായിരിക്കുമെന്ന് കരുതി ആരാധകർ അവഗണിക്കുകയും ചെയ്തിരുന്നു. എന്നാൽ മാസങ്ങൾ നീണ്ടു നിന്ന അഭ്യൂഹങ്ങൾക്ക് ഒടുവിലായി കഴിഞ്ഞ ദിവസം താരം തന്നെ വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

niharika konidela

സോഷ്യൽ മീഡിയയിലൂടെയാണ് നിഹാരിക ഇക്കാര്യം അറിയിച്ചത്. 'ചൈതന്യയും ഞാനും പരസ്പരം വേര്‍പിരിഞ്ഞ് മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. പിന്തുണയുടെ നെടുംതൂണായ എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി. ഈ ഒരു സാചര്യത്തില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ ഞങ്ങള്‍ക്ക് സ്വകാര്യത നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ മനസിലാക്കിയതിന് നന്ദി', എന്നാണ് നിഹാരിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചത്. 2020 ഡിസംബറിലായിരുന്നു നിഹാരികയുടെയും ബിസിനസുകാരനായ ചൈതന്യ ജൊന്നലഗഡയുടെയും വിവാഹം നടന്നത്.

ഉദയ്പൂരിലുള്ള ഒബ്‌റിയോ ഉദൈവിലാസത്തില്‍ വെച്ച് നടന്ന ഗംഭീര വിവാഹമായിരുന്നു ഇവരുടേത്. അഭിനയത്തിനൊപ്പം അവതാരക, നിർമാതാവ് എന്ന നിലയിലും നിഹാരിക ശ്രദ്ധനേടിയിട്ടുണ്ട്. തെലുങ്കിലും തമിഴിലുമായി അഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പിങ്ക് എലഫന്റ് പിക്ചറിന്റെ ബാനറില്‍ പുതിയ സീരിസ് നിര്‍മ്മിക്കുന്ന തിരക്കിലാണ് നടി ഇപ്പോൾ. അതിനിടയിലാണ് വിവാഹമോചനവും പ്രഖ്യാപിച്ചത്.

അതേസമയം നിഹാരികയുടെ മോശം ശീലങ്ങളാണ് വിവാഹമോചനത്തിന് കാരണമെന്നാണ് അഭ്യൂഹം. നേരത്തെ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായതോടെ ഭർത്താവിന്റെ ബന്ധുക്കൾ നടിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സംഭവത്തിന് ശേഷമാണു നിഹാരികയെ ഭർത്താവ് ചൈതന്യ ജൊന്നലഗഡ അകറ്റിനിർത്തിയതായി പറയുന്നത്.

niharika konidela

അതേസമയം വിവാഹമോചനം പ്രഖ്യാപിച്ച ശേഷവും സോഷ്യൽ മീഡിയയിൽ സജീവമാണ് നിഹാരിക. വളരെ സന്തോഷവതിയായാണ് പോസ്റ്റുകളിൽ നിഹാരികയെ കാണുന്നത്. ഇത് ചില വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. വിവാഹമോചിതയായതിൽ നിഹാരികയ്ക്ക് യാതൊരു വിഷമവുമില്ലെന്ന് പറഞ്ഞാണ് വിമർശനം. സുഹൃത്തുകൾക്ക് ഒപ്പമുള്ള ഒരു റീൽ വീഡിയോ നടി പങ്കുവച്ചിരുന്നു. അതിന് താഴെയാണ് കമന്റുകൾ. വീഡിയോ ചില ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.

കോനിഡേല കുടുംബത്തിന് തന്നെ നാണക്കേട് എന്നാണ് ഒരാൾ വീഡിയോക്ക് താഴെ കുറിച്ചിരിക്കുന്നത്. നിങ്ങൾ ഞങ്ങളുടെ ജാതിയെ അപകീർത്തിപ്പെടുത്തുകയാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എല്ലാ മാനവും പോയി, നിങ്ങൾ ചിരഞ്ജീവിയുടെ പേര് മോശമാക്കല്ലേ എന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. മെഗാസ്റ്റാർ മരുമകളാണ് നിഹാരിക. അതേസമയം നിഹാരികയെ പിന്തുണച്ചുള്ള കമന്റുകളും നിരവധിയുണ്ട്. വിഷമഘട്ടത്തിൽ സുഹൃത്തുക്കൾ ഒപ്പമുള്ളത് നല്ലതാണ്. സങ്കടപ്പെട്ടിരിക്കുകയല്ല മുന്നോട്ട് പോവുകയാണ് വേണ്ടത് എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X