For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നും രണ്ടുമല്ല, അതുക്കും മേലെ! പുഷ്പയിലെ ഡാന്‍സിന് സമാന്ത വാങ്ങിയത് കൂറ്റന്‍ പ്രതിഫലം

  |

  തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. തെലുങ്ക് സിനിമയിലേയും തമിഴ് സിനിമയിലേയും നിറ സാന്നിധ്യമായ സമാന്ത ഈയ്യടുത്ത് ഒടിടി പ്ലാറ്റ്‌ഫോമിലും ശക്തമായ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. സൂപ്പര്‍ ഹിറ്റായി മാറിയ ദ ഫാമിലി മാന്‍ എന്ന ആമസോണ്‍ സീരിസിന്റെ രണ്ടാം സീസണിലാണ് സമാന്ത അഭിനയിച്ചത്. നെഗറ്റീവ് കഥാപാത്രമായിരുന്നു അരങ്ങേറ്റത്തില്‍ സമാന്ത അവതരിപ്പിച്ചത്. ഫാമിലി മാനിലെ സമാന്തയുടെ അഭിനയവും ആക്ഷന്‍ രംഗങ്ങളുമെല്ലാം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇതോടെ താരത്തിന് ബോളിവുഡ് അവസരങ്ങളും കൈനിറയെ വന്നിരിക്കുകയാണ്. ബോളിവുഡിലും ശക്തമായ സാന്നിധ്യമാകാന്‍ തയ്യാറെടുക്കുകയാണ് സമാന്ത.

  എന്താണ് അടി വാങ്ങുന്ന ആണുങ്ങള്‍ക്ക് വേണ്ടി ഫെമിനിസ്റ്റുകള്‍ സംസാരിക്കാത്തത്? വായടപ്പിച്ച് പ്രിയങ്ക

  ഈ വിജയം സമാന്തയുടെ താരമൂല്യവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇയ്യടുത്ത് പുറത്തിറങ്ങിയ പുഷ്പയിലും സമാന്തയുടെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. തന്റെ കരിയറിലെ ആദ്യത്തെ ഡാന്‍സ് നമ്പറിലൂടെയാണ് സമാന്ത പുഷ്പയിലെത്തിയത്. ഓ അണ്ടാവ എന്ന് തുടങ്ങുന്ന പാട്ട് തെലുങ്കില്‍ മാത്രമല്ല മലയാളത്തിലും ഹിന്ദിയിലും തമിഴിലും കന്നഡയിലും എത്തിയിരുന്നു. പാട്ടും സമാന്തയുടെ ഡാന്‍സുമെല്ലാം സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ്. താരത്തിന്റെ ഡാന്‍സ് അടിപൊളിയായിട്ടുണ്ടെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. ഇപ്പോഴിതാ പുഷ്പയിലെ പാട്ടിന് സമാന്ത വാങ്ങിയ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും സജീവമായി മാറിയിരിക്കുകയാണ്.

  ഇന്ത്യ ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം സമാന്ത പുഷ്പയിലെ ഡാന്‍സിന് പ്രതിഫലമായി വാങ്ങിയത് ഒന്നും രണ്ടുമല്ല അഞ്ച് കോടി രൂപയാണ്. തുടകത്തില്‍ ഡാന്‍സ് നമ്പര്‍ ചെയ്യാനുള്ള ഓഫറിനോട് പോസിറ്റീവായിരുന്നില്ല സമാന്തയുടെ പ്രതികരണം. എന്നാല്‍ ചിത്രത്തിലെ നായകന്‍ അല്ലു അര്‍ജുന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഈ ഓഫര്‍ സമാന്ത സ്വീകരിക്കുന്നത്. എന്തായാലും ആ തീരുമാനം സമാന്തയ്ക്കും സിനിമയ്ക്കുമെല്ലാം ഒരുപോലെ ഗുണം ചെയ്തുവെന്ന് വേണം പറയാന്‍. സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി മാറിയ പാട്ട് ആരാധകര്‍ ഹൃദയത്തിലേക്കാണ് സ്വീകരിച്ചത്. ഇനി കുറച്ചുനാള്‍ നാട്ടിലെ പരിപാടികളിലും മറ്റും മുഖ്യ പാട്ട് ഓ അണ്ടാവ ആയിരിക്കുമെന്നുറപ്പാണ്.

