ഒന്നാകാന്‍ മതം മാറി; മക്കളേയും നടിയേയും ഉപേക്ഷിച്ച് രാജ്യം വിട്ട ഭര്‍ത്താവ്; പവന്‍ കല്യാണിന്റെ നായിക നേരിട്ടത്

ഒരുകാലത്ത് സിനിമയിലും മോഡലിംഗുമെല്ലാം നിറഞ്ഞു നിന്ന താരമായിരുന്നു അദിതി ഗോവിത്രികര്‍. 2001 ല്‍ മിസിസ് വേള്‍ഡ് പട്ടം നേടിക്കൊണ്ട് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യാക്കാരിയായും അദിതി മാറി. തൊണ്ണൂറുകളിലെ മിന്നും താരമായിരുന്നു അദിതി. കഭി തോ നസര്‍ മിലാവോ എന്ന സംഗീത വീഡിയോയിലൂടെയാണ് അദിതി ആരാധകരെ നേടുന്നതും. ഇന്നും അദിതിയെ ആരാധകര്‍ മറന്നിട്ടില്ല.

മഹാരാഷ്ട്രയിലായിരുന്നു അദിതിയുടെ ജനനം. എംബിബിഎസ് പഠിച്ചു കൊണ്ടിരിക്കെയാണ് അദിതി മോഡലിംഗിലേക്ക് എത്തുന്നത്. 1996ല്‍ ഗ്ലാഡ്രാഗ്‌സ് മെഗാ മോഡല്‍ മത്സരത്തിലും വിജയിച്ചു. പിന്നീട് മോഡലിംഗിലും പരസ്യ ചിത്രങ്ങളിലും അദിതിയുടെ കാലമായിരുന്നു. അതിവേഗം സൂപ്പര്‍ മോഡലായി അദിതി വളര്‍ന്നു. ഇതിനിടയിലും മെഡിക്കല്‍ പ്രൊഫഷനും കൊണ്ടു പോകാന്‍ അദിതി ശ്രമിച്ചിരുന്നു.

Aditi Govitrikar

കരിയറില്‍ വിജയത്തില്‍ നിന്നും വിജയത്തിലേക്ക് കുതിക്കുമ്പോഴും അദിതിയുടെ വ്യക്തി ജീവിതം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. പലരും മോഹിച്ച ആ സുന്ദരിയുടെ പ്രണയങ്ങളെല്ലാം പരാജയങ്ങളായിരുന്നു. തന്റെ സീനിയര്‍ ആയ മുഫസല്‍ ലക്കഡ്‌വാലയുമായി അദിതി പ്രണയത്തിലായിരുന്നു. ഇരുവരും ആറ് വര്‍ഷക്കാലത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിക്കുന്നത്. പഠനം പൂര്‍ത്തായതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു ഇരുവരും. എന്നാല്‍ രണ്ടു പേരുടേയും വീട്ടുകാര്‍ ആ ബന്ധത്തെ എതിര്‍ത്തു.

പക്ഷെ അദിതിയും മുഫസലും തീരുമാനത്തില്‍ നിന്നും പിന്മാറിയില്ല. മുഫസലിനെ വിവാഹം കഴിക്കാനായി അദിതി ഇസ്ലാം മതം സ്വീകരിച്ചു. സാറ എന്ന പേരും സ്വീകരിച്ചു. 1998 ലായിരുന്നു ആ വിവാഹം. 1999 ല്‍ ഇരുവര്‍ക്കും മകള്‍ ജനിച്ചു. 2007 ല്‍ മകനും ജനിച്ചു. എന്നാല്‍ ആ പതിയെ ആ ദാമ്പത്യത്തില്‍ വിള്ളലുകള്‍ വീഴാന്‍ തുടങ്ങി. കരിയറില്‍ നേടിയ വിജയങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ ഈഗോ ക്ലാഷുകള്‍ ഉണ്ടാകാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഘട്ടത്തില്‍ പരസ്പരം കാണാന്‍ പോലും വയ്യാതായി. ഇതോടെ മുഫസല്‍ ഓസ്‌ട്രേലിയയിലേക്ക് പോയി, അദിതി തന്റെ അമ്മയുടെ അടുത്തേക്കും മടങ്ങി.

Aditi Govitrikar

2008 ലാണ് ഇരുവരും വിവാഹ മോചിതരാകുന്നത്. മക്കളുടെ കസ്റ്റഡി അദിതി നേടിയെടുത്തു. തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു വിവാഹ മോചനമെന്നാണ് അദിതി പിന്നീടൊരു അഭിമുഖത്തില്‍ പറഞ്ഞത്. ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടുമ്പോഴും കരിയറില്‍ അദിതി മുന്നോട്ട് പോവുകയായിരുന്നു. തെലുങ്കില്‍ പവന്‍ കല്യാണിന്റെ നായികയായടക്കം അദിതി അഭിനയിച്ചു.

പഹേലി, ബാസ്, ദേ ദനാ ധന്‍, ഭേജ ഫ്രൈ 2 എന്നീ സിനിമകളില്‍ അദിതി അഭിനയിച്ചിട്ടുണ്ട്. അഭിനത്തിന് പുറമെ ബിഗ് ബോസ്, ഖത്രോം കി കില്ലാഡി എന്ന ഷോകളില്‍ മത്സരാര്‍ത്ഥിയായും അദിതിയെത്തി. മിസ് മാച്ച്ഡ് എന്ന സീരീസിലൂടെ ഒടിടിയിലും അദിതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X