രണ്ട് ലക്ഷം തരാം, പങ്കാളിയ്‌ക്കൊപ്പം 'കമ്മിറ്റ്‌മെന്റിന്' തയ്യാറാകണം! പരസ്യ ചിത്രത്തിനിടെ പ്രാച്ചി നേരിട്ടത്
ഭാഷാഭേദമന്യേ എല്ലാ സിനിമാ മേഖലയിലും നിലനില്‍ക്കുന്ന വസ്തുതയാണ് കാസ്റ്റിംഗ് കൗച്ച്. പലപ്പോഴായി പല താരങ്ങളും തങ്ങളുടെ ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. സിനിമയിലെത്തുക, നാലാളറിയുന്ന അഭിനേതാവുക എന്നൊക്കെ മോഹിച്ച് വരുന്നവരെ ചൂഷണം ചെയ്യാനായി ശ്രമിക്കുന്നവര്‍ എല്ലായിടത്തുമുണ്ട്. അവസരത്തിന് പകരം സെക്‌സ് ചോദിക്കുന്ന ഈ രീതിയ്‌ക്കെതിരെ തുറന്ന് പറച്ചിലുകള്‍ നടത്തിയവരില്‍ വലിയ താരങ്ങളടക്കമുണ്ട്.
മീടു കാലത്ത് ഇത്തരം അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ലോകത്തിന്റെ പലഭാഗത്തു നിന്നും താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലും അതിന്റെ പ്രകമ്പനങ്ങളുണ്ടായി. അന്നത് വലിയ ചര്‍ച്ചകളായി മാറുകയും ചെയ്തു. എന്നാല്‍ ഇത്തരം പ്രവണതകളെ ഒറ്റയടിക്ക് ഇല്ലാതാക്കുക എന്നത് അസാധ്യമായ ഒന്നായി തുടരുകയാണ്.

ഇപ്പോഴിതാ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് യുവനടി പ്രാച്ചി താക്കര്‍. തെലുങ്ക് സിനിമയിലെ യുവനടിയാണ് പ്രാച്ചി താക്കര്‍. കോടി പുലാവ് എന്ന ചിത്രത്തിലൂടെയാണ് പ്രാച്ചി ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിലാണ് പ്രാച്ചി തന്റെ അനുഭവം വെളിപ്പെടുത്തിയത്. ഐ ലവ് യു ടൂ എന്ന ചിത്രത്തിലൂടെയാണ് പ്രാച്ചി താരമാകുന്നത്.
''കുട്ടിക്കാലം മുതലേ എനിക്ക് സിനിമ ഇഷ്ടമാണ്. പട്ടാസില്‍ അഭിനയിക്കുന്നത് പഠിക്കുന്ന സമയത്താണ്. അതിന് ശേഷം ഒരു പരസ്യ ഏജന്‍സി എന്നെ ബന്ധപ്പെട്ടു. എനിക്ക് ഭാഷ അറിയില്ല. അതിനാല്‍ എന്റെ ഒരു തെലുങ്ക് സുഹൃത്തിനെ മീഡിയേറ്ററാക്കി. എല്ലാ മീറ്റിംഗുകളും നന്നായാണ് പോയത്. അഡ്വാന്‍സ് ചെക്കും തന്നു. അയാള്‍ എന്റെ നമ്പര്‍ വാങ്ങി. ഷൂട്ട് എപ്പോഴാണെന്ന് അറിയിക്കാമെന്ന് പറഞ്ഞു'' പ്രാച്ചി പറയുന്നു.
''അയാള്‍ പിന്നീട് എന്നോട് കമ്മിറ്റ്‌മെന്റ് ഉണ്ടാകണമെന്ന് പറഞ്ഞു. എനിക്ക് മനസിലായില്ല. അഡ്വാന്‍സ് തന്നതല്ലേ, ഞാന്‍ കമ്മിറ്റ്‌മെന്റ് കാണിക്കുമെന്നും ഷൂട്ട് തുടങ്ങുന്ന ദിവസം തന്നെ കൃത്യമായി എത്തുമെന്നും ഞാന്‍ പറഞ്ഞു. അതല്ല, നിങ്ങള്‍ കമ്മിറ്റ്‌മെന്റിന് തയ്യാറാണോ എന്നും അയാള്‍ ചോദിച്ചു. ഡേറ്റ് പറയുൂ, ഞാന്‍ സമയത്ത് തന്നെ എത്തുമെന്ന് ഞാന്‍ പറഞ്ഞു. അതല്ല എനിക്കൊരു പാര്‍ട്ണര്‍ ഉണ്ടെന്നും നിനക്ക് രണ്ട് ലക്ഷം തരാമെന്നും അദ്ദേഹത്തോട് കോമ്പ്രമൈസ് ചെയ്യുമോ എന്നും ചോദിച്ചു. എനിക്ക് മനസിലായില്ല. ഞാന്‍ സ്‌ക്രീന്‍ ഷോട്ട് എടുത്ത് സുഹൃത്തിനെ കാണിച്ചു. അവളാണ് എന്താണെന്ന് വിശദമാക്കി തന്നത്. സത്യം അറിഞ്ഞപ്പോള്‍ വിഷമിച്ചു. ഞാന്‍ ആ പരസ്യം ചെയ്യുന്നില്ലെന്ന് അയാളെ അറിയിച്ചു'' എന്നാണ് പ്രാച്ചി പറയുന്നത്.

നിരവധി താരങ്ങള്‍ തങ്ങളുടെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ പങ്കുവച്ച് മുന്നോട്ട് വന്നിട്ടുണ്ട്. പുറമെ കാണുന്ന ഗ്ലാമറിന് പുറകിലുള്ള സിനിമാ ലോകത്തിന്റെ ഈ മോശം വശം പലപ്പോഴും അമ്പരപ്പിക്കുന്നതാണ്. തങ്ങളുടെ സ്വപ്‌നങ്ങള്‍ നേടിയെടുക്കാന്‍ വരുന്നവരുടെ ദൗര്‍ബല്യങ്ങള്‍ മനസിലാക്കി മുതലെടുക്കാന്‍ ശ്രമിക്കുന്ന ചിലരുണ്ട്. ഇത്തരക്കാരെ തിരിച്ചറിയാനും മറി കടക്കാനും സാധിക്കണം.
ഇപ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട് എന്നത് വളരെ സങ്കടകരമായ കാര്യമാണ്. പ്രാച്ചിയെ പോലെ യുവതാരങ്ങള്‍ നടത്തുന്ന തുറന്നു പറച്ചിലും ചെറുത്തു നില്‍പ്പും മുന്നോട്ടുള്ള യാത്രയില്‍ വരാനിരിക്കുന്ന അഭിനയമോഹികള്‍ക്ക് കരുത്ത് പകരുന്നതായിരിക്കും.


Click it and Unblock the Notifications











