സാമന്തയുടെ അതേ അവസ്ഥയിലൂടെ താരപുത്രിയും; നിഹാരികയുടെ ജീവിതം ചർച്ചയാക്കി സോഷ്യൽ മീഡിയ!

തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് സാമന്ത. ബോളിവുഡിലേക്കും ചുവടുറപ്പിക്കുകയാണ് താരമിപ്പോൾ. കരിയറിൽ നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളാണ് സാമന്തയെ പ്രതിസന്ധിയിലാക്കിയത്. വിവാഹ മോചനം, അതിന് പിന്നാലെ വന്ന രോഗം, അങ്ങനെ ഓരോന്നിനോടും പൊരുതി മുന്നോട്ട് പോവുകയാണ് സാമന്ത.

തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്തുന്നതിനിടയിലാണ് സാമന്ത തെലുങ്ക് സൂപ്പർ താരമായ നാഗ ചൈതന്യയെ വിവാഹം ചെയ്യുന്നത്. എന്നാൽ നാല് വർഷം കൊണ്ട് ആ ബന്ധം അവസാനിച്ചു. 2021 ഒക്ടോബറിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇവർ വേർപിരിയൽ പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രഖ്യാപനം.

niharika konidela samantha

വിണ്ണയ് താണ്ടി വരുവായ എന്ന തമിഴ് സിനിമയുടെ തെലുങ്ക് റീമേക്കിൽ‌ അഭിനയിക്കത്തുന്നതിനിടയിലാണ് ഇവർ പ്രണയത്തിലായത്. ഏഴ് വർഷക്കാലം പ്രണയിച്ച ശേഷമായിരുന്നു വിവാഹം. അങ്ങനെയുള്ള രണ്ടുപേർ പിരിഞ്ഞത് ആരാധകരെയും ഞെട്ടിച്ചു. വിവാഹമോചനത്തിന് ശേഷം സിംഗിളായി ജീവിക്കുകയാണ് സാമന്ത. സിനിമകൾക്ക് ഒപ്പം യാത്രകളും മറ്റുമായി നടി ജീവിതം ആസ്വദിക്കുകയാണ്.

ഇപ്പോഴിതാ സാമന്തയുടെ അതേ അവസ്ഥയിലൂടെയാണ് താരപുത്രി നിഹാരിക കോനിഡേലയും കടന്നു പോകുന്നതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് പ്രേക്ഷകർ. സാമന്ത വിവാഹമോചനത്തിന് മുൻപ് സുഹൃത്തുകൾക്ക് ഒപ്പം ചില യാത്രകൾ നടത്തിയിരുന്നു. നിഹാരികയും അത്തരത്തിൽ യാത്രകളിലാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

തെലുങ്ക് നടനും നിര്‍മാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളും മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മരുമകളുമാണ് നിഹാരിക കോനിഡേല. തമിഴ്, തെലുങ്ക് ഭാഷകളിലായി നടി അഭിനയിച്ചിട്ടുണ്ട്. 2020ൽ വിവാഹിതയായ നിഹാരിക വിവാഹമോചനത്തിലൂടെ കടന്നുപോവുകയാണ് എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ഇത്തരമൊരു ചർച്ച ഉയർന്നു വരുന്നത്. സാമന്തയെയും താരപുത്രിയെയും താരതമ്യം ചെയ്തുകൊണ്ടാണ് ചർച്ചകൾ.

ബിസിനസുകാരായ ചൈതന്യ ജോന്നലഗഡയായെ ആണ് നിഹാരിക വിവാഹം ചെയ്തത്. രാജകീയമായി നടത്തിയ ചടങ്ങായിരുന്നു ഇത്. എന്നാൽ രണ്ട് വര്‍ഷം കൊണ്ട് ഇവർ ദാമ്പത്യജീവിതം അവസാനിപ്പിച്ചതായുള്ള വാർത്തകളാണ് പുറത്തു വരുന്നത്. ഇടയ്ക്ക് ഇതെല്ലാം വ്യാജപ്രചാരണങ്ങളാണ് എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അടുത്തിടെ വിവാഹമോചന വാർത്തകൾ വീണ്ടും സജീവമായി. ദമ്പതികള്‍ പരസ്പരം ഇന്‍സ്റ്റാഗ്രാമില്‍ നിന്നും അണ്‍ഫോളോ ചെയ്തതതും ഒന്നിച്ചുള്ള ഫോട്ടോകള്‍ പ്രൊഫൈലുകളില്‍ നിന്ന് ഡിലീറ്റ് ചെയ്തതുമാണ് വാർത്തകൾക്ക് കാരണമായത്.

വിവാഹമോചനത്തെക്കുറിച്ച് പ്രതികരിക്കാൻ നിഹാരികയോ താര കുടുംബമോ തയ്യാറായിട്ടില്ല. നടിയുടെ മോശം ശീലങ്ങളാണ് വിവാഹമോചനത്തിന് കാരണമെന്നാണ് വിവരം. നേരത്തെ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായതോടെ ഭർത്താവിന്റെ ബന്ധുക്കൾ നടിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സംഭവത്തിന് ശേഷമാണു നിഹാരികയെ ഭർത്താവ് ചൈതന്യ ജൊന്നലഗഡ അകറ്റിനിർത്തിയതായി പറയുന്നത്.

അടുത്തിടെ നിഹാരിക സുഹൃത്തുക്കൾക്കൊപ്പം ബലിയിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാമന്തയുമായി താരതമ്യം ചെയ്തുള്ള ചർച്ചകൾ. ഭർത്താവില്ലാതെയുള്ള നിഹാരികയുടെ ഈ വിദേശ യാത്രകൾ വിവാഹമോചനത്തെ തന്നെയാണ് സൂചിപ്പിക്കുന്നതെന്നാണ് ഒരുകൂട്ടർ പറയുന്നത്.

niharika konidela

അടുത്തിടെ നിഹാരികയുടെ ഭർത്താവ് ചൈതന്യ ജൊന്നലഗഡ പിതാവിനൊപ്പം തിരുമല ശ്രീവാരം സന്ദർശിച്ചിരുന്നു. നിഹാരിക ഇവർക്കൊപ്പം ഉണ്ടായിരുന്നില്ല. ഇതും സംശയങ്ങൾക്ക് ബലം നൽകുകയാണ്. ഇതുവരെ ചൈതന്യയും തങ്ങൾ വിവാഹമോചനം നേടിയിട്ടില്ല. എന്നാൽ ഈ സംഭവങ്ങൾ അവർ വിവാഹമോചനത്തിലേക്ക് തന്നെയാണെന്ന സൂചനകളാണ് നൽകുന്നത്.

അതേസമയം, ഇവരുടെ വേർപിരിയൽ നാഗബാബുവിന്റെയും ചൈതന്യയുടെയും കുടുംബങ്ങൾ ആഗ്രഹിക്കുന്നില്ല എന്നും റിപ്പോർട്ടുകളുണ്ട്. രണ്ടുപേരെയും ഒന്നിപ്പിക്കാൻ ഇരുവീട്ടുകാരും ശ്രമിച്ചെങ്കിലും ആ ശ്രമങ്ങൾ എല്ലാം വിഫലമായെന്നാണ് പറയുന്നത്. അധികം വൈകാതെ ആരെങ്കിലും ഇവരുടെ വിവാഹമോചനത്തിൽ വ്യക്തത നൽകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X