ഹോട്ട്! ആകര്‍ഷം തോന്നുന്ന എന്തോ ഇവള്‍ക്കുണ്ട്'; ഭാവി മരുമകളെപ്പറ്റി നാഗാര്‍ജുന; മാമനെ സൂക്ഷിക്കണം!

സോഷ്യല്‍ മീഡിയയിലും ഗോസിപ്പ് കോളങ്ങളിലും ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം നാഗ ചൈതന്യയുടേയും ശോഭിത ധൂലിപാലയുടേയും വിവാഹ നിശ്ചയമാണ്. ഇരുവരും ഇന്ന് വൈകുന്നേരം വിവാഹം നിശ്ചയം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏറെനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. നേരത്തെ സമാന്തയുമായുള്ള വിവാഹ ബന്ധം നാഗ ചൈതന്യ അവസാനിപ്പിച്ചിരുന്നു. പിന്നീടാണ് താരം ശോഭിതയുമായി പ്രണയത്തിലാകുന്നത്.

2021 ലാണ് നാഗ ചൈതന്യയും സമാന്തയും പിരിയുന്നത്. തുടര്‍ന്ന് ശോഭിതയുമായി താരം പ്രണയത്തിലായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയായിരുന്നു. ഈ വാര്‍ത്തകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ വാര്‍ത്ത സ്ഥിരീകരിക്കുന്ന സംഭവങ്ങളായിരുന്നു പിന്നീട് അരങ്ങേറിയത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിവാഹ നിശ്ചയ വാര്‍ത്തകളും പുറത്ത് വരുന്നത്. ഇന്ന് വൈകുന്നേരം നാഗ ചൈതന്യയുടെ വീട്ടില്‍ വച്ചാണ് നിശ്ചയം നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Nagarjuna

ഇതിനിടെ ഇപ്പോഴിതാ പഴയൊരു വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. നാഗ ചൈതന്യയുടെ പിതാവും തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരവുമായ നാഗാര്‍ജുനയുടെ വീഡിയോയാണ് വൈറലാകുന്നത്. 2018 ല്‍ നിന്നുള്ള വീഡിയോയില്‍ നാഗാര്‍ജുന ശോഭിതയെക്കുറിച്ചാണ് സംസാരിക്കുന്നത്. 2018 ല്‍ പുറത്തിറങ്ങിയ ഗുണ്ടാചാരി എന്ന സിനിമയുടെ വിജയാഘോഷത്തില്‍ നിന്നുള്ളതാണ് വീഡിയോ. ചിത്രത്തിലെ നായകനായ ആദിവി ശേഷ് അടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു.

ശോഭിതയുടെ സൗന്ദര്യത്തെ പുകഴ്ത്തുകയാണ് വീഡിയോയില്‍ നാഗാര്‍ജുന. ''ശോഭിത ധൂലിപാല, അവള്‍ വളരെ നല്ലതായിരുന്നു.ഞാന്‍ ഇങ്ങനെ പറയാന്‍ പാടില്ല, അവള്‍ സിനിമയില്‍ ഹോട്ട് ആയിരുന്നു. വളരെയധികം ആകര്‍ഷണം തോന്നുന്ന എന്തോ ഒന്നുണ്ട് അവള്‍ക്ക്'' എന്നായിരുന്നു നാഗാര്‍ജുന പറഞ്ഞത്. ഈ വീഡിയോയാണ് വീണ്ടും വൈറലാകുന്നത്. നാഗാര്‍ജുനയുടെ വാക്കുകളെ ഒരു വിഭാഗം വിമര്‍ശിക്കുമ്പോള്‍ മറ്റൊരു വിഭാഗം ന്യായീകരിക്കുകയും ചെയ്യുകയാണ്.

വീഡിയോ പഴയതാണെന്നും അന്ന് സാധാരണഗതിയില്‍ പറഞ്ഞതാണെന്നുമാണ് ഒരു വിഭാഗം പറയുന്നത്. തന്റെ മകളുടെ പ്രായമുള്ളൊരു പെണ്‍കുട്ടിയെക്കുറിച്ചാണ് നാഗാര്‍ജുന ഈ പറഞ്ഞത്. അത് ശരിയായില്ലെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. തങ്ങളേക്കാള്‍ നന്നേ പ്രായം കുറഞ്ഞ നായികമാരെ തേടുന്ന നായകന്മാരുടെ മാനസികാവസ്ഥയാണിതെന്നും ചിലര്‍ പറയുന്നുണ്ട്. ഇങ്ങനെ പറഞ്ഞൊരാളുടെ മരുമകളാകുമ്പോള്‍ എന്തായിരിക്കും അവസ്ഥയെന്നും ചിലര്‍ ചോദിക്കുന്നു. അതേസമയം വിവാദം അനാവശ്യമാണെന്നും അത്ര കടന്നു ചിന്തിക്കേണ്ടതില്ലെന്നും അതൊരു തമാശയായി മാത്രം കണ്ടാല്‍ മതിയെന്നുമാണ് നാഗാര്‍ജുനയുടെ ആരാധകര്‍ പറയുന്നത്.

Nagarjuna

അതേസമയം വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവാഹത്തിന്റെ തിയ്യതി നാഗാര്‍ജുന പത്രക്കുറിപ്പിലൂടെ അറിയിക്കുമെന്നാണ് കരുതപ്പെടുന്നത്. നാഗാര്‍ജുനയുടെ വീട്ടില്‍ വച്ചായിരിക്കും നിശ്ചയം നടക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇന്ന് നടക്കുന്നത് വിവാഹ നിശ്ചയമല്ലെന്നും രണ്ടു പേരുടേയും കുടുംബങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച മാത്രമാണെന്നും വിവാഹ നിശ്ചയത്തിന്റേയും വിവാഹത്തിന്റേയും തീയ്യതികള്‍ പിന്നീട് അറിയിക്കുമെന്നുമാണ് മറ്റ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്തായാലും താരങ്ങളുടെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ബോളിവുഡിലൂടെ കരിയർ ആരംഭിച്ച് പിന്നീട് തെന്നിന്ത്യന്‍ സിനിമയിലും സാന്നിധ്യം അറിയിച്ച നടിയാണ് ശോഭിത ധൂലിപാല. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. നിവിന്‍ പോളി ചിത്രം മൂത്തോനിലൂടെയാണ് ശോഭിത മലയാളത്തിലെത്തുന്നത്. പിന്നീട് ദുല്‍ഖർ സല്‍മാനൊപ്പം കുറുപ്പിലും അഭിനയിച്ചു.

Read more about: nagarjuna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X