  പാട്ടിന് വേണ്ടി താന്‍ നടത്തിയ കഠിനമായ പരിശീലനത്തിന്റെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ നേരത്തെ സമാന്ത തന്നെ പുറത്ത് വിട്ടിരുന്നു. തുടക്കത്തില്‍ ഡാന്‍സ് നമ്പര്‍ ചെയ്യാന്‍ കൂട്ടാക്കാതെ നിന്ന സമാന്തയ്ക്ക് ചിത്രത്തിന്റെ സംവിധായകന്‍ സുകുമാര്‍ ഉദാഹരണമായി കാണിച്ചു കൊടുത്തത് രംഗസ്ഥലം എന്ന ചിത്രത്തിലെ പൂജ ഹെഗ്‌ഡെ ചെയ്ത ഡാന്‍സ് നമ്പറായിരുന്നു. ഇതിന് പിന്നാലെ അല്ലു അര്‍ജുന്‍ കൂടെ സമാന്തയോട് സംസാരിച്ചതോടെയാണ് താരം താന്‍ ഡാന്‍സ് നമ്പര്‍ ചെയ്യാമെന്ന് സമ്മതിക്കുന്നത്. തന്നെ സംബന്ധിച്ച് വളരെ വലിയ വെല്ലുവിളിയായിരുന്നു ഡാന്‍സ് നമ്പര്‍ എന്നാണ് സമാന്ത പറഞ്ഞത്. ഓരോ ബീറ്റും പിടിക്കുക എന്നതും സ്റ്റെപ്പുകള്‍ ശരിയായി ചെയ്യുക എന്നതും അതിലുമുപരിയായി അല്ലു അര്‍ജുനൊപ്പം ഡാന്‍സ് ചെയ്യുക എന്നതുമൊക്കെ വലിയ വെല്ലുവിളി തന്നെയായിരുന്നുവെന്ന് സമാന്ത പറയുന്നു.

  അതേസമയം ബോളിവുഡില്‍ സാന്നിധ്യം ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് സമാന്ത. താന്‍ ബോളിവുഡ് ചിത്രങ്ങള്‍ക്കായുള്ള കഥകള്‍ കേള്‍ക്കുന്നുണ്ടെന്നാണ് താരം നേരത്തെ വെളിപ്പെടുത്തിയത്. ഇതിനിടെ ബോളിവുഡിലെ സൂപ്പര്‍ നായികയായ താപ്‌സി പന്നു നിര്‍മ്മിക്കുന്ന സിനിമയില്‍ സമാന്ത അഭിനയിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. താപ്‌സിയും സമാന്തയും തന്നെയാണ് ഇതിന്റെ സൂചനകള്‍ നല്‍കിയത്. സ്ത്രീകേന്ദ്രീകൃതമായൊരു സിനിമയായിരിക്കും ഇതെന്നാണ് താരങ്ങള്‍ അറിയിച്ചത്. ഫിലിം കംപാനിയന്റെ റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു സമാന്തയും താപ്‌സിയും.

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  അതേസമയം ഈയ്യടുത്തായിരുന്ന സമാന്തയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹ ബന്ധം പിരിയുന്നത്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു സമാന്തയും നാഗ ചൈതന്യയും. 2017 ലായിരുന്നു ഇരുവരും വിവാഹിതരായത്. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ആരാധകരെ ഞെട്ടിച്ചതായിരുന്നു ഈ വിവാഹ മോചനം.

  Read more about: samantha
  English summary
  Not 2 Crores Samantha Charged 5 Crores For Pushpa 'Oo Antava' Song
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